Sunday, January 8, 2012

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നു. നഗരങ്ങളില്‍ അടിയന്തിരാവസ്ഥ




ബ്രസീലിലെ റിയോ ഡി ജനീറോവിനടുത്ത് തുടര്‍ച്ചയായ പെരുമഴയെ തുടര്‍ന്ന്

അണക്കെട്ട് തകര്‍ന്നു. ദിവസങ്ങളായി പെയ്യുന്ന മഴയും മണ്ണൊലിപ്പും

ഗുരുതരമായ ദുരന്തത്തിന്റെ അവസ്ഥയിലെത്തിച്ചിരിക്കയാണ് ഈ

പ്രദേശങ്ങളെ. ഒമ്പതുപേര്‍ മരിച്ചതായും 13000 പേര്‍ ഭവനരഹിതരായതായും

റിപ്പോര്‍ട്ടുകള്‍ പറയുന്നു. അണക്കെട്ടു തകര്‍ന്നപ്പോള്‍ വെള്ളവും മണ്ണും

കുത്തിയൊഴുകി നഗരങ്ങളെ ഒറ്റപ്പെടുത്തി. രണ്ടായിരത്തോളം കുടുംബങ്ങളെ

പെട്ടെന്ന്  മാറ്റിപ്പാര്‍പിച്ചതിനാല്‍ ദുരന്തത്തില്‍ മരണം പരമാവധി

പരിമിതപ്പെടുത്താന്‍ ബ്രസീലിനു കഴിഞ്ഞു. റിയോ ഡി ജനീറോ സ്റ്റേറ്റിന്റെ

ഉത്തര ഭാഗത്തെ മോരിയേ നദിയിലെ അണക്കെട്ടാണ് തകര്‍ന്നത്. ഇതു കാരണം

പുഴയിലെ ജലനിരപ്പ് മൂന്നര മീറ്ററോളം ഉയര്‍ന്നു.  ഹൈവേയില്‍ 20 മീറ്റര്‍

വീതിയുള്ള ഗര്‍ത്തം രൂപപ്പെട്ടതോടെ ഗതാഗതം അസാധ്യമായി. സമീപത്തെ 66

നഗരങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. മറ്റു നിരവധി

പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ ഏറ്റവും കൂടുതല്‍

മഴയുണ്ടാകുന്ന സീസണാണിത്. ജനുവരിയില്‍ 4.5 ഇഞ്ച് മഴയാണ് ഇവിടെ

ലഭിക്കാറ്. ഇത്രയും മഴ ഒറ്റ ദിവസം കൊണ്ടു പെയ്തതാണ് അണക്കെട്ടിനെ

അപകടത്തിലാക്കിയത്. വെള്ളമിറങ്ങാന്‍ മൂന്നുമാസമെങ്കിലുമെടുക്കുമെന്നാണ്

സൂചന. ഒരുമാസമായി ഇവിടെ കനത്ത മഴയും മണ്ണൊലിപ്പും തുടരുകയാണ്.





No comments:

Post a Comment