Wednesday, February 1, 2012

ഈജിപ്തില്‍ സോക്കര്‍ കലാപം:73 മരണം










ഈജിപ്തില്‍ നടന്ന സോക്കര്‍ കലഹത്തില്‍ 73  പേര്‍ കൊല്ലപ്പെട്ടു. അല്‍ജസീറയാണ് വാര്‍ത്ത പുറത്തു വിട്ടത്. അല്‍-മസ്രി ടീമും ഈജിപ്തിലെ മുന്‍നിര ടീമായ അല്‍ അഹ്ലി ടീമും  തമ്മില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനു ശേഷമാണ് ആരാധകര്‍ തമ്മില്‍ കലാപമുണ്ടായത്. കളിക്കാര്‍ക്കു നേരെ കല്ലും കുപ്പികളും എറിഞ്ഞതോടെ  കലാപം നിയന്ത്ര


ണം വിടുകയായിരുന്നു. അധികപേരും തലക്കേറ്റ മുറിവുകളാലും ശ്വാസം മുട്ടിയുമാണ് മരിച്ചതെന്ന് ആശുപത്രി അധികാരികള്‍ അറിയിച്ചു. അല്‍അഹ്ലിയെ 3-1 ന് അല്‍ മസ്രി തോല്‍പിച്ചതോടെയാണ് പ്രശ്നമുണ്ടായത്. ഇരു ടീമുകളും തമ്മിലുള്ള കളി കയ്യാംകളിയാവുക സാധാരണമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കലഹക്കാരെ തടയാന്‍ വേണ്ടത്ര പൊലീസും സ്ഥലത്തുണ്ടായിരുന്നില്ല.


No comments:

Post a Comment