Thursday, December 15, 2011

ബ്ലോഗര്‍ നബീലിന് രണ്ടുകൊല്ലത്തെ തടവുശിക്ഷ

                                                                     michael nabeel



ജയിലില്‍ നിരാഹാര സമരം തുടങ്ങി


ഈജിപ്തിലെ താല്‍ക്കാലിക സൈനിക കോടതി പ്രസിദ്ധ ബ്ളോഗറും

എഴുത്തുകാരനും ഈജിപ്തിലെ വിപ്ളവമുന്നേറ്റത്തിന്റെ മുന്‍നിരയിലുള്ള

യുവാവുമായ മിഖായേല്‍ നബീലിന് രണ്ടുകൊല്ലത്തെ ജയില്‍ ശിക്ഷ വിധിച്ചു.

തന്റെ ബ്ളോഗില്‍ ഈജിപ്ഷ്യന്‍ സൈന്യത്തിനെതിരെ നുണകള്‍ എഴുതി എന്ന

കുറ്റം ചുമത്തിയാണ് സൈനിക കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ

സെപ്തംബര്‍ മുതല്‍ തടവില്‍ ഭാഗികമായ നിരാഹാര സമരം നടത്തിവന്ന

നബീല്‍ തന്റെ നിരാഹാര സമരം പൂര്‍ണമായി തുടങ്ങിയിരിക്കയാണ്.

ഇപ്പോള്‍ വെള്ളം മാത്രം കുടിച്ചാണ് സമരം. സൈനികര്‍

സമരനേതൃത്വത്തിലുള്ള വനിതകളെ ലൈംഗികമായി പീഢിപ്പിച്ചുവെന്നും

കന്യകാത്വം പരിശോധിച്ചു എന്നുമായിരുന്നു നബീലിന്റെ ബ്ളോഗിലെ

പോസ്റ്റ്. ഇതേ കാര്യങ്ങള്‍ എഴുതിയതിന് നേരത്തെ പത്രപ്രവര്‍ത്തകയായ

മോന എല്‍ത ഹാവിയെ പട്ടാളം അറസ്റ്റു ചെയ്യുകയും കസ്റ്റഡിയില്‍

പീഢിപ്പിക്കുകയും ചെയ്തിരുന്നു. ഇരട്ട പൌരത്വമുള്ളതിനാല്‍ ഇവരെ

കന്യകാത്വ പരിശോധനക്കു ശേഷം വിട്ടയക്കുകയായിരുന്നു .

( http://bhoomivaathukkal.blogspot.com/2011/11/blogpost_24.html ) സൈന്യത്തെ

ആക്രമിക്കാന്‍ പ്രേരണ നല്‍കിയെന്ന കുറ്റം ചുമത്തി മറ്റൊരു ബ്ളോഗറായ

അല അബ്ദുല്‍ ഫതാഹിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹം

ഇപ്പോഴും പട്ടാളത്തിന്റെ തടവിലാണ് 

( http://bhoomivaathukkal.blogspot.com/2011/11/12_03.html ). ജനകീയ വിപ്ളവത്തിലൂടെ

ഈജിപ്ത് ഭരണാധികാരിയെ പുറത്താക്കി പുതിയ ജനാധിപത്യ സര്‍ക്കാര്‍

രൂപവല്‍ക്കരിക്കാന്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് സൈനിക

നേതൃത്വത്തിന്റെ ഇത്തരം നടപടികള്‍.






No comments:

Post a Comment