Friday, January 6, 2012

സൈന്യം ഒരുജനതയോട് ചെയ്തത്
ഹിരോഷിമയിലും നാഗസാക്കിയിലും കാണുന്നതിനെക്കാള്‍ ആണവദുരന്ത

രോഗങ്ങള്‍ ഇറാഖിലെ ഫാലൂജിലെന്ന് പഠനം

അമേരിക്ക അണുബോംബ് വര്‍ഷിച്ച ജപ്പാനിലെ ഹിരോഷിമയിലും

നാഗസാക്കിയിലും കാണുന്നതിനെക്കാള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍

ഇറാഖില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 'അല്‍ജസീറ' യുടെ ഏറ്റവും പുതിയ

റിപ്പോര്‍ട്ടനുസരിച്ച് 2004 ല്‍ അമേരിക്കന്‍ സൈന്യം വന്‍ ബോംബു വര്‍ഷം

നടത്തിയ ഫാലൂജയില്‍  അവിടുത്തെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും

അവസ്ഥ അതിഗുരുതരമാണ്. ഫലൂജയിലെ ഡോകട്ര്‍സാമിറ അലാനി

ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും സന്ദര്‍ശിക്കുകയും അവിടുത്തെ

ഡോക്ടറമാരുമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. ജപ്പാനില്‍ അമേരിക്കന്‍

ബോംബിങ്ങിനെ തുടര്‍ന്നുണ്ടായ റേഡിയേഷന്‍ മൂലം അവിടെയുണ്ടായ

അവസ്ഥയെക്കാള്‍ ഗുരുതരമാണ് ഇറാഖിലെ അവസ്ഥയെന്ന്

ബോധ്യപ്പെട്ടതായും ഡോ. അലാനി പറയുന്നു. ജപ്പാനില്‍

ജന്മവൈകല്യങ്ങളുമായി ജനിക്കുന്നത് ഒന്നു മുതല്‍ രണ്ടു ശതമാനം കുഞ്ഞുങ്ങള്‍

വരെയാണ്. ഫാലൂജയില്‍ ഇത് 14.7 ശതമാനമാണ്. അതായത്

ഹിരോഷിമയെക്കാള്‍ 14 ഇരട്ടി അധികം.

                                                                         Dr.Samira Alani
ദക്ഷിണ ഇറാഖിലെ ബബീല്‍ പ്രവിശ്യയിലെ കാന്‍സര്‍ സെന്റര്‍ തലവനായ

ഡോ. ശരീഫ് അല്‍ അവാചി പറയുന്നത് 2003 മുതല്‍ ഇവിടെ കാന്‍സര്‍ രോഗ

നിരക്ക് പേടിപ്പിക്കുന്ന തോതില്‍ വര്‍ധിക്കുന്നു എന്നാണ്. അമേരിക്കയുടെ

ഇറാഖി അധിനിവേശ കാലത്ത് ഡിപ്ളീറ്റഡ് യുറേനിയം ആയുധങ്ങള്‍

ഉപയോഗിച്ചതാണ് ഇതിനു കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇവിടെ പ്രകൃതിയും രാസായുധങ്ങള്‍ കൊണ്ട് മലിനീകരിക്കപ്പെട്ടിരിക്കുന്നു.

ഇവിടെ വായുവും വെള്ളവും മണ്ണും മലനമാക്കപ്പെട്ടിരിക്കുന്നുവെന്ന്

അദ്ദേഹം പറയുന്നു.

ഏറെ നാളായി ഇവിടുത്തെ യുറേനിയം റേഡിയേഷനെ കുറിച്ച് ഗവേഷണം

നടത്തുന്ന അബ്ദുല്ല അല്‍ അനി (യുറാനിയം ഇന്‍ ഇറാഖ് എന്ന ഗ്രന്ഥത്തിന്റെ

രചയിതാവ്) പറയുന്നത് ഖര്‍ബലയിലെയും ബസറയിലെയും  റേഡിയേഷന്‍

നിരക്ക് ലോകത്തെങ്ങും കാണാനാവാത്തത്ര വര്‍ധിച്ച അളവിലാണെന്നാണ്.


എല്ലാം അവസാനിപ്പിച്ച് അധിനിവേശത്തിന്റെ തീരാമുറിവരുകളും

ദുരന്തങ്ങളും ബാക്കിവെച്ച്  അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടതോടെ

ഇപ്പോള്‍ ഇറാഖികളും അവരുടെ ദുരിതങ്ങളും മാത്രം ബാക്കിയാവുന്നു.

ഡിപ്ളീറ്റഡ് യുറേനിയം വൈറ്റ് ഫോസ്ഫറസ് തുടങ്ങിയ മാരക വസ്തുക്കള്‍

ഇവിടെ പ്രയോഗിച്ചതിന്റെ ദുരന്തങ്ങളാണ് ഈ ജനത അനുഭവിക്കുന്നത്.

ഡോ. സാമിറ അലാനിയുടെ വാക്കുകള്‍ ഇങ്ങിനെ:

"We have all kinds of defects now, ranging from congenital heart disease to severe physical abnormalities, both in numbers you cannot imagine," 

2009 ഒക്ടോബര്‍ മുതല്‍ കഴിഞ്ഞ ഡിസംബര്‍ 21 വരെ 677  ജനന വൈകല്യങ്ങള്‍

അവരുടെ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി അലാനി പറയുമ്പോള്‍

ആരോഗ്യ പ്രശ്നങ്ങളുടെ തീവ്രതയാണ് വെളിവാകുന്നത്.കഴിഞ്ഞ ഡിസംബര്‍

29 ന് ഇത് 699 ആയിരുന്നു. അതായത് എട്ട് ദിവസത്തിനിടയില്‍ പുതിയ 22

കേസുകള്‍!

ഫാലൂജയില്‍ ജനിക്കുന്ന കുഞ്ഞുങ്ങളധികവും ജനിച്ച് അരമണിക്കുറിനകം

മരിക്കുന്നു. ബാക്കി വരുന്ന ജന്മവൈകല്യമുള്ള കുഞ്ഞുങ്ങളുടെ കാര്യം

എത്രയോ കഷ്ടം. ഒരു കുഞ്ഞ് ജനിച്ചത് തന്നെ മുഖത്ത് നടുക്ക് ഒറ്റക്കണ്ണുമായി.

വലിയ ശിരസ്സുകള്‍, വളര്‍ച്ച കൂടിയതോ കുറഞ്ഞതോ ആയ അവയവങ്ങള്‍,

വികൃതമായ ചെവികള്‍, മൂക്ക് ഇങ്ങിനെ പലതരം വൈകല്യങ്ങളുമായാണ്

ഈ കുഞ്ഞുങ്ങളുടെ ജനനം. ഗര്‍ഭം അലസിപ്പോകല്‍ ഇവിടെ വളരെ

സാധാരണം.

ഡോ. അലാനിയും ബ്രിട്ടീഷ് ഡോക്ടറും ആക്ടിവിസ്റ്റുമായ ക്രിസ്റ്റഫര്‍

ബസ്ബിയും ചേര്‍ന്ന് ഇവിടുത്തെ റേഡിയേഷനെ കുറിച്ച് ചില പഠനങ്ങള്‍

നടത്തിയിട്ടുണ്ട്. ജന്മവൈകല്യമുള്ള കുഞ്ഞുങ്ങളുടെ രക്ഷിതാക്കളായ 25

പേരുടെ തലമുടി സാമ്പിളുകള്‍ ശേഖരിച്ച് ജര്‍മനിയിലെ ലബോറട്ടറിയില്‍

അയച്ച് പരിശോധന നടത്തി. ഇവിടുത്തെ വെള്ളവും മണ്ണും ഇതോടൊപ്പം

പരിശോധനക്കയി അയച്ചു. മെര്‍ക്കുറി, യുറേനിയം, ബിസ്മത്ത് അടക്കം

നിരവധി രാസഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയുമുണ്ടായി. അവരുടെ

റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു:

"Whilst caution must be exercised about ruling out other possibilities, because none of the elements found in excess are reported to cause congenital diseases and cancer except Uranium, these findings suggest the enriched Uranium exposure is either a primary cause or related to the cause of the congenital anomaly and cancer increases. Questions are thus raised about the characteristics and composition of weapons now being deployed in modern battlefields."


ഡോ. ബസ്ബിയുടെ 2010 ജൂലൈയിലെ ഒരു പഠനത്തില്‍ ശിശുക്കളുടെ

ഇടയിലുള്ള കാന്‍സര്‍ 12 മടങ്ങ് വര്‍ധിച്ചതായി വ്യക്തമാക്കുന്നു.


ഒരു സൈന്യം ഒരുജനതയോട് ചെയ്ത ക്രൂരതകള്‍ എല്ലാം മറന്നാലും

ജീവിക്കുന്നവരും ജനിക്കാനിരിക്കുന്നവരുമായ കുഞ്ഞുങ്ങള്‍ അവരുടെ

ക്രൂരതകള്‍ ഓര്‍മിപ്പിച്ചു കൊണ്ടോയിരിക്കും.

1 comment:

  1. അമേരിക്ക അതിനുമപ്പുറം ചെയ്യും ആധിപത്യമാണ് പ്രദാനം

    ReplyDelete