Tuesday, January 31, 2012

അഫ്ഗാനിസ്ഥാന്‍ മറ്റൊരു വിയറ്റ്നാമായേക്കും




ഭീകരവിരുദ്ധ യുദ്ധമെന്ന അമേരിക്കയുടെ നേത3ത്വത്തിലാരംഭിച്ച യുദ്ധം വിയറ്റ്നാമിലെ ആവര്‍ത്തനമായേക്കും. ഇറാഖില്‍ നടത്തിയ യുദ്ധതാണ്ഡവത്തിനു ശേഷംഅമേരിക്കന്‍  സൈന്യം ഇറാഖ് വിട്ടതോടെ അവിടെ സമാധനമല്ല കലാപമാണ് ആരംഭിച്ചത്. വംശീയ കലാപത്തില്‍ ഇറാഖില്‍ ഇതിനുശേഷം നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ ഭീകരവിരുദ്ധയുദ്ധം തുടിംം ദശാബ്ദംംള്‍ കഴിഞ്ഞെംകിലും അമേരിക്കന്‍ നേത3ത്വത്തിലുള്ള സേന പിന്മാറിയാല്‍ അവിടെ ഭരണം താലിബാന്റെ കയ്യില്‍ തന്നെ എത്തിപ്പെടുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെതായി പുറത്തു വന്ന അതീവ രഹസ്യ സ്വഭാവമുള്ള ഒരു റിപ്പോറട്ടിലും ഇതു തന്നെ പറയുന്നു. പ്രസിദ്ധ ടി.വി റിപ്പോര്‍ട്ടര്‍ സാന്‍ഡി ഗാള്‍ ഇതുതന്നെയാണ് പറഞ്ഞത്. അഫ്ഗാനിലെ ഭീകരവിരുദ്ധ യുദ്ധം ഏറെകാലം റിപ്പോറട്ട് ചെയ്ത ഗാള്‍ പറയുന്നത് 'അഫ്ഗാനിസ്ഥാന്‍ മറ്റൊരു വിയറ്റ്നാമാകാനാണ് സാധ്യത എന്നാണ്. 

അമേരിക്കന സൈന്യത്തിന്റെ രഹസ്യ രേഖ പ്രകാരം ഈ പരാിയത്തിന്റെ അടിസ്ഥാന കാരണം ലിബാനെ പാക്കിസ്ഥാനിലെ ഐ.എസ്.ഐ സഹായിക്കുന്നു എന്നതാണ്. പാക്കിസ്ഥാന നിരന്തരം നിഷേധിച്ചു വന്ന ഈ ആരോപണം ആവര്‍ത്തിക്കുകയാണ് രഹസ്യ റിപ്പോര്‍ട്ടില്‍. നേരത്തെ ബി.ബി.സി ഇതുസംബന്ധിച്ച് ഒരു വാറത്ത പരിപാടി തന്നെ പ്രക്ഷേപണം ചെയ്തിരുന്നു. 
രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാരണം താലിബാന്‍ അതിന്റെ മതമൌലികവാദപരമായ കാര്‍ക്കശ്യത്തില്‍ നിന്ന് മാറിത്തുടിംംയെന്നും ഇപ്പോള്‍ താലിബാന്‍ കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു എന്നുമാണ്. അംംിനെയെംകില്‍ അമേരിക്കയുടെയും സഖ്യശക്തികളുടെയും ഭീകരവിരുദ്ധയുദ്ധത്തിന്റെ ലക്ഷ്യവും മാര്‍ഗവും പരാജയപ്പെട്ടു എന്നു തന്നെയാണ്. 
അഫ്ഗാനിസ്ഥാനില്‍ നിന്ന് 2001 ല്‍ താലിബാനെ തുരത്തിയെന്ന് പ്രചരണം നടത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ രഹസ്യമായി പരാജയം സമ്മതിക്കുന്നത്. 
അപ്പോള്‍ മറ്റൊരു ചോദ്യം അവശേഷിക്കുന്നു: ഇറാഖിലീം അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ യുദ്ധം, കൊന്നൊടുക്കിയ മനുഷ്യരുടെ ജീവന്‍, തകര്‍ത്ത കെട്ടിടംംം മറ്റു സമ്പത്തുകളും.... ഇതിനെല്ലാം ആര് എംംിനെ മറുപടി പറയും?




1 comment:

  1. തുടചു മാറ്റണം ഈ താലിബാനികളെ അതിനു നമുക്കു അമേരിക്കയോടപ്പം നിൽക്കാം

    ReplyDelete