Monday, June 27, 2011

2.ഭൌമിക്കുട്ടി കരച്ചിലാണ് അച്ഛന്‍ ഇപ്പോ വര്വോ? .








എന്റെ ഭൌമിക്കുട്ടി ഇന്ന് കരച്ചിലാണ്.

ഇതാ ടീച്ചര്‍ വിളിച്ചതേയുള്ളു.

-ഞാന്‍ ഭൌമിക്കുട്ടിക്ക് ഫോണ്‍ കൊടുക്കാം. നീ എന്തെങ്കിലും പറഞ്ഞ് ശരിയാക്ക്.

ഫോണിന്റെ അറ്റത്ത് വിതുമ്പിക്കരയുന്ന ഭൌമിക്കുട്ടിയെ എനിക്ക് കാണാം. കേള്‍ക്കാം.

പണ്ട് കണ്ട ഒരു പെയിന്റിങ്ങിലെ 'ക്രൈയിംഗ് ചൈല്‍ഡ്' ഓര്‍മ വരുന്നു.

അവളുടെ വിതുമ്പലുകള്‍....

-അയ്യോ, മോളെന്തിനാ കരേണത്?

-അച്ഛന്‍ ഇപ്പോ വര്വോ?

-വരാല്ലോ, അച്ഛന്‍ ഇപ്പോ വരാട്ടോ. മോള് കരയണ്ട.

-ഇപ്പം വരണം.

-വരാം മോളേ, മോള് എന്തിനാ കരേണത്?

അതിനുത്തരമില്ല. പകരം വിതുമ്പലു തന്നെ.

അവളുടെ നിറഞ്ഞൊഴുകുന്ന കുഞ്ഞു കണ്ണുകളും

ചുവന്ന് തുടുത്ത കുഞ്ഞിക്കവിളുകളും

വിതുമ്പുന്ന ചുണ്ടുകളും

ഇപ്പോള്‍ എനിക്കു കാണാം.

വീണ്ടും അവളുടെ ചോദ്യം.

-അച്ഛന്‍ ഇപ്പോ വര്വോ?

-ഇപ്പോ വരാട്ട്വോ. മോള് കരയണ്ട.

അച്ഛന്‍ ഇപ്പൊ വരും ട്ടോ...

ടീച്ചര്‍ അവളെ സമാശ്വസിപ്പിക്കുന്നത് എനിക്ക് കേള്‍ക്കാം.

ഭൌമിക്കുട്ടി ഫോണ്‍ ടീച്ചര്‍ക്ക് കൈമാറി.

-ഇന്നെന്താ പറ്റിയത്?

അവളെ മടിയിലിരുത്തണമെന്നാണ് ഡിമാന്റ്.

-ഒന്ന് മടിയിലിരുത്തിയാല്‍ പോരേ?

-എടാ, ഒരാളെ ഇരുത്തിയാല്‍ മറ്റുള്ളവരും വരും മടിയിലിരിക്കാന്‍.

എന്നിട്ടും ഒന്ന് രണ്ടെണ്ണത്തിനെ മടിയിലിരുത്തി. മുഴുവന്‍ സമയോം അത് പറ്റ്വോ?

മടിയില്‍ നിന്നിറങ്ങിയതോടെ തുടങ്ങിയതാ കരച്ചില്‍.

ഇപ്പോ അച്ഛനെ കാണണംന്നാണാവശ്യം.

നോക്കട്ടെ ഞാന്‍ പിന്നെ വിളിക്കാം.


http://bhoomivaathukkal.blogspot.com


3 comments:

  1. greetings from trichur

    സ്നേഹത്തോടെ
    ജെ പി @ തൃശ്ശൂര്‍

    ReplyDelete
  2. ഭൌമിയെ മടിയിലിരുത്താം,ഭൂമി ആയാലോ ?ഭൂമി വാതുക്കല്‍ ആയാലോ ?

    ReplyDelete