Thursday, January 12, 2012

ഇവര്‍ മാനവ കുലത്തിന് അപമാനം. മൃഗീയം ഇത്.







                                            ഇരകളെ കൊന്ന ശേഷം മൃതദേഹത്ത് മൂത്രമൊഴിക്കുന്ന അമേരിക്കന്‍ സൈനികര്‍


മൃഗീയം ഇത്.

വാഷിങ്ടണ്‍: താലിബാന്‍ പോരാളികളുടെ മൃതദേഹത്തില്‍ മൂത്രമൊഴിക്കുന്ന

ദൃശ്യത്തിലെ രണ്ട് സൈനികരെ തിരിച്ചറിഞ്ഞതായി അമേരിക്ക. ഇവരുടെ

മേല്‍ കടുത്ത നടപടിയെടുക്കുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചു.


താലിബാന്‍ പോരാളികളുടെ മൃതദേഹത്തെ അപമാനിക്കുന്ന സംഭവത്തിന്റെ

ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റ് വഴി പുറത്ത് വന്നത്.

മനുഷ്യത്വഹീനമായ ഈ പ്രവര്‍ത്തി വ്യാപക പ്രതിഷേധത്തിനിടയാക്കി.


സംഭവത്തെ അഫ്ഗാന്‍ പ്രസിഡന്റ ഹാമിദ് കര്‍സായി ശക്തമായി

അപലപിച്ചിരുന്നു. താലിബാനുമായി അമേരിക്കയുടെ സമാധാന ചര്‍ച്ചകള്‍

പുരോഗമിക്കുന്നതിടെയാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.


No comments:

Post a Comment