Wednesday, February 1, 2012

നൂറിലേറെ ഹ്യദ്രോഗികള്‍ മരിച്ചസംഭവം: മരുന്നിലെ കലര്‍പെന്ന് സ്ഥിരീകരണം



                                                      Efroz Medicine Company during a raid


പാക്കിസ്താനില്‍ വിതരണം ചെയ്ത സൌജന്യ ഹ്യദ്രോഗ മരുന്ന് കഴിച്ച

നൂറിലേറെ രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ വില്ലനായത് മരുന്നു

തന്നെയെന്ന് ഭാഗികമായി സ്ഥിരീകരിച്ചു. ഐസൊടാബ്  (Isosorbide 5 mononitrate)

എന്ന മരുന്നാണ് അപകടത്തിന് കാരണമായതെന്നാണ് മരുന്നുകളുടെ സാമ്പിള്‍

പരിശോധന നടത്തിയ ബ്രിട്ടനിലെ മെഡിസിന്‍ ആന്റ് ഹെല്‍ത്ത് കെയര്‍

പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. മരിച്ച മുപ്പത്

രോഗികളുടെ കേസ് സ്റ്റഡിയും ഇതോടൊപ്പം നടക്കുന്നുണ്ട്. ഒരുമാസം  ഇവര്‍

ഓരോരുത്തരം 1000 മി.ഗ്രാമില്‍ കൂടുതല്‍ പൈരിമെതമൈന്‍ (Pyrimethamine)

ഒവര്‍ഡോസായി കഴിക്കേണ്ടി വന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് മജ്ജയെ

ബാധിക്കുകയും അത് രക്തത്തിലെ വെള്ള രക്താണുക്കളുടെ അളവ്

ഗണ്യമായി കുറക്കുകയും ചെയ്തു. ഇതാണ് ഇവരെ

മരണത്തിലേക്കെത്തിച്ചതെന്നാണ് വിലയിരുത്തല്‍.

പൈരിമെതമൈന്‍ സങ്കീര്‍ണമായ മലേറിയ രോഗത്തിന്റെ ചികിത്സക്കു

നല്‍കുന്ന മരുന്നാണ്. ഈ മരുന്ന് വളരെ ഉയര്‍ന്ന ഡോസില്‍ ഇവര്‍ക്കു നല്‍കിയ

ഹ്യദ്രോഗ മരുന്നുില്‍ അടങ്ങയിരുന്നു എന്ന് കണ്ടെത്തിയിരിക്കയാണ്. 20

മി.ഗ്രാം ഐസൊടാബ് എന്ന മരുന്ന് ദിവസം രണ്ടു തവണ വീതമാണ്

രോഗികള്‍ കഴിച്ചു കൊണ്ടിരുന്നത്. ഒപ്പം അല്‍ഫാഗ്രില്‍, ആസ്പിരിന്‍

മുതലായ മരുന്നുകളും കഴിച്ചിരുന്നു. ഐസൊടാബില്‍ ഓരോന്നിലും 50

മി.ഗ്രാം പൈരിമെതമൈന്‍ അടങ്ങിയതായിരുന്നു. ഹദ്രോഗികള്‍ക്ക്

ഒരാഴ്ചയില്‍ പരമാവധി 25 മി.ഗ്രാം മാത്രമെ പൈരിമെതമൈന്‍ നല്‍കാന്‍

പാടുള്ളൂ. അതായത് ഈ രോഗികള്‍ അനുവദനീയമായ അളവിന്റെ

എത്രയോഇരട്ടി ഈ മരുന്ന് കഴിച്ചു കൊണ്ടിരുന്നു. ഇതാണ

അപകടകാരണമായത്.

ഇതേ മരുന്നു കഴിച്ച് ആയിരക്കണക്കിനാളുകള്‍ ഇപ്പോള്‍ പാക്കിസ്താനില്‍

ചികിത്സയില്‍ കഴിയുന്നുണ്ട്.

പരിശോധനക്കു വിധേയമായ മരുിന്റെ ചില സാമ്പിളുകളില്‍ മാത്രമാണ്

ഇങ്ങിനെ അപകടകരമായ തോതില്‍ പൈരിമെതമൈന്‍ കണ്ടെത്തിയത്.

മരുന്നു നിര്‍മാണത്തില്‍ വന്ന അബദ്ധമോ ബോധപൂര്‍വം നടത്തിയതോ

ആകാം ഇങ്ങിനെ മരുന്നില്‍ കലര്‍പുണ്ടാകാന്‍ കാരണമായതെന്ന് കരുതുന്നു.

http://bhoomivaathukkal.blogspot.in/2012/01/23.html



No comments:

Post a Comment