Sunday, January 22, 2012

ബ്ളോഗര്‍ നബീല്‍ ജയില്‍മോചിതനാകും. ഈജിപ്ത് വിപ്ളവ വാര്‍ഷികാഘോഷത്തിലേക്ക്


        നബീലിന്റെ മോചനത്തിനായി നടക്കുന്ന പ്രതിഷേധ പ്രകടനം                                     



ഒരു വര്‍ഷമായി ഈജിപ്ത് ജയിലില്‍ കഴിയുന്ന ബ്ളോഗര്‍ മൈഖേല്‍ നബീല്‍

ഉടനെ മോചിതനാകും. ഈജിപ്തിലെ ജനകീയ വിപ്ളവത്തെ തുടര്‍ന്ന്

പ്രസിഡണ്ട് മുബാറക്കിനെ  പുറത്താക്കിയ ശേഷം   അധികാരം കയ്യടക്കി

വെച്ചിരിക്കുന്ന സൈനിക നേതൃത്വമാണ് നബീല്‍ അടക്കം നിരവധി പേരെ

തടവിലാക്കിയത്. നബീലിനെ സൈനികഭരണകൂടം മൂന്ന് കൊല്ലത്തെ ജയില്‍ ശിക്ഷ

വിധിച്ചിരുന്നു. സൈനിക ഭരണത്തെ തന്റെ ബ്ളോഗില്‍ വിമര്‍ശിച്ചതിനാണ്

നബീല്‍ ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരെ ജയിലിനകത്ത് തുര്‍ച്ചയായി

നിരാഹാരസമരം നടത്തിയതിനെ തുടര്‍ന്നന് കഴിഞ്ഞ മാസം നബീലിന്റെ ശിക്ഷ

രണ്ടു വര്‍ഷമാക്കി ചുരുക്കിയിരുന്നു. ഇതിനെതിരെ വീണ്ടും നിരാഹാരസമരം

നടത്തുകയുണ്ടായി. അന്താരാഷ്ട്രതലത്തില്‍ തന്നെ നിൈകഭരണകൂടത്തിനു

വിമര്‍ശനമേല്‍ക്കേണ്ടി വന്നു. ഈജിപ്തിലെ വിപ്ളവത്തിന്റെ ഒന്നാം

വാര്‍ഷികം ആഘോഷിക്കുന്നസമയത്താണ് നബീലിനെ മോചിപ്പിക്കാന്‍

തീരുമാനിച്ചതായി സൈനിക മേധാവി അറിയിച്ചത്. നബീലിനൊപ്പം

ഒരുവര്‍ഷത്തിനിടെ ജയിലിലായ 1959 പേര്‍ക്ക് മാപ്പു നല്‍കാനും ജയില്‍

മോചിതരാക്കാനും തീരുമാനിച്ചതായാണ് സൈനിക മേധാവിമുഹമ്മദ്

ഹുസൈന്‍ തന്റാവി അറിയിച്ചിരിക്കുന്നത്. എന്നാല്‍ നബീലടക്കമുള്ള

വിപ്ളവകാരികളെ നിയമവിരുദ്ധമായി ജയിലിലടച്ച സൈനിക മേധാവികളാണ്

തെറ്റു ചെയ്തതെന്ന് വിപ്ളവകാരികള്‍ പറയുന്നു. എല്ലാ കുറ്റങ്ങള്‍ക്കും

സൈന്യം ജനകീയ സര്‍ക്കാരിനോട് മറുപടി പറയേണ്ടി വരുമെന്ന്

തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റു നേടിയ ഇസ്ലാമിക സംഘടനയുടെ

നേതൃത്വം മുന്നറിയിപ്പു നല്‍കിയതിനു ശേഷമാണ് ഇങ്ങിനെയൊരു നീക്കം

സൈനിക പക്ഷത്തു നിന്നുണ്ടായത്. വിപ്ളവവാര്‍ഷികത്തിഴന്റെ ഭാഗമായി

ജനുവരി 25 ന് വന്‍തോതില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍

തീരുമാനിച്ചിട്ടുമുണ്ട്.



No comments:

Post a Comment