Saturday, February 1, 2014

മൂന്നുവരി കുറിപ്പുകൾ

മൂന്നുവരി കുറിപ്പുകൾ 

പെരുമഴയിൽ നനഞ്ഞൊലിച്ച് 
ഒരുനാൾ ഞാൻ കയറി വരും 
നിന്റെ സ്വപ്നങ്ങളിൽ






മരം മുറിച്ച് മഴുവുണ്ടായി 















മഴുവാൽ മുറിഞ്ഞു.....

മരുഭൂമിയും




















നിനക്ക് സൂര്യൻ, അവൾക്ക് ചന്ദ്രനും 
ഭാഗം വെച്ച് കഴിഞ്ഞപ്പോൾ 
എനിക്ക് നിലാവ് മാത്രം. മതി.










മഴപ്പാറ്റ ജന്മമായിരുന്നു പുണ്യം.
മഹാബലിയെ പോലെ 
ഓരോ പുതുമഴയിലും ....



2 comments: