Tuesday, January 17, 2012

കൊടുംതണുപ്പില്‍ ഉള്ളംപൊള്ളുന്ന അമ്മമാര്‍




ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍,

പതിനായിരക്കണക്കിന് കോടികള്‍ വെള്ളംതൊടാതെ വിഴുങ്ങുന്ന

അഴിമതിക്കാര്‍ ഭരണത്തിലുള്ള ഇന്ത്യയില്‍, അമ്മമാര്‍ തണുത്തു വിറക്കുന്നു.

രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ മഞ്ഞും മഞ്ഞുകാറ്റും മൂടല്‍മഞ്ഞും

പൊതിയുന്ന രാത്രികളില്‍ പതിനായിരത്തിലധികം അമ്മമാരാണ്

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ ദല്‍ഹിയിലെ തെരുവുകളിലും

കടത്തിണ്ണകളിലും മറ്റും രാത്രി കഴിച്ചു കൂട്ടുന്നത്. മറ്റു നഗരങ്ങളുടെ കാര്യം

പിന്നെന്ത് പറയാന്‍?

ഐക്യരാഷ്ട്ര സംഘടനയുടെ വികസന പരിപാടിയുടെ ഭാഗമായി നടന്ന സര്‍വെ

അനുസരിച്ച് ദല്‍ഹിയില്‍ 56000 ഭവനരഹിതരാണുള്ളത്. ഇതില്‍ സ്ത്രീകളും

കുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം പെടും. മറ്റു ചില സ്വതന്ത്ര ഏജന്‍സികളുടെ

കണക്കനുസരിച്ച് ഇത് ഒരു ലക്ഷത്തിലധികമാണ്. ഇതില്‍ ഭവനരഹിതരായ

സ്ത്രീകള്‍ പതിനായിരത്തിനു മുകളിലാണ്. ദല്‍ഹിയില്‍ നാല് സ്ഥിരം

ഷെല്‍ട്ടറുകളാണുള്ളത്. ഇതില്‍ പരമാവധി താമസിപ്പിക്കാവുന്ന സ്ത്രീകള്‍

വെറും 200. സഥിരമല്ലാത്ത ഷെല്‍ട്ടറുകള്‍ 72. എന്നാലിവയില്‍ പരിമിതമായ

ആളുകളെ മാത്രമെ ഉള്‍ക്കൊള്ളാനാവൂ.

ചൊവ്വാഴ്ചത്തെ വിവരമനുസരിച്ച് ദല്‍ഹിയില്‍ 5.6 ഡിഗ്രി സെന്റിഗ്രേഡാണ്

ഊഷ്മാവ്. തണുത്തുവിറക്കുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ പലര്‍ക്കും

കരിമ്പടങ്ങള്‍ പോലുമില്ല. താജ്യതലസ്ഥാനത്തെ മനുഷ്യ ജീവിതത്തിന്റെ ഈ

വികൃതമുഖം വികസന മുദ്രാവാക്യവുമായി ഓടിനടക്കുന്ന രാഷ്ട്രീയ പാര്‍ട്ടി

നേതാക്കളില്‍ പലരും അറിഞ്ഞിട്ടില്ല. അറിഞ്ഞവര്‍ അതൊന്നും അറിയില്ലെന്ന്

നടിക്കാന്‍ മിടുക്കരാനണ്. സ്വന്തമായി ഐഡന്‍ഡിറ്റി കാര്‍ഡോ, റേഷന്‍

കാര്‍ഡോ ഇല്ലാത്തവര്‍. വാര്‍ധക്യകാല പെന്‍ഷനുപോലും

അവകാശമില്ലാത്തവര്‍.

No comments:

Post a Comment