Thursday, February 2, 2012

ഇസ്ലാമിനെ ഇകഴ്ത്തിയെന്ന കുറ്റംചുമത്തി പ്രശസ്ത നടന് ജയില്‍ ശിക്ഷ

                                               Adel Imam



ഇസ്ലാമിനെ ഇകഴ്ത്തുന്ന രീതിയില്‍ സ്റ്റേജിലും സ്ക്രീനിലും അഭിനയിച്ചു എന്ന

കുറ്റം ചുമത്തി ഈജിപ്തിലെ പ്രശസ്ത നടനും കൊമേഡിയനുമായ ആദല്‍

ഇമാമിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ചു. ഇസ്ലാമിനെ

അപകീര്‍ത്തിപെടുത്താന്‍ ശ്രമിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്.

നാടകങ്ങളിലും സിനിമകളിലും അദ്ദേഹം കൈകാര്യം ചെയ്ത

കഥാപാത്രങ്ങളാണ് അധിക്യതരെ പ്രകോപിപ്പിച്ചത്. അറബ് ലോകത്തെ

ഏറ്റവും പ്രശസ്തിയുള്ള നടനാണ് ആദല്‍ ഇമാം. നാല്‍പതു

കൊല്ലത്തിലധികമായി അദ്ദേഹം ചലചിത്ര രംഗത്തുണ്ട്. വിധിക്കെതിരെ

അപ്പീല്‍ പോകുമെന്ന് ആദല്‍ പറഞ്ഞു. തന്റെ ചിത്രങ്ങളെല്ലാം സൈന്‍സര്‍

ബോര്‍ഡ് അംഗീകാരത്തോയൊണ് പുറത്തിറങ്ങിയത്. അവര്‍ക്ക്

കാണാനാവാത്ത എന്ത് ഇസ്ലാമിക വിരുദ്ധതയാണ് കോടതി

കണ്ടെത്തിയതെന്നറിയില്ല. അങ്ങിനെ കണ്ടെത്തിയെങ്കില്‍ തന്നെ അതിന്

സെന്‍സര്‍ ബോര്‍ഡും കുറ്റവാളികളാണെന്നും അദ്ദേഹം പറഞ്ഞു.

 71 കാരനാണ് ആദല്‍ ഇമാം.







No comments:

Post a Comment