Saturday, June 25, 2011

-എന്റെ ഭൌമിക്കുട്ടീ....







ഇന്നലെ ഉച്ചയോടെ അവള്‍ വിളിച്ചു,
അവള്‍, ഴ, എന്റെ ആത്മമിത്രം.
-എടാ ഇപ്പോ നീയൊരച്ഛനാകണം.
അവളുടെ വാക്ക് എന്നെ സാധാരണ അമ്പരപ്പിക്കാറില്ല,
കാരണം ചിലപ്പോഴൊക്കെ അവളുടെ
ഇത്തരം പ്രാന്തുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.
എങ്കിലും ഇപ്പോള്‍ ഞാന്‍ അമ്പരക്കുക തന്നെ ചെയ്തു.
-എന്താ!??-ഞാന്‍ ചോദിച്ചു.
-നീ ഇപ്പോ ഒരച്ഛനാകണം.
ഫോണ്‍ ഞാന്‍ ഒരു കുട്ടിക്ക് കൊടുക്കാം.
-കുട്ടിക്കോ? അതെന്തിന്?
-ഭൌമിക്കുട്ടീ, നീയെന്താ ഉണ്ണാത്തതെന്നും വയറു നിറയെ ഉണ്ണണമെന്നും പറയണം.
പിന്നെ കുറച്ച് കൊഞ്ചലും കിന്നാരവും.
എന്താ സമ്മതിച്ചോ?
എനിക്കൊന്നും പിടികിട്ടിയില്ല.
-താന്‍ കാര്യമെന്താന്ന് പറയെടോ.
-ഒന്നൂല്ലെടാ. കുട്ടി അച്ഛനെ വിളിക്കണമെന്ന് പറഞ്ഞു കൊണ്ടേയിരിക്വാ...
സ്കൂള്‍ തുറന്നപ്പോ തൊടങ്ങീതാ...
ഇന്നിപ്പോ ഭക്ഷണവും കഴിക്കുന്നില്ല.
-ങുംംം.
-ഫോണ്‍ കൊടുക്കട്ടെ?
-ഓകെ.
മൊബൈല്‍ഫോണിന്റെ മറ്റേ അറ്റത്ത് കുഞ്ഞു നിശ്വാസങ്ങള്‍ എനിക്ക് കേള്‍ക്കാനാവുന്നു.
കുട്ടി പക്ഷെ ഒന്നും പറയുന്നില്ല.

ഞാന്‍ തന്നെ തുടങ്ങിയേക്കാം.
-ഭൌമിക്കുട്ടിയാാാ?
-ങആ
-മോളെന്തെടുക്കുവാ??
-ഉണ്ണുവാ?
- നല്ലകുട്ടി. വയറ് നിറയെ ഉണ്ണണംട്ട്വോ.
-ങ് ആ...അച്ഛനെവ്ട്യാആ... വീട്ടിലാ...?
-വീട്ടിലെത്തില്ലാ മോളേ
-വീട്ടിലെത്ത്യാ എന്നെ കൊണ്ട്പോവാന്‍ വര്വോ?
-അച്ഛന്‍ വരാട്ട്വോ. അത്വരെ മോള് നല്ലോണം പാട്ടും പാടി ഇരിക്കണം ട്ട്വോ???
-ങ്ആ... ടീച്ചര്‍ക്ക് കൊട്ക്കട്ടേ?
-ഓാ. കൊടുക്ക്. അച്ഛന്‍ വരാട്ട്വോ??
ഇപ്പോള്‍ എനിക്ക് കുഞ്ഞ് നിശ്വാസം കേള്‍ക്കാനുവുന്നില്ല.
ടീച്ചര്‍ പറഞ്ഞു.- ഭൌമിക്കുട്ടിക്ക് വല്യ സന്തോഷായി. ഇതാ ഊണ്‍ കഴിക്കാന്‍ തുടങ്ങുന്നു.
-അല്ലെടോ, കുട്ടിക്ക് അച്ഛന്റെ ശബദം കേട്ടാലറിയില്ലേ?
-എടാ, മുന്നരവയസ്സുള്ള കുട്ട്യാ, പ്രീപ്രൈമറി.
അതെന്നും പറയും അച്ഛനെ വിളിക്കണംന്ന്.
എന്നാ, അച്ഛന്റെ നമ്പറും അറിയില്ല. പിന്നെ ഞാനെന്ത് ചെയ്യും?
-അപ്പോ, ഭൌമിക്കുട്ടിക്ക് മനസിലായില്ലേ?
-അയ്യേ. ടീച്ചര്‍ പറഞ്ഞാ കുഞ്ഞുങ്ങള്‍ ആദ്യമൊന്നും അവിശ്വസിക്കില്ല.
-കുട്ടി വീട്ടില്‍ പോയി പറയില്ലേ?
-പറഞ്ഞാലെന്താ? അച്ഛനോട് കാര്യം പറയും അത്രന്നേ.
-എന്നാലും! കുട്ടി ഇനിയും വിളിക്കണംന്ന് പറഞ്ഞാലോ?
-വിളിക്കും. അച്ഛനല്ലേ?
അവളുടെ ഒരു ചിരി!
-എന്താ പേടീണ്ടോ?
-ഇല്ലാതില്ല.
-ഭൌമിക്കുട്ടി കരഞ്ഞാല്‍ ഇനിയും വിളിക്കും. അച്ഛനല്ലേ? വിളിക്കാണ്ടിരിക്കാന്‍ പറ്റ്വോ?
-എടാ, കുടുംബ കലഹം ഉണ്ടാക്കല്ലേ?
അവള്‍ വീണ്ടും ചിരിച്ചു.
-ഞാന്‍ പിന്നെ വിളിക്കാം. പ്രൈമറി കുട്ട്യേള്‍ക്ക് ഭക്ഷണം കൊടുക്കട്ടെ.
-ഓകെ.



2 comments:

  1. എന്തൊക്കയോ..... എവിടുന്നൊക്കെയോ കൊളുത്തി വലിക്കുന്നു.....

    ReplyDelete
  2. ഓര്‍മ്മ കളിലൂടെ യാത്ര ചെയ്ത ഒരു സുഖം
    ഞാന്‍ തങ്ങളുടെ അയല്‍ക്കാരനാണ്

    ReplyDelete