Tuesday, October 18, 2011

മുല്ലപ്പൂ വസന്തവും കേരളത്തിലെ മുസ്ലിം സ്ത്രീകളുംമുല്ലപ്പൂവസന്തത്തിന്റ സൌരഭ്യം ലോകത്താകെ പരക്കുന്നത് നാമറിയുന്നു. സ്വാതന്ത്യ്രത്തിനും നീതിക്കും ജനാധിപത്യത്തിനും തുല്യതക്കും വേണ്ടി ആഫ്രിക്കയിലും ഈജിപ്തിലും അറബ്രാജ്യങ്ങളിലും നടന്നുവരുന്ന മുന്നേറ്റങ്ങള്‍ക്ക് പുതിയ കാലത്തിന്റെ, പുതിയ മുന്നേറ്റങ്ങളുടെ ആത്മാവും ശരീരവുമുണ്ട്. അതിനി തടയാനാവാത്ത ദാഹമാണ്. ജനതയെ, പ്രതേകിച്ചും രാജാധിപത്യത്തില്‍ കഴിയുന്ന മനുഷ്യരെ സ്വാതന്ത്യ്ര ദാഹികളാക്കി മാറ്റിയത് പുതിയ സ്വപ്നങ്ങളും സങ്കല്‍പങ്ങളും വിശ്വാസങ്ങളുമാണ്. വിശ്വാസത്തിന്റെ ബലത്തില്‍ നടക്കുന്ന ഈ മുന്നേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അജ്ഞത തന്നെയാണ്.മുല്ലപ്പൂ വസന്തത്തില്‍ തെരുവിലിറങ്ങുന്നവരില്‍ മുസ്ലിം സ്ത്രീകളും കുട്ടികളും യുവാക്കളും വിദ്യാര്‍ഥികളുമെല്ലാമുണ്ട്. ഇവിടങ്ങളിലെ വിപ്ളവമുന്നേറ്റങ്ങള്‍ക്ക് മുസ്ലിം സ്ത്രീകളുടെ സജീവ സാന്നിധ്യം ഏറ്റവും ശ്രദ്ധേയമാണ്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹയായ യമനിലെ പോരാട്ടവീര്യം തവക്കുല്‍ കര്‍മാന്‍ ഇതിലൊരാള്‍ മാത്രം. നാമുക്ക് ഇങ്ങ് ഇന്ത്യയിലേക്ക് വരാം. പ്രത്യേകിച്ചും കേരളത്തില്‍. ഇവിടെ മുസ്ലിം സ്ത്രീകള്‍ പൊതു പ്രവര്‍ത്തനത്തിനിറങ്ങരുതെന്നാണ് പൌരോഹിത്യത്തിന്റെ ആജ്ഞ. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നതിന് ചില വിലക്കുകള്‍ കൊണ്ടു വരാന്‍ ഒരുരാഷ്ട്രീയ പാര്‍ട്ടി ആലോചിക്കുക വരെയുണ്ടായി. മുസ്ലിം സ്ത്രീകള്‍ പൊതുവേദിയില്‍ പുരുഷന്മാരോടൊപ്പം പ്രത്യക്ഷപ്പെടാന്‍ പാടില്ല. തെരുവിലിറങ്ങി സമരങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കാന്‍ പാടില്ല. ദൈവത്തിന്റെ ഭവനങ്ങളായ മസ്ജിദുകളില്‍ പ്രാര്‍ഥിക്കാന്‍ പാടില്ല. ഇങ്ങിനെ എത്രയെത്ര വിധിവിലക്കുകള്‍. പുതിയ കാലത്തെ നിര്‍വചിക്കാനാവാത്ത പുരോഹിതന്മാര്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും അധികകാലം കേരളത്തെ ഇങ്ങിനെ വരച്ച വരയില്‍ നിര്‍ത്താനാവില്ല എന്നാണ് അറബ് ലോകങ്ങളിലടക്കം ആഞ്ഞു വീശുന്ന മുന്നേറ്റങ്ങള്‍ തെളിയിക്കുന്നത്. മുല്ലപ്പൂ മുന്നേറ്റങ്ങളുടെ ചില ചിത്രങ്ങള്‍ കാണുക. അത് കേരളത്തിലെ മുസ്ലിം ജീവിതങ്ങള്‍ക്കും പ്രേരണകളാകും. പ്രതീകങ്ങളാകും. നമുക്ക് ഇപ്പോള്‍ അങ്ങിനെ തന്നെ വിശ്വസിക്കാം.1 comment:

 1. 1979ല്‍ ജനിച്ച തവക്കുല്‍, സന്‍ആ യൂണിവേര്‍സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം തന്റെ കോളെജ് ജീവിതത്തിനിടയില്‍ തന്നെ മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടല്‍ ആരംഭിച്ചു.
  യമനിലെ സാമൂഹ്യ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചു 2-3 ചെറിയ ഡോക്യുമെന്ററികള്‍ അവര്‍ സംവിധാനം ചെയ്തു.
  The 2011 TIME 100 Poll വോട്ടെടുപ്പില്‍ ഇപ്പോള്‍ ആദ്യ പതിനഞ്ചില്‍ ഇവര്‍ ഇടംനേടി
  സമാധാനത്തിനുള്ള നോബല്‍ സമ്മാനം
  മൂന്നു മക്കളുടെ ഉമ്മ . മനുഷ്യാവകാശ പ്രവര്‍ത്തക Women Journalists Without Chains എന്ന ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടിയുള്ള യമാനികളുടെ കൂട്ടായ്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതാവ്
  യമന്‍ പ്രതിപക്ഷ പാര്‍ടിയായ 'അല്‍ ഇസ്ലാഹ്' (“Yemeni Congregation for Reform” (al-Tajammu‘ al-Yemeni lil-Islah)) പാര്‍ടിയുടെ സജീവ പ്രവര്‍ത്തക.
  അതാന്നു മുപ്പത്തിരണ്ട് കാരിയായ തവക്കുല്‍ കര്‍മാന്‍ , അവള്‍ക്കു എല്ലവിത മംഗളങ്ങളും നേരുന്നു,

  നമ്മുടെ നാട്ടിലും അത്തരം തവക്കുല്‍ മരുണ്ടാവട്ടെ, ......
  നമ്മുടെ സ്ത്രീകളും ആയ്ഷ തൈമൂരിയയുടെ വാക്കുകള്‍ ഏറ്റു പാടുന്നവരാവട്ടെ
  بيد العفاف أصون عزحجبي بعصمتي أسمو على اترابي
  ما عاقني خجلي حسن تعلمي إلا بكوني زهرة الألبابي
  ഇപ്പോലത്തെ അവസ്ഥയില്‍ നമ്മുടെ സ്ത്രീകളെ ഇത്തരം വിപ്ലവങ്ങള്‍ക്കും സമരങ്ങള്‍ക്കും നിര്‍ബന്ധിച്ചിറക്കേണ്ട ആവശ്യമുണ്ടോ
  സംഘടനകള്‍ അവരെ ബലമായി പുറത്തു കൊണ്ട് വരുന്നതിനു പകരം അവരില്‍ നിന്നുതന്നെ തവക്കുലുമാര്‍ ജനിക്കുകയാണ് വേണ്ടത്, സ്വയം തവക്കുലം ആയിഷ യുമാവണം.....
  അല്ലാതെ ഏതങ്കിലും ഒരു സംഘടനയുടെ നിര്ബന്ധത്തിനു വഴങ്ങി പ്രവര്‍ത്തിക്കുന്നവര്‍ ആവരുത്,
  അവര്‍ക്ക് സ്വയം തോന്നണം, അനീതിക്കെതിരെ ഞങ്ങളും പോരടെണ്ടാവരാനന്നു, അങ്ങിനെ വരുന്നവരെ ആരും തടയില്ല തടയാന്‍ സാദിക്കുകയുമില്ല, (പുരോഹിതന്മാര്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും അവരെ പിന്തിരിപ്പിക്കാന്‍ കഴിയുകയുമില്ല .....)
  അല്ലാത്ത കാലത്തോളം പൊതുവേദിയില്‍ പുരുഷന്മാരോടൊപ്പം പ്രത്യക്ഷപ്പെടാന്‍ പ്രേരിപ്പിക്കുന്നതും . തെരുവിലിറക്കി സമരങ്ങളിലും പ്രകടനങ്ങളിലും പങ്കെടുപ്പിക്കുന്നതും വെറും പ്രഹസനം മാത്രമാണ്......
  ഇന്ന് നമ്മുടെ നാട്ടില്‍ കണ്ടു കൊണ്ടിരിക്കുന്നതിലതികവും ഇത്തരം പ്രഹസനങ്ങളാണ്....

  നിങ്ങളുടെ ഈ കുറിപ്പ് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കണ്ണ് തുറപ്പിക്കാന്‍ ഉതകട്ടെ ....

  ReplyDelete