Thursday, November 3, 2011

ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ നീക്കം




ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ച് നശിപ്പിക്കാന്‍ ഇസ്രായേലും നാറ്റോ രാഷ്ട്രങ്ങളും നീക്കം തുടങ്ങിയതായി 'ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുടെഹ്റാന്റെ അണുബോംബു നിര്‍മാണ ശേഷി നശിപ്പിക്കുകയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും ലക്ഷ്യമെന്നും ഇതിന് ബ്രിട്ടന്റെ സൈനിക സഹായം ഉണ്ടാകുമെന്നുമ സൂചിപ്പിക്കുന്നുമുണ്ട്. ഇറാന്റെ അണുവായുധ മോഹം സൈനികാക്രമണത്തിലൂടെ തകര്‍ക്കണമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹുവിന്റെ അഭിപ്രായത്തിന് മന്ത്രിസഭയില്‍ ഭൂരിപക്ഷ പിന്തുണ നേടുവാന്‍ ഊര്‍ജിത നീക്കം എന്ന വാര്‍ത്തയും ഇറാനെ ആക്രമിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഇസ്രായേല്‍ ബുധനാഴ്ച പരീക്ഷിച്ചു എന്ന വാര്‍ത്തയും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
ബ്രിട്ടന്റെ ടോമഹോക് ക്രൂയിസ് മിസൈലുകള്‍ വഹിക്കുന്ന റോയല്‍ നേവിഷിപ്പുകളും സബ്മറൈനുകളും ഏതു ഭാഗത്ത് വിന്യസിക്കണമെന്ന് പഠിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിയോഗാര്‍ഷ്യ കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണത്രെ അമേരിക്കയുടെ ആലോചന.

അടുത്ത ആഴ്ച അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇറാനിലെ പുതിയ ആണവശേഷികളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പിക്കുന്നുണ്ട്. ഇത് ഇറാനെ ആക്രമിക്കുന്നതിന് നാറ്റോ രാജ്യങ്ങള്‍ക്ക് അനുമതി നല്‍കും വിധമുള്ള കണ്ടെത്തലുകളോടെയായിരിക്കുമെന്ന് അമേരിക്കയും ബ്രിട്ടനും കരുതുന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ സൈബര്‍ ആക്രമണത്തിലൂടെ ഇറാന്റെ യുറേനിയം സംസ്കരണ പദ്ധതികള്‍ തകിടം മറിച്ചിരുന്നു. സ്റ്റക്സ്ഴനറ്റ് കംപ്യൂട്ടര്‍ വേം ഉപയോഗിച്ചായിരുന്നു ആക്രമണമെന്നുമ എന്നാല്‍ ഇറാന്‍ ഇപ്പോള്‍ പ്രതിസന്ധി മറികടന്നിരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ലിബിയയടക്കമുള്ള രാജ്യങ്ങളിലെ വിപ്ലവ മുന്നേങ്ങള്‍ക്കു ശേഷം ആരും പ്രതിരോധിക്കാനില്ലെന്ന ബോധ്യത്തോടു കൂടി തന്നെയാണ് ഇറാനെതിരെയുള്ള ഇവരുടെ നീക്കം. നീക്കത്തിന് അന്താരാഷ്ട്ര പിന്തുണ ആര്‍ജിക്കാനുള്ള നീക്കത്തിന്റെ ഭാഗമയിട്ടായിരുന്നു കഴിഞ്ഞ മാസം ഇറാനെതിരെ ചില ക്രിമിനല്‍ കുറ്റങ്ങള്‍ അമേരിക്കയും നാറ്റോ രാജ്യങ്ങളും ഉന്നയിച്ചതെന്ന് കരുതാവുന്നതാണ്.
ഒബാമ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ അമേരിക്കന്‍ വോട്ടര്‍മാരില്‍ ഇറാന്‍ വിരുദ്ധ ഇസ്ലാം വിരുദ്ധ വികാരം ഉണര്‍ത്തേണ്ടത് അവരുടെ ആവശ്യം കൂടിയാണ്. പ്രത്യേകിച്ചും വാള്‍സ്ട്രീറ്റ് സമരം ശക്തിപ്പെട്ടുവരുമ്പോള്‍.




1 comment:

  1. നല്ലത് മാത്രം സംഭവിക്കട്ടെ...!

    ReplyDelete