Saturday, January 21, 2012

ദാല്‍തടാകം മഞ്ഞുകട്ടയായി ഉറഞ്ഞു




            A boatman uses his oar to break through ice on Dal Lake in Srinagar










ലോകത്തെ ഏറ്റവും ആകര്‍ഷമായ പ്രകൃതി സൌന്ദര്യങ്ങളില്‍ ഒന്ന് കശ്മീറാണ്. 


അതില്‍ പ്രധാനം ദാല്‍തടാകവും. കഴിഞ്ഞ വര്‍ഷം ജമ്മു-കശ്മീര്‍ സന്ദര്‍ശിച്ച 


സമയത്ത് ഞങ്ങള്‍ താമസിച്ചത് ശ്രീനഗറില്‍ ദാല്‍തടാകത്തിലെ ഒരു ഹൌസ് 


ബോട്ടിലായിരുന്നു. അന്ന് കശ്മീരില്‍ ചൂടുകാലം. ഇന്ന് ജമ്മുവും കശ്മീരുമെല്ലാം 


മഞ്ഞില്‍ പുതഞ്ഞു കിടക്കുന്നു. ദാല്‍തടാകത്തിലെ വെള്ളം മഞ്ഞുകട്ടയായി 


ഉറഞ്ഞിരിക്കുന്നു. ആ കാഴ്ച കാണാന്‍ അനുഭവിക്കാന്‍ സത്യമായും 


കൊതിതോന്നുന്നു. മഞ്ഞുറഞ്ഞ ദാല്‍തടാകത്തിന്റെ ചിത്രങ്ങളും കഴിഞ്ഞ 


യാത്രയിലെ മഞ്ഞുറയാത്ത ദാല്‍തടാകവും. ദാല്‍തടാകത്തിന്റെ രണ്ടുമുഖങ്ങള്‍. 


കാണുക. ഭൂമിയില്‍  ജീവിതം ഒന്നേയുള്ളൂ. ഇവിടം വിടും മുമ്പ് ഹിമാലയത്തെ 


കാണുക. അറിയുക. ഹിമാലയത്തെ അറിയാതെ അനുഭവിക്കാതെ ഇന്ത്യയെ 


അതിന്റെ സമഗ്രതയില്‍ അറിയാനാകില്ല. അനുഭവിക്കാനാവില്ല. മഞ്ഞില്‍ 


പുതഞ്ഞ മണാലിയും കുളുവുമെല്ലാം ഇപ്പോഴും ഓര്‍മയില്‍ സൂക്ഷിച്ചു കൊണ്ട് 


ഈ ചിത്രങ്ങള്‍ എന്റെ പ്രിയ മിത്രങ്ങള്‍ക്ക്.



                         
                                                               Without snow and kingfisher                            






dallake10.jpg

Playing through snow covered Dallake




dallake5.jpg

dallake3.jpg

snow covered Dallake


Housing boats




                                                                      boat and shop-_ Dal lake



                                                                                              Boats



                                                                            Dal lake with snow

                                                                                Dal lake with snow


Walking through Dal lake 


                                                          gulmargh with snow


                                                                                Gulmargh with snow
000_Del535952.jpg

--------------------------------------------------------------------------------
+


.

4 comments:

  1. ഇപ്പോള്‍ ഇങ്ങോട്ട് വന്നാല്‍ വഴിയില്‍ കുടുങ്ങും.ജമ്മു ശ്രീനഗര്‍ ഹൈവേയില്‍ ദിവസങ്ങളായി വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.മൈനസ്‌ ഡിഗ്രിയില്‍ ദിവസങ്ങളോളം വഴിയില്‍ കിടക്കുന്നത് ചിന്തിക്കാനാകുമോ..?

    ReplyDelete
  2. ചിന്തിക്കാനാവില്ല. സത്യം. ആഗ്രഹിക്കാമല്ലോ. തല്‍ക്കാലം സ്വപ്നം കാണാം.

    ReplyDelete
  3. ഇവിടെ മൈനസ് 18ലും 20ലും ഒക്കെ ജീവിക്കുമ്പോഴും ദാല്‍ തടാകത്തിന്റെ വശ്യതയില്‍ മയങ്ങിപ്പോകുന്നു...

    ReplyDelete