Thursday, December 15, 2011

ബ്ളാഗര്‍ നബീലിന്റെ തടവുശിക്ഷ: സമരക്കാരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം


     ഭക്ഷ്യ വിഷബാധയേറ്റ ഒരു സമരക്കാരനെ ആംബുലന്‍സില്‍    ആശുപത്രിയിലേക്ക് മാറ്റുന്നു


ബ്ളോഗര്‍ നബീലിന്റെ തടവുശിക്ഷക്കെതിരെ ഈജിപ്ത് കാബിനറ്റ്


ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പു സമരം നടത്തിയവരെ ഭക്ഷണത്തില്‍

വിഷം കലര്‍ത്തി ഇല്ലാതാക്കാന്‍ നീക്കം നടന്നതായി അല്‍ അറബിയ റിപ്പോര്‍ട്ട്.

നാല്‍പതോളം ആക്ടിവിസ്റ്റുകളാണ് സൈനിക കോടതിയുടെ

ഉത്തരവിനെതിരെ പ്രതിഷേധ കുത്തിയിരിപ്പു സമരം നടത്തിയത്.

ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേക്ക്

മാറ്റിയിരിക്കയാണ്. ഇതില്‍ ഒരു 19 കാരന്‍ മരിച്ചതായും വാര്‍ത്തയുണ്ട്.

കഴിഞ്ഞ ദിവസമാണ് ഈജിപ്തിലെ വിപ്ളവമുന്നേറ്റ പ്രവര്‍ത്തകനും

ബ്ളോഗറുമായ മിഖായേല്‍ നബീലിനെ സൈനിക കോടതി രണ്ടു വര്‍ഷത്തെ

തടവിനു ശിക്ഷിച്ചത്. നബീല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരം

ആരംഭിച്ചിരിക്കയാണ്.

സൈനിക കോടതിയുടെ തടവുശികക്കെതിരെ 'ഒക്യൂപൈ കാബിനറ്റ്' എന്നു

പേരിട്ട കുത്തിയിരിപ്പു സമരം നടത്തിയവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

നാല്‍പതു വയസു തോന്നിക്കുന്ന ഒരു സ്ത്രീയാണ് ഇവര്‍ക്ക് ഭക്ഷണം

നല്‍കിയത്. അപരിചിതയായ ഈ സ്ത്രീ ഒരു ലാന്‍സര്‍ കാര്‍ ഓടിച്ചാണ്

വന്നതെന്ന് വിവരം കിട്ടിയിട്ടുണ്ട്. വിപ്ളവത്തെയും വിപ്ളവകാരികളെയും

ഉന്മൂലനം ചെയ്യാനുള്ള പട്ടാളത്തിന്റെ ഗൂഢപദ്ധതിയാണ് ഇതിനു

പിറകിലെന്ന് വിപ്ളവകാരികളുടെ സംഘടനയായ 'ഏപ്രില്‍ ആറി'ന്റെ

നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി ഇത്തരം അദൃശ്യ കരങ്ങള്‍

വിപ്ളവകാരികളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു വരികയാണെന്നും അവര്‍

ആരോപിച്ചു. ( http://bhoomivaathukkal.blogspot.com/2011/12/blogpost_1959.html).

നബീലിനെ തടവിലിടാനുള്ള സൈനിക കോടതി ഉത്തരവ്

പുനപ്പരിശോധിക്കണമെന്ന് അമേരിക്ക ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

പൌരന്മാരുടെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്യ്രത്തിന് വിലങ്ങുവെക്കാന്‍

പട്ടാളക്കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. 

No comments:

Post a Comment