Saturday, October 22, 2011

അവസാന നിമിഷങ്ങള്‍.മുതസ്സിം ഖദ്ദാഫിയുടെ അവസാന നിമിഷങ്ങള്‍

കഴുത്തിനും നെഞ്ചിനുമിടയില്‍ വെടിയേറ്റ് മരണം ആസന്നമെന്നുറച്ചപ്പോള്‍
വളഞ്ഞിട്ട ശത്രുക്കള്‍ക്കും ആയുധങ്ങള്‍ക്കും നടുവില്‍
ശത്രുക്കളോട് ചോദിച്ചുവാങ്ങിയ വെള്ളം
അവസാനമായി കുടിക്കുന്ന മുതസ്സിം ഖദ്ദാഫി
എന്ന ഖദ്ദാഫിയുടെ മകന്‍.
അവസാനത്തെ സിഗരറ്റ് പുകഞ്ഞുകൊണ്ട്
വിരലിനിടയില്‍.
അതുകഴിഞ്ഞ്അയാളവിടെ കിടന്നു.
മരണം വിഴുങ്ങുന്നതിനിടെ ശാന്തമായ നിമിഷങ്ങള്‍.
എല്ലാം അവസാനിച്ചു.
ഇനി ഈ ശരീരം ഉടമയ്ക്ക് ആവശ്യമില്ല.നിങ്ങളുടെ ധീരതയുടെ ചിഹ്നമായി മരണം വരെ സൂക്ഷിക്കാന്‍
ഈ ശരീരത്തെ പകര്‍ത്തുക.
സൂക്ഷിക്കുക.
നിങ്ങളുടെ മരണം വരെ.4 comments:

 1. ethoru ekadhipathikaludeyum avarude swanthakkarudeyum anthyam ingane thanne varoo. naimishikamaaya ee lokathil enthellaam akramangal kanikkunnu,42 varsham raajavaai jeevicha gaddafi theruvil vediyundakalettu pidanjhu marichu. avasaanam enthu nedi?

  ReplyDelete
 2. എത്രയെത്ര അക്രമികളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത് .ഫിരൌനും ,ഹാമാനും, നമ്ബ്രൂതും ആവര്തിക്കപീടുന്ന ചര്ത്രങ്ങ്ലാണ് .അക്രമികള്‍ക്ക് ധീര പരിവേഷം നല്‍കുന്നത് നല്ല സന്ദേശമല്ല നല്‍കുന്നത് .തീര്‍ച്ചയായും അക്രമികള്‍ ഒരു നാള്‍ നശിപ്പിക്കപ്പെടുക തന്നെ ചെയ്യും .അത് ലോകത്തിന്റെ ക്രമമാണ് .അത് കൊണ്ട് ഇതൊരു മുന്നറിയിപ്പാണ് ജനാധ്രോഹികള്‍ക്കുള്ള ഒരു താക്കീത് ..!!!!!
  --

  ReplyDelete
 3. പുതിയ ഭരണ പരിഷ്കാരങ്ങളിലൂടെ, മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലായി ഇസ്‌ലാമികസോഷ്യലിസം എന്നൊരു വ്യവസ്ഥിതി കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. ഇതിനെ മൂന്നാം പ്രപന്‍ജ നിയമമായി അദ്ദേഹം വ്യാഖ്യാനിച്ചു, പക്ഷേ, അധികാരമാണ് എല്ലാറ്റിലും വലുത് എന്നുവന്നപ്പോള്‍ കാലക്രമേണ അദ്ദേഹം നിഷ്ഠുരനായൊരു സ്വേച്ഛാധിപതിയായി മാറുകയായിരുന്നു, വിശുദ്ധ ഖുരാനിനെ പോലും സ്വന്തം ഇഷ്ട്ടത്തിനു മാറ്റാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്‍റെ ഗ്രീന്‍ ബുക്ക്‌ പരക്കെ വിമര്‍ശനത്തിനു വിധേയമായിത്തീര്‍ന്നു.
  ഈ സ്വേച്ഛാധിപത്ത്യമാന്നു അദ്ദേഹത്തിന്‍റെ പതനത്തിനു കാരണം .... അതില്‍ സംശയമില്ല
  ഇത്തരം ഭരണാദികളുടെ അവസ്ഥ ഇത് തന്നെ യായിരിക്കും, വിപ്ലവമെന്നോ... . മറ്റെതന്കിലും പേരില്‍ അവര്‍ നിലംപതിക്കും അത് ഒരു ചരിത്ര സത്യമാണ് .....
  പക്ഷെ ഒരു വിപ്ലവത്തിന്റെ വിജയമാണ് നടന്നത് എന്ന് കൊട്ടിഘോഷിക്കുന്ന പലരും ചില യാതാര്‍ഹ്ത്ത്യങ്ങള്‍ മറന്നു പോകുന്നു....
  അവിടത്തെ മണ്ണിനടിയിലെ എണ്ണയും വാതകവും വറ്റുമ്പോളേക്ക് ക്രാന്ത ദ്രിഷ്ടിയോടെ നോക്കുന്ന കഴുകന്മാര്‍ക്ക് പുതിയ താവളം കാണിക്കാന്‍ വേണ്ടിയാവരുത് വിപ്ലവം ....
  തമ്മിലടിച്ചു പിരിയുന്ന ആടുകളുടെ രക്തം കുടിക്കാന്‍ കുറുക്കന്മാര്‍ക്ക് അതികം ബുദ്ധിമ്ട്ടുണ്ടാവില്ല എന്ന അറിവ് അവര്കുണ്ടായാല്‍ നല്ലത് .........
  ഗദ്ദാഫിയുടെ പതനത്തിലൂടെ പുതിയൊരു ലോകം കെട്ടിപ്പെടുക്കാന്‍ ലിബിയന്‍ ജനതക്ക് ആവട്ടെ
  ഇന്ത്യ പോലെ ജനാദിപത്ത്യം സ്വപ്നം കാണുന്ന അന്നടുകാര്‍ക്ക് അത് അതത്ര എളുപ്പത്തില്‍ സാദിച്ഛടുക്കാന്‍ കഴിയുമോ, കഴിയട്ടെ എന്ന് നമുക്ക് പ്രത്ത്യാശിക്കാം...

  ReplyDelete
 4. ///"നിങ്ങളുടെ ധീരതയുടെ ചിഹ്നമായി മരണം വരെ സൂക്ഷിക്കാന്‍
  ഈ ശരീരത്തെ പകര്‍ത്തുക.
  സൂക്ഷിക്കുക.
  നിങ്ങളുടെ മരണം വരെ."///
  അതെ.....

  ReplyDelete