
യമനിലെ ഭരണാധികാരി പ്രസിഡണ്ട് അലി അബ്ദുല്ല സലെയുടെ ഭരണത്തിനെതിരെ നടക്കുന്ന സമരങ്ങളുടെ ഭാഗമായി സ്ത്രീകള്‍ ഉടുപ്പുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. സനയിലാണ് ഈ പ്രതീകാത്മക സമരം നടന്നത്. യമനിലെ സ്ത്രീകളെ ഈ കള്ളന്മാരില്‍ നിന്ന് ആരാണ് രക്ഷിക്കുക എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു ഈ തീയിടല്‍. പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു ഇത്. നേരത്തെ പാശ്ചാത്യ വനിതകള്‍ ഫെമിനിസ്റ്റ് ആശയപ്രചരണങ്ങളുടെ ഭാഗമായിട്ടായിരുന്നു വസ്ത്രങ്ങള്‍ കത്തിച്ചത്. ഇവിടെ ഭരണകൂടത്തിനെതിരെ മാസങ്ങളായി നടക്കുന്ന വിപ്ലവ മുന്നേറ്റങ്ങളുടെ ഭാഗമായിട്ടായിരുന്നു സമരം.
യമനിലെ വനിതകള്‍ വസ്ത്രം കത്തിച്ച് സമരം നടത്തി
No comments:
Post a Comment