Friday, October 28, 2011

ലോകത്തെ ഏറ്റവും മനോഹരമായ ഒരുനിമിഷം.

സമീഹക്കിത് പുനര്‍ജന്മം. പുനസമാഗമവും. തുര്‍ക്കിയലുണ്ടായ ഭൂകമ്പത്തില്‍ വാന്‍ പ്രവിശ്യയിലെ എര്‍ജിസില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്ത 14 ദിവസം പ്രായമായ അസ്റ യെ മാതവ് സമീഹയുടെ കൈകളിലേക്ക്വീണ്ടുമെത്തി നാലു ദിവസത്തെ വേര്‍പാടിനുശേഷം.കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടുപോയ അസറയെയും മാതാവിനെയും രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. പുനസമാഗത്തില്‍ ഒരുമാതാന്റെ മുഖത്തെ ആഹ്ളാദതിമര്‍പും ആശ്ചര്യവും കാണുക. ലോകത്തെ ഏറ്റവും മനോഹരമായ ഒരു നിമിഷമാണിത്. ഇ നിമിഷം വരെ സമീഹ വിളിച്ചു കരഞ്ഞ പടച്ചവന് വീണ്ടും വീണ്ടും സ്തുതി പറയുകയാവണം ഇപ്പോള്‍.



1 comment:

  1. പടച്ചവന് വീണ്ടും വീണ്ടും സ്തുതി

    ReplyDelete