Thursday, February 2, 2012

ദി ഹിന്ദു- മുഖമില്ലാതാകുന്ന പത്രം




ഒരു പത്രത്തിന്റെ മുഖം ഒന്നാം പേജാണെങ്കില്‍ കഴിഞ്ഞ മൂന്നു ദിവസമായി 'ദി

ഹിന്ദു' പത്രത്തിന് മുഖം നഷ്ടപ്പെട്ടിട്ട്. കേരളത്തില്‍ ഇംഗ്ലീഷ് പത്രങ്ങളുടെ

സര്‍ക്കുലേഷന്‍ മത്സരം ശക്തമായ സാഹചര്യത്തില്‍ ഇറങ്ങുന്ന മുഖമില്ലാ

പത്രം ബിസിനസിന്റെയും വന്‍കിട കമ്പനികളുടെ

പരസ്യാധിനിവേശത്തിന്റെയും കഥ വെളിപ്പെടുത്തുന്നു. ഹിന്ദു മുമ്പും

ഇടയ്ക്കൊക്കെ ഇങ്ങിനെ മുഖമില്ലാത്ത പത്രങ്ങളിറക്കിയിട്ടുണ്ട്. എന്നാല്‍

തുടര്‍ച്ചയായി ഇങ്ങിനെ മുഖമില്ലാ പത്രമിറക്കുന്നത് ഇതാദ്യമാണ്. ഇനി ഈ

രീതി മലയാള പത്രങ്ങളും തുടങ്ങാനാണ് സാധ്യത. ഇതിനകം ചിലപത്രങ്ങള്‍

ഈ രീതി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.

പത്രത്തിന്റെ മുഖം തന്നെ പരസ്യക്കാര്‍ കയ്യേറുമ്പോള്‍ അവയൂടെ ഭാവിയെ

കുറിച്ച് ശുഭസൂചനയല്ല തരുന്നത്. മാറ്റങ്ങള്‍ അത്ര വലുതാണ്. ബെന്നറ്റ് ആന്റ്

കോള്‍മാന്‍ വിഴുങ്ങാന്‍ വരുന്നേ എന്നു പറഞ്ഞ് കേരളത്തെ ഇളക്കി മറിച്ച

മാത്യഭൂമി പത്രത്തിന്റെ പ്രസിലാണ് ഇപ്പോള്‍ ബെന്നറ്റ് ആന്റ് കോള്‍മാനെ

കുടിയിരുത്തിയിരിക്കുന്നത്. ശ്രീമാന്‍ വീരേന്ദ്ര കുമാര്‍ ഇപ്പോഴും

മാത്യഭൂമിയുടെ വിധികര്‍ത്താവു തന്നെയാണ്. വന്‍കിടക്കാര്‍ തുടങ്ങുന്ന

ഇത്തരം ലാഭക്കച്ചവടങ്ങള്‍ ചറുകിടക്കാര്‍ മുന്‍പിന്‍ നോക്കാതെ

പിന്തുടരുമെന്നതിനാല്‍ ഇത് കേരളത്തിലെ പത്രതംഗത്തു തന്നെ അശുഭ

സൂചനകള്‍ തരുന്നു.



ഒരുപത്രത്തിന്റെ നിര്‍മാണ ചെലവിന്റെ മൂന്നിലൊന്നിനാണ് ഇപ്പോള്‍ തന്നെ

പത്രങ്ങള്‍ വില്‍ക്കുന്നത്. മത്സരത്തിന്റെ ഭാഗമായി വില വീണ്ടും കുറച്ചാണ്

വന്‍കിടക്കാര്‍ മത്സരത്തിനിറങ്ങിയിരിക്കുന്നത്. പരസ്യം യഥേഷ്ടമുള്ള

ഇത്തരം വന്‍കിട കോര്‍പറേറ്റുകള്‍ക്ക് പത്രങ്ങള്‍ സൌജന്യമായും വിതരണം

ചെയ്യാന്‍ പ്രയാസമുണ്ടാകില്ല. മത്സരം മൂത്താല്‍ അതും തുടങ്ങിയേക്കാം. കാലം

മാറുകയാണ്. പത്രങ്ങളും. പത്രപ്രവര്‍ത്തനവും അതിനു മുമ്പെ

മാറിയിരിക്കുന്നു. ഇല്ലെങ്കില്‍ മാറാന്‍ പോകുന്നു.


No comments:

Post a Comment