Sunday, January 8, 2012

കള്ളപ്പണം ഒളിപ്പിക്കുന്ന സ്വിസ്ബാങ്കുകള്‍ക്കെതിരെ അമേരിക്ക നടപടിക്കൊരുങ്ങുന്നു




സ്വിസ് ബാങ്കുകള്‍ക്കെതിരെ നിയമനടപടിക്ക് അമേരിക്ക തയാറെടുക്കുന്നു.

സ്വിറ്റ്സര്‍ലാന്‍ഡിലെ Wegelin&Co എന്ന സ്വകാര്യ ബാങ്കിനെതിരെയാണ്

അമേരിക്കന്‍ സമ്പന്നരുടെ കള്ളപ്പണം ഒളിപ്പിക്കാനും അതുവഴി

അമേരിക്കയില്‍ നികുതി വെട്ടിക്കാനും സഹായിക്കുന്നു എന്ന കുറ്റം ചുമത്തി

നിയമ നടപടിയെടുക്കാനൊരുങ്ങുന്നത്. ബാങ്കിന് അമേരിക്കയുടെതില്‍ നിന്ന്

വ്യത്യസ്തമായ ബാങ്കിങ് നിയമങ്ങളാണുള്ളത്. ബാങ്ക് അധികാരികളുമായി

അമേരിക്ക ചര്‍ച്ച നടത്തി കഴിഞ്ഞു. ചര്‍ച്ച നിര്‍ണായക ഘട്ടത്തില്‍

എത്തിനില്‍ക്കുന്നു.

1741 ല്‍ തുടങ്ങിയ ഈ സ്വകാര്യ ബാങ്കിനെതിരെ കേസെടുക്കാനുള്ള നീക്കം

സ്വിസ് ബാങ്കുകളുടെ രഹസ്യ സ്വഭാവം തകര്‍ക്കുന്നതായിരിക്കും. അതേസമയം

അമേരിക്കന്‍ സമ്പന്നരുടെ നികുതിവെട്ടിപ്പിന്റെ കള്ളക്കഥകള്‍ പുറത്തു

വരാനും ഇത് സഹായിക്കും. ഇന്ത്യയിലും ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ട്.

സ്വിസ് ബാങ്കുകളില്‍ വന്‍ നിക്ഷേപമുള്ള ചില സമ്പന്നരുടെ കള്ളപ്പണത്തിനെ

കണക്കുകള്‍ നേരത്തെ സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഇന്ത്യ

ശേഖരിച്ചിരുന്നു. എന്നാല്‍ ഇവരുടെ പേരുകളും കള്ളപ്പണത്തിന്റെ

കണക്കുകളും രഹസ്യമാക്കി വെച്ചിരിക്കയാണ്. ഇവരുടെ പേരും തുകയും

ഇന്‍കംടാക്സ് വിഭാഗത്തിനു കൈമാറി ഇവരില്‍ നിന്ന് നികുതി പിരിച്ച്

രക്ഷപ്പെടുത്താനാണ് ഇന്ത്യ ഇപ്പോള്‍ ശ്രമിക്കുന്നത്. അമേരിക്കയിലെ ജസ്റ്റിസ്

വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഇത്തരം 11 ബാങ്കുകളെ കുറിച്ച് വിവരം

ലഭിച്ചത്.

 ആയിരക്കണക്കിന് അമേരിക്കക്കാരുടെ കള്ളപ്പണത്തിന്റെ രഹസ്യങ്ങളാണ്

അമേരിക്കന്‍ അധികൃതര്‍ ശേഖരിച്ചിരിക്കുന്നത്. 300 ഓളം ബാങ്കുകളുടെ

കള്ളപ്പണ അക്കൌണ്ടുകളെ കുറിച്ച് അമേരിക്ക ബാങ്ക് അധികാരികളുമായി

ചര്‍ച്ച നടത്തി വരികയാണ്. സമ്പന്നരായ അമേരിക്കക്കാര്‍ക്ക് നികുതി വേട്ടിപ്പു

സേവനം നല്‍കിയതിന്  അമേരിക്കയിലെ മന്‍ഹാട്ടന്‍ പ്രോസിക്യുട്ടര്‍മാര്‍ ഈ

സ്വിസ് ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാന്‍

തീരുമാനിച്ചിരിക്കയാണ്. 20 ബില്യണ്‍ ഡോളറിന്റെ കള്ളപ്പണം ഒളിപ്പിച്ചതിന്

ജസ്റ്റിസ് വിഭാഗം സ്വീകരിച്ച നിയമ നടപടികളെ തുടര്‍ന്ന്

യുബിഎസ് എന്ന സ്ഥാപനം 7800 ലക്ഷം ഡോളര്‍ പിഴകൊടുക്കേണ്ടി വന്നു. 4450

അമേരിക്കക്കാരുടെ അക്കൌണ്ട് വിവരങ്ങള്‍ യുബിഎസ് അമേരിക്കക്ക്

കൈമാറുകയുമുണ്ടായി. ഇതോടെ നഷ്ടമായിരിക്കുന്നത് സ്വിസ് ബാങ്കുകളുടെ

രഹസ്യ സ്വഭാവമാണ്.

No comments:

Post a Comment