Thursday, November 3, 2011

നവംബര്‍ 12 ന് ഈജിപ്തിലെ വിപ്ളവകാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം

                            
                                 അലയും ഭാര്യയും

ഈജിപ്തില്‍ പാതി പിന്നിട്ട വിപ്ലവ മുന്നേറ്റങ്ങളെ തകര്‍ക്കാനുള്ള പട്ടാളത്തിന്റെയും ഇടക്കാല ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെ ലോകം മുഴുവന്‍ പ്രതിഷേധിക്കാന്‍ ഈജിപ്തിലെ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. നവംബര്‍ 12ന് ഈജിപ്തിലെ പട്ടാളഅതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് ആഹ്വാനം. അമേരിക്കയിലടക്കമുള്ള 'ഒക്യുപൈ വാള്‍സ്ട്രീറ്റ്' പ്രസ്ഥാനക്കാര്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രശസ്ത ബ്ളോഗറും ഈജിപ്തില്‍ നടന്ന വിപ്ലവ മുന്നേറ്റങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവുമായ അല അബ്ദല്‍ ഫതാഹിനെ കഴിഞ്ഞ ദിവസം പട്ടാളം പിടികൂടി ജയിലിലടച്ചതോടെയാണ് ഈജിപ്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച പ്രക്ഷോഭ സമരങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ബാബ് അല്‍ ഖല്‍ഖ് ജയിലില്‍ നിന്ന് അല രഹസ്യമായി പുറത്തെത്തിച്ച കത്തില്‍ പട്ടാളം ഈജിപ്തിലെ വിപ്ലവത്തെ തകര്‍ക്കാന്‍ രഹസ്യ പദ്ധതിയിട്ടതായി ആരോപിച്ചിരുന്നു. ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ അലയുടെ ഗര്‍ഭിണിയായ ഭാര്യ വഴിയാണ് കത്ത് രഹസ്യമായി അല പുറത്തെത്തിച്ചത്. തങ്ങളുടെ വിപ്ളവ മുന്നേറ്റത്തെ ഹൈജാക് ചെയ്യാനുള്ള പട്ടാള നീക്കത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധമുയരുമെന്നാണ് കരുതുന്നത്. അലയുടെ രഹസ്യകത്ത് വിവിധ മാധ്യമങ്ങള്‍ ഇതിനകമ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇീജിപ്തിലെ വിവിധ ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ സംയുക്തമായി ഇറക്കിയ പത്രക്കുറിപ്പിലാണ് ഈ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇീജിപതിലെ ഭരണാധികാരി ഹുസ്നി മുബാറക്കിനെ പുറത്താക്കിയ ശേഷമാണ് ഈജിപ്തിലെ വിപ്ളവമുന്നേറ്റങ്ങള്‍ താല്‍കാലികമായി നിറുത്തി വെച്ചത്. ഇീജിപ്തിന് പുതിയ ഭരണഘടനയും പുതിയ തെരഞ്ഞെടുപ്പും വാഗ്ദാനം ചെയ്യപ്പെട്ട ശേഷമായിരുന്നു അത്. ഇതിനിടയിലാണ് പട്ടാളത്തെ ഉപയോഗിച്ച് വിപ്ളവത്തെ ശെഹജാക് ചെയ്യാന്‍ നീക്കം നടക്കുന്നത്. ഇതിനെതിരെ ഈജിപ്തിലെ വിപ്ളവ മുന്നേറ്റങ്ങള്‍ കൂടുതല്‍ ശക്തമായി പുനരാംരംഭിക്കാന്‍ ആലോചന നടന്നു വരികയാണ്. ലോകത്തെങ്ങുമുള്ള സ്വതന്ത്ര ദാഹികള്‍, ജനാധിപത്യ വിശ്വാസികള്‍ നവംബര്‍ 12 ന് പ്രതിഷേധ ദിനമാചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.




 

No comments:

Post a Comment