Saturday, January 14, 2012

പാപിയെ ദൈവം പന പോലെ വളര്‍ത്തും




പാപിയെ ദൈവം പന പോലെ വളര്‍ത്തുമെന്ന് കേരള കോണ്‍ഗ്രസ്
^ബി വിഭാഗം നേതാവ് ബാലകൃഷ്ണപിള്ള ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത് വെള്ളിയാഴ്ച. വേദപുസ്തകത്തില്‍ അടുത്ത വാചകം കൂടി നിര്‍ബന്ധമായും ഓര്‍ക്കണം എന്നു കൂടി അദ്ദേഹം പറഞ്ഞു. : പാപിയുടെ മകന്‍ അതിലേറെ വളരും. 
വി.എസ് അച്യുതാനന്ദന്‍ ഒരു ബന്ധുവിന് നിയമവിരുദ്ധമായി ഭൂദാനം നടത്തിയെന്ന
പരാതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ തയാറാക്കിയെന്ന വാര്‍ത്തയോട്
 പ്രതികരിക്കയായിരുന്നു പിള്ള.
തന്നെ കേസുമായി നടന്ന് ജയിലിലടച്ച വി.എസിന്
ഇത് ദൈവം കൊടുത്ത ശിക്ഷയാണെന്ന് ഊറിച്ചിരിക്കാനും പിള്ള മറന്നില്ല.
ഇതാ വെള്ളികഴിഞ്ഞ് ശനിയാഴ്ച.
കേരളകോണ്‍ഗ്രസ് ബിയുടെ വൈസ്ചെയര്‍മാന്‍  സ്ഥാനത്ത് നിന്ന്
പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
 മകനും മന്ത്രിയുമായ  ഗണേശ്കുമാറിനെ ഒഴിവാക്കി.
 ഗണേശ് വരുന്നതിനു മുമ്പ് യോഗം ചേര്‍ന്ന് ഗണേശന്റെ പേര്‍ ഒഴിവാക്കിയ
ഭാരവാഹി ലിസ്റ്റ് അവതരിപ്പിക്കുകയായിരുന്നു.
ഗണേശ് വന്ന് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പിള്ള എഴുന്നേറ്റ് പുറത്തേക്ക് പോയി.
മറ്റംഗങ്ങളോടും പുറത്തു പോരാന്‍ പറഞ്ഞു.
 ഗണേശാകട്ടെ മന്ത്രി സ്ഥാനവും മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനവും രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.
ആരും ആരെയും തോല്‍പിക്കണ്ട.
 പേടിപ്പിക്കണ്ട....
ഇങ്ങിനെ കുറെ ഡയലോഗുകള്‍ വായുവില്‍ ഇപ്പോള്‍ ചുറ്റിനടക്കുന്നുണ്ട്.


വെള്ളിയാഴ്ച വേദ പുസ്തകം ഉദ്ധരിച്ച് പാപികളെകുറിച്ചും മക്കളെ 


കുറിച്ചും പറയുമ്പോള്‍ പിള്ളയുടെ മനസില്‍ വി.എസിന്റെ മകന്‍ 


അരുണ്‍കുമാര്‍ തന്നെയായിരുന്നോ? അതോ സ്വന്തം മകന്‍ ഗണേശനോ? 


ആര്‍ക്കറിയാം. 

ദൈവം ശിക്ഷകകൊടുക്കുന്നത് ഇങ്ങിനെയാണ്.

പണ്ടൊക്കെ കണ്ടത്തില്‍ ജോലിയും വരമ്പത്ത് കൂലിയുമായിരുന്നു.

ഇപ്പോള്‍ വരമ്പത്തെത്താന്‍ കാത്തു നില്‍ക്കില്ല.

കണ്ടത്തില്‍ തന്നെ കൂലി കൊണ്ടു കൊടുക്കും!

1 comment:

  1. Yes.. ദൈവം ശിക്ഷകകൊടുക്കുന്നത് ഇങ്ങിനെയാണ്.

    ReplyDelete