Monday, January 16, 2012

മൃതദേഹത്തില്‍ മൂത്രമൊഴിച്ചവരെ കുറ്റവിചാരണ ചെയ്യരുതെന്ന്





അഫ്ഗാനിസതാനിലെ നാല് അമേരിക്കന്‍ സൈനികള്‍ മൃതദേഹങ്ങളില്‍ മൂത്രമൊഴിക്കുന്ന വീഡിയോ ചിത്രം പ്രചരിച്ചതിന്റെ പേരില്‍ സൈനികരെ കുറ്റവിചാരണ ചെയ്യുന്നത് ശരിയല്ലെന്ന് അടുത്ത അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ നേതാവ് റിക് പെറി. ഇത്തരം നടപടി സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നു വരെ അദ്ദേഹം മുന്നറിയിപ്പു നല്‍കി. 18 ഉം 19 ഉം വയസുള്ള കുട്ടികള്‍ ചിലമണ്ടത്തരങ്ങള്‍ കാട്ടാറുണ്ട്. പ്രായത്തിന്റെതായ അത്തരം മണ്ടത്തരം മാത്രമാണിതെന്നും ടെക്സാസ് ഗവര്‍ണര്‍  പറഞ്ഞു.
എന്നാല്‍ സൈനികരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ 'കോര്‍ട്ട് മാര്‍ഷ്യലിന്' വിധേയരാക്കുമെന്നുമാണ് യു.എസ് സൈനിക നേതൃത്വം നല്‍കുന്ന സൂചന. ഇവര്‍ നോര്‍ത്ത് കരോലിനയിലെ കേമ്പ് ലേജുവേനെയിലുള്ളവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ രണ്ടു പേരെ വ്യാഴാഴ്ച ചോദ്യം ചെയ്യുകയുമുണ്ടായി. രംഗം  വീഡിയോയില്‍  പകര്‍ത്തിയ ആളെയും അത് പ്രചരിപ്പിച്ചവരെയും  തിരിച്ചറിഞ്ഞിട്ടില്ല. സംഭവം പുറത്തു വന്ന ഉടനെ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനറ്റ സൈനിക നടപടിയെ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു.
സൈനികര്‍ ചെയ്ത അധാര്‍മികവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയെ അമേരിക്കയില്‍ ന്യായീകരിക്കാന്‍ ചിലരുണ്ടാകുന്നു എന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്. മംതദേഹത്തിന് കല്‍പിക്കേണ്ട ധാര്‍മിക ബഹുമാനം പോലും സൈന്യത്തിന് ബാധകമല എന്ന രീയതിയിലുള്ള നിലപാട് അപകടകരവും അപമാനകരവുമാണ്.
 

No comments:

Post a Comment