Thursday, January 5, 2012

ജനിതക പരീക്ഷണം കുരങ്ങുകളില്‍. ഇനി മനുഷ്യരിലേക്കും




ജനിതക പരീക്ഷണങ്ങള്‍ കുരങ്ങുകളിലും. ആറ് വ്യത്യസ്ത ഭ്രൂണങ്ങളില്‍ നിന്ന്

ശേഖരിച്ച സെല്ലുകള്‍ ഉപയോഗിച്ച് കുരങ്ങുകളെ സൃഷ്ടിച്ചു കഴിഞ്ഞതായി

റിപ്പോര്‍ട്ട്. ഈ കുരങ്ങുകളുടെ സെല്ലുകള്‍ക്ക് ഈ ആറ് സെല്ലുകളില്‍ നിന്നും

വ്യത്യസ്തമായ സ്വഭാവമണെന്ന് പഠനത്തില്‍ പറയുന്നു. എലികളില്‍ നിന്ന്

കുരങ്ങുകളിലേക്കുള്ള ഈ ചാട്ടം അടുത്ത ചുവട് മനുഷ്യരിലേക്കാവും എന്ന

സൂചനയാണ് നല്‍കുന്നത്. ഹോളിവുഡ് സിനിമകളില്‍ കാണുന്ന

പരീക്ഷണങ്ങളിലേക്കു തന്നെയാണ് ശാസ്ത്രത്തിന്റെ മുന്നേറ്റം. എന്നാല്‍

ഇതിലെ അപകടങ്ങളും സങ്കീര്‍ണതകളും വ്യക്തമായി നിരീക്ഷിക്കപ്പെട്ടതിനു

ശേഷം മാത്രം ഇത്തരം പരീക്ഷണങ്ങളിലേക്കിറങ്ങുക എന്ന രീതി ശാസ്ത്രം

സ്വീകരിക്കപ്പെടുമോ എന്നകാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

അമേരിക്കയലെ ഗവേഷകരാണ് പുതിയ സ്വഭാവമുള്ള സെല്ലുകളുമായി

കുരങ്ങുകളെ സൃഷ്ടിച്ചിരിക്കുന്നത്. വ്യത്യസ്ത ഭ്രൂണങ്ങളില്‍ നിന്നെടുത്ത

കോശങ്ങള്‍ ഒന്നിച്ച് കുരങ്ങുകളില്‍ നിക്ഷേപിച്ചാണ് ഈ പരീക്ഷണം

നടത്തിയതെന്ന് പഠനത്തില്‍ പറയുന്നു. ഇത്തരം പരീക്ഷണ ജീവികളെ

ചിമേരാസ് (chimeras) എന്ന് വിളിക്കുന്നു.

വൈദ്യശാസ്ത്ര മേഖലയില്‍ ഈ പരീക്ഷണത്തിന് വലിയ

പ്രാധാന്യമുള്ളതായാണ് ഈ ഗവേഷകര്‍ അവകാശപ്പെടുന്നത്. ജനിച്ച

കുരങ്ങിന്‍ കുട്ടികള്‍ ആരോഗ്യപൂര്‍വം വളരുന്നതായും റിപ്പോര്‍ട്ടില്‍

പറയുന്നു.

ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂനിവേഴ്സിറ്റിയിലെ

( പോര്‍ട്ട്ലാന്‍ഡ്) ഷൌഖ്റാത് മിറ്റലിപോവ് ആണ് ഇതു സംബന്ധിച്ച്

വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

 

No comments:

Post a Comment