Tuesday, January 10, 2012

പാക്ക് പതാക: രഹസ്യങ്ങള്‍ ചുരുളഴിയുന്നുപുതുവര്‍ഷ ദിനത്തില്‍ സിന്ദ്ഗി താലൂക്ക് ഓഫീസിനുമുമ്പില്‍ പാക്കിസ്ഥാന്‍

പതാക ഉയര്‍ത്തി ജില്ലയില്‍ വര്‍ഗീയ കലാപം ഇളക്കി വിടാന്‍ ശ്രമിച്ച

സംഭവത്തിനു പിന്നില്‍ ബി.ജെ.പി നേതാവിനും പങ്ക്. 'ദ ഹിന്ദു' പത്രം

ബുധനാഴ്ച ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇക്കാര്യം

സ്ഥിരീകരിക്കുന്നു.


 ( http://www.thehindu.com/news/national/article2790960.ece?homepage=true )


ബി.ജെ.പിയുടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയാണ് സംഭവത്തിനു

പിന്നില്‍ എന്നാല്‍ പൊലീസ് നല്‍കിയ വിവരം. തന്റെ പങ്കാളിത്തം

പുറത്താവുന്ന ഒരു തെളിവും ബാക്കിവെക്കരുതെന്ന് ഈ നേതാവ്

ആവശ്യപ്പെട്ടിരുന്നുവത്രെ. രാഷ്ട്രീയ മുതലെടുപ്പിനായി ബെല്ലാരി ജില്ലയില്‍

വര്‍ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് വാര്‍ത്ത

വ്യക്തമാക്കുന്നു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം

ഉറപ്പിക്കാനുള്ള തന്ത്രവുമാകാം. സംഭവത്തിനു ശേഷം ശിവസേനാ

പ്രവര്‍ത്തകള്‍ പിടിയിലായപ്പോള്‍ അവരൊന്നും തങ്ങളുടെ

പാര്‍ട്ടിക്കാരല്ലെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും ശിവസേനാ

നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുകയുണ്ടായി. ഇതിന്


തെളിവായി ചില ഫോട്ടോകളും ഇവര്‍ വാര്‍ത്താ ലേഖകരെ കാണിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

റിമാന്‍ഡിലായ പ്രതികളെ ജയിലില്‍ വെച്ച് ചിലര്‍ കൈകാര്യം ചെയ്തതായും

ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖ്യ പ്രതിയായ രാഖേഷ് മാഥിന് നല്ല

പരിക്കുപറ്റുകയുമുണ്ടായത്രെ. രാഖേഷിന്റെ നേതൃത്വത്തിലാണ് പാക്ക്

പതാക കണ്ട ദിവസം താലൂക്കാശുപത്രിക്കുമുമ്പില്‍ പ്രതിഷേധ പ്രകടനം

നടന്നത്. സംഭവത്തിനു പിന്നിലെ രാജ്യദ്രോഹികളായ പാക്കിസ്ഥാന്‍ അനുകൂല

മുസ്ലിംകളെ കുറ്റപ്പെടുത്തിയായിരുന്നു പ്രകടനം. ജയിലില്‍ നിന്ന് മര്‍ദ്ദനമേറ്റത്

രഹസ്യങ്ങള്‍ പൊലീസിനോട് പറഞ്ഞതിനാണോ എന്ന കാര്യവും

അന്വേഷിക്കേണ്ടതുണ്ട്. രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ്

മര്‍ദ്ദനമേറ്റതെന്ന് ഹിന്ദു വാര്‍ത്ത പറയുന്നു.


സംഭവത്തിനു പിന്നില്‍ ബി.ജെ.പിയോ ആര്‍.എസ്.എസോ, ശിവസേനയോ

എന്ന ചോദ്യം അത്രവലിയ കാര്യമാണെന്ന് തോന്നുന്നില്ല. പക്ഷെ അത്

ആര്‍.എസ്.എസ് ആണെന്ന് വരാതിരിക്കാന്‍ പൊലീസിലെ ചിലര്‍ക്ക്

താല്‍പര്യമുണ്ട്. ആര്‍.എസ്.എസ് നേതൃത്വം പൊലീസില്‍ ഇതിനായി സമ്മര്‍ദം

ചെലുത്തുന്നുമുണ്ട്.


ബി.ജെ.പി ശിവസേനയടക്കമുള്ള ഹിന്ദുത്വ സംഘടനകളെ രഹസ്യമായി

തങ്ങളുടെ ലക്ഷ്യത്തിന് ഉപയോഗിക്കുകയും ആര്‍.എസ്.എസ് അതിനെ

പിന്തുണക്കുയും ചെയ്യുക എന്നത് പുതിയ കാര്യമല്ല. കേരളത്തില്‍ പോലും

അത് പ്രകടമാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചിരിക്കുക. സംഭവം

പിടിക്കപ്പെട്ടപ്പോള്‍ ശിവസേനയെ പ്രതികളാക്കി രക്ഷപ്പെടുന്നത് ബി.ജെ.പിയും

ആര്‍.എസ്.എസുമാണ്.

ഇതിലൊക്കെ ആശ്ചര്യകരം മുഖ്യ മലയാള പത്രങ്ങള്‍ക്ക് ഇത് ഒരു

വാര്‍ത്തയായി തോന്നുന്നേയില്ല എന്നതാണ്. ലൌജിഹാദിന്റെ ഇല്ലാ

വാര്‍ത്തകള്‍ പടച്ചുണ്ടാക്കാന്‍ മത്സരിച്ച മലയാള പത്രങ്ങള്‍ക്കും

ചാനലുകള്‍ക്കും ഈ സംഭവം ഒരു വാര്‍ത്തയേയല്ല. 
പാക്ക് പതാക: വര്‍ഗീയ കലാപം ഇളക്കിവിടാനുള്ള ഗൂഢനീക്കം
04.01.12

: http://bhoomivaathukkal.blogspot.com/2012/01/blog-post_04.html

No comments:

Post a Comment