Friday, March 7, 2014

പൊന്നാനിയിൽ ഇടതു സ്ഥാനാർഥിക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ആശീർവാദം?


പൊന്നാനിയിൽ ഇടതു സ്വതന്ത്രനായി അവതരിച്ച  വി. അബ്ദുറഹ്മാൻ എന്ന കോണ്‍ഗ്രസ്‌ നേതാവിന് കോണ്‍ഗ്രസിൽ ചില ഉന്നതരുടെ ആശീർവാദമുണ്ടോ? ഉണ്ടെന്നാണ് സി.പി.എമ്മിലെ ചിലർ  രഹസ്യമായി പറയുന്നത്. ചില കോണ്‍ഗ്രസ്‌കാരും ഇക്കാര്യം സൂചിപ്പിക്കുന്നു. രമേശ്‌ ചെന്നിത്തലയുടെ മലപ്പുറം ജില്ലയിലെ രണ്ടു വലംകൈകളിൽ ഒരു വലംകൈ ആണ് അബ്ദുറഹ്മാൻ. ആര്യാടന്റെ ഇഷ്ടക്കാരനുമാണ്. ഇ .ടി മുഹമ്മദ്‌ ബഷീര് വര്ഗീയ വാദിയാണെന്ന് ആര്യാടാൻ പ്രസ്താവിച്ചത് ഓർക്കുക. ബഷീരിനെതിരെ കോണ്‍ഗ്രസ്‌ വോട്ടുകൾ സമാഹരിക്കാൻ കോണ്‍ഗ്രസ്‌ നേതാക്കളുടെ ആശീർവാദത്തോടെയാണ് അബ്ദുറഹ്മാന്റെ ഈ രംഗ പ്രവേശമെങ്കിൽ പൊന്നാനിയിലെ ലീഗിന്റെ കാര്യം കഷ്ടമാകും.


3 comments:

  1. കോണ്‍ഗ്രസിന്‌ പിന്നെ വടക്കൻ കേരളത്തിൽ ഒറ്റ സീറ്റും നോക്കേണ്ട . പൊന്നാനി കൊണ്ട് നഷ്ടപ്പെടുക കേരള ഭരണം മാത്രമല്ല , ഇനി ജന്മത്തിൽ ഒരിക്കലും കോണ്‍ഗ്രസ്‌ അധികാരത്തിൽ വരൻ പോവുന്നുമില്ല.

    ReplyDelete
  2. കാശ് കൊടുത്താലും കോൺ‌ഗ്രസ്സിൽ സീറ്റ് കിട്ടാൻ പാടാണ്. പക്ഷെ സി.പി.എം.ൽ കാശ് കൊടുത്താൽ ഒരു സീറ്റ് കിട്ടാൻ ബുദ്ധിമുട്ടില്ല. മൂന്ന് സീറ്റ് വിറ്റുകഴിഞ്ഞു എന്ന്. ഇതി വാർത്താഃ.

    ReplyDelete
  3. http://hadeesnishedham.blogspot.in/2014/03/blog-post_5090.html

    ReplyDelete