Wednesday, January 4, 2012

പാക്ക് പതാക: വര്‍ഗീയ കലാപം ഇളക്കിവിടാനുള്ള ഗൂഢനീക്കംപുതുവര്‍ഷത്തിനു തലേനാള്‍ കര്‍ണാടകത്തിലെ ബിജാപൂര്‍ ജില്ലയില്‍ സിന്ദ്ഗി

താലൂക്ക് ഓഫീസിനു മുന്നില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍

അറസ്റ്റിലായത് ശ്രീരാമസേനാ പ്രവര്‍ത്തകര്‍. ദ ഹിന്ദു പത്രം റിപ്പോര്‍ട്ട്

ചെയ്തത് പ്രകാരം രാജേഷ് സിദ്ദ രാമയ്യ, മല്ലങ്ങോട് വിജയകുമാര്‍ പട്ടീല്‍,

പരശുറാം അശോക് വഗ്മുര്‍, അരുണ്‍ വഗ്മുര്‍, രോഹിത് ഈശ്വര്‍ നവി,


സുനില്‍ മടിവാലപ്പ അഗസര്‍ എന്നീ 6 പേരാണ് അറസ്റ്റിലായത്. ജില്ലാ

പൊലീസ് സൂപ്രണ്ട് ഡി.സി രാജപ്പ വാര്‍ത്താ ലേഖകരെ അറിയിച്ചതാണ് ഈ

കാര്യം. ഇതേകുറിച്ച് പ്രതികരിക്കാനില്ലെന്നാണ് മുഖ്യമന്ത്രി ഡി.വി സദാനന്ദ

ഗൌഡ പത്രക്കാരോട് പറഞ്ഞതെന്ന് മനോരമയും പറയുന്നു.


പെണ്‍കുട്ടികളെ പ്രണയ വിവാഹ വലയില്‍ വീഴ്ത്തി നിര്‍ബന്ധിത

മതപരിവര്‍ത്തനത്തിനു ശ്രമം നടത്തുന്നതായി കഴിഞ്ഞ വര്‍ഷം

പത്രമാധ്യമങ്ങള്‍ ആഘോഷിച്ച സംഭവത്തിനു പിന്നില്‍ hindhujagurthy.org എന്ന

വെബ്സൈറ്റാണെന്നു കണ്ടെത്തിയ വാര്‍ത്ത പൊലീസിനെ ഉദ്ദരിച്ച് മനോരമ

റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.

(http://bhoomivaathukkal.blogspot.com/2012/01/blogpost_02.html). മുന്‍പത്തെ പോസ്റ്റ്

കാണുക.

ഈ രണ്ട് വാര്‍ത്തകളും വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. ഒരുവിഭാഗത്തെ

ദേശവിരുദ്ധരും വര്‍ഗീയവാദികളുമാക്കി ചിത്രീകരിക്കാനും സമൂഹത്തില്‍

വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ഉദ്ദേശിച്ച് ആസൂത്രിതമായി നടത്തിയ

ശ്രമങ്ങള്‍ ഇതിനു പിന്നിലുണ്ട്. പതാക ഉയര്‍ന്ന അന്ന് താലൂക്ക് ഓഫീസിനു

മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ

അന്വേഷണമാണ് പൊലീസിനെ ശ്രീരാമസേന പ്രവര്‍ത്തകരിലെത്തിച്ചത്.

അതിനു കഴിഞ്ഞിരുന്നില്ലെങ്കില്‍ ദേശവിരുദ്ധരായ മുസ്ലിം വിഭാഗമാണതിനു

പിന്നിലെന്ന് വാദിക്കപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്യുമായിരുന്നു.

ലൌജിഹാദ് പ്രശ്നത്തിലും ഇതുതന്നെയാണ് കാര്യം. പൊലീസ് പ്രത്യേക

താല്‍പര്യമെടുത്ത് കേരളത്തില്‍ എങ്ങിനെ ഇത്തരമൊരു വ്യാജ വാര്‍ത്ത

മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു എന്നറിയാനുള്ള ശ്രമം നടത്തിയതുകൊണ്ടു

മാത്രമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വെബ് സൈറ്റിനെകുറിച്ചും അതിനു

പിന്നിലെ വര്‍ഗീയ താല്‍പര്യക്കാരെ കുറിച്ചും വിവരം കിട്ടിയത്.

ദേശവിരുദ്ധരും തീവ്രവാദികളും സ്ഫോടനങ്ങള്‍ നടത്തി ഇന്ത്യയെ

ഞെട്ടിച്ചുകൊണ്ടിരുന്നപ്പോള്‍ വെള്ളം കലക്കി മീന്‍പിടിക്കാനിറങ്ങിയവരില്‍

ഹിന്ദുത്വ വര്‍ഗീയ സംഘടനകളുമുണ്ടായിരുന്നു എന്ന് ഇന്ന്

തെയളിയിക്കപ്പെട്ടു. ചില പ്രമുഖര്‍ അന്വേഷണ വിധേയരായി ജയിലിലാണിന്ന്.

കേസില്‍ പ്രതിയായ ഒരു സന്യാസി സത്യം തുറന്നു പറഞ്ഞതു കൊണ്ടാണ് ഇത്

സ്ഥിരീകരിക്കപ്പെട്ടത്. ഇത്തരം അസാധാരണ ഭാഗ്യങ്ങള്‍ കൊണ്ടാണ് ഇത്തരം

ഗൂഢാലോചനകള്‍ കുറച്ചെങ്കിലും പുറത്തു വരാനിടയായയത്.

മലപ്പുറം ജില്ല കുട്ടിപാക്കിസ്ഥാനാണ് എന്നു വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍

വര്‍ഷങ്ങള്‍ക്കു മുമ്പെ ഇതുപോലെ കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നു.

മലപ്പുറത്തെ ചെറിയഒരുവിഭാഗം പത്രപ്രവര്‍ത്തകരുടെ ഗൌരവമായ

ഇടപെടലുകളിലൂടെ കുറച്ചെങ്കിലും ഈ ശ്രമം പൊളിക്കാന്‍ കഴിഞ്ഞു.

ശ്രീകൃഷ്ണ ഘോഷയാത്രക്കിടയില്‍ ബോംബ് സ്ഫോടനം നടത്തി മലപ്പുറം

ജില്ലയില്‍ വര്‍ഗിയ കലാപം ഇളക്കിവിടാന്‍ വരെ അന്ന് ശ്രമം നടന്നു.

അതിനായി ബോംബ് നിര്‍മിക്കുന്നതിനിടെ അബന്ധത്തില്‍ സ്ഫോടനമുണ്ടായി.

ചിലര്‍ മരിച്ചു. പരിക്കേറ്റവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം

വ്യക്തമായത്. എന്നാല്‍ അന്ന് ഇക്കാര്യം മറച്ചു വെക്കാന്‍ പൊലീസ്

കാര്യമായി ശ്രമിച്ചു. അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിനെ ഉദ്ദരിച്ച് പിറ്റെ

ദിവസം ഈ വാര്‍ത്ത പുറത്തുകൊണ്ടു വരാന്‍ കഴിഞ്ഞു. മലപ്പുറം ജില്ലയെ

ദൈവം രക്ഷിച്ചു എന്ന തലക്കെട്ടില്‍ അന്ന് വന്ന വാര്‍ത്ത പിന്നെ നോട്ടീസായും

പോസ്റ്ററുകളായും പ്രചരിക്കുകയുമുണ്ടായി. ഏതായാലും മലപ്പുറം ജില്ല

കുട്ടിപ്പാക്കിസ്ഥാനാണെന്ന് വാദിക്കാന്‍ മാധ്യമങ്ങള്‍ പിന്നീട് കാര്യമായി

ശ്രമിക്കുകയുണ്ടായില്ല.

മലപ്പുറത്ത് പ്രസ്റിപ്പോര്‍ട്ടറായി ജോലി ചെയതതുകൊണ്ട് ഇത്തരം നിരവധി

ഗൂഢാലോചനകള്‍ക്ക് ഞാനും സാക്ഷിയായിരുന്നു. വിഷയം അതല്ല. ഈ രണ്ട്

സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചില ഗൌരവതരമായ പ്രശ്നങ്ങളുണ്ട്. ഒരുപ്രത്യേക

വിഭാഗത്തെ വര്‍ഗീയ വാദികളാക്കാനും വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനും

ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇത് അവസാനിച്ചിട്ടില്ല. ഇനിയും

ആവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത. അതുകൊണ്ടു തന്നെ ഗൌരവമായ

അന്വേഷണവും ജാഗ്രതയും ഇത്തരം പ്രശ്നങ്ങളില്‍ ആവശ്യമാണ്.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ ബോധപൂര്‍വം സൃഷ്ടിച്ച

ഒരുവെബ്സൈറ്റിനു പിറകെ കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളും മാധ്യമ

പ്രവര്‍ത്തകരും എന്തുകൊണ്ട് പോയി? അവരെങ്ങിനെ ചിലരുടെ കയ്യിലെ

പാവകളായി? അതറിയാതെ ദിവസവും പുതിയ പുതിയ കെട്ടുകഥകളുമായി

രംഗത്തു വരുന്നതിനു മുമ്പ് എന്തുകൊണ്ട് ഒരു പരിശോധനയും അവര്‍

നടത്താന്‍ ശ്രമിച്ചില്ല? നമ്മുടെ മാധ്യമമേഖലയില്‍ നടക്കേണ്ട ഗൌരവമേറിയ

ഒരന്വേഷണം ഇതാവശ്യപ്പെടുന്നു. ഞാനടക്കം മാധ്യമരംഗത്തു

പ്രവര്‍ത്തിക്കുന്നവര്‍ സ്വയം വിമര്‍ശനത്തോടെ വിലയിരുത്തേണ്ട ഒരു

കാര്യമാണിത്. തീര്‍ച്ചയായും ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയോ സംവാദമോ


നടക്കേണ്ടതുണ്ട്. 

3 comments:

 1. മൊയ്തുക്ക താങ്കളുടെ ബ്ലോഗു സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍
  ഈ ബ്ലോഗിന്റെ ഒരു ഗാട്ജറ്റ് എന്റെ ബ്ലോഗില്‍ കൊടുക്കണമെന്നുണ്ട് എന്താണ് അതിനു ഒരു മാര്‍ഗം
  എന്റെ ഈ മെയില്‍
  ID - kymrasheed@gmail.com

  ReplyDelete
 2. ഇതുപോലെയുള്ള പലതും ഇനിയും പുറത്ത് വരുമന്നു പ്രതീക്ഷിക്കാം

  ഭാവുകങ്ങള്‍

  ReplyDelete
 3. ഇത്തരം പ്രശ്നങ്ങള്‍ പലതും ചര്‍ച്ച ചെയ്യുമ്പോള്‍ ഉയര്‍ന്നു വരാറുള്ള ഒരു നിര്‍ദോഷമായ ചോദ്യമുണ്ട്, മുസ്‌ലിംകള്‍ക്കെതിരെ വ്യാജ പ്രചാരണമഴിച്ചു വിട്ടിട്ട് മാധ്യമാങ്ങല്‍ക്കെന്ത് ലഭിക്കാനാന്‍? ആ ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ കഴിയുന്ന ഇതു പോലെയുള്ള സന്ദര്‍ഭങ്ങള്‍ വല്ലാത്ത ആശ്വാസം തന്നെയാണ് പകര്‍ന്ന് നല്‍കുന്നത്.

  ReplyDelete