Sunday, January 22, 2012

സൌജന്യ ഹൃദ്രോഗ മരുന്ന് കഴിച്ച 23 പേര്‍ മരിച്ചു



സൌജന്യമായി വിതരണം ചെയ്ത ഹൃാഗ മരുന്നു കഴിച്ച് പാക്കിസ്താനില്‍ 23

പേര്‍ മരിച്ചു. 110 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍

അമ്പതോളം പേരുടെ നില ഗുരുതരം. വിലകുറഞ്ഞ ഹൃദ്രോഗമരുന്ന്

സൌജന്യമായി വിതരണം ചെയ്തത് പഞ്ചാബ് ഇന്‍സ്റ്റിട്യൂട്ട് ഓഫ്

കാര്‍ഡിയോളജി എന്ന ആശുപത്രയാണ്. സര്‍ക്കാര്‍ ഉടമയിലുള്ള ഈ

സ്ഥാപനത്തില്‍ നിന്ന് വിതരണം ചെയ്ത നാലു മരുന്നുകളില്‍ ഏതോ ഒന്നില്‍

ഘനലോഹങ്ങള്‍ കലര്‍ന്നതാകാം അപകടത്തിനു കാരണമെന്നാണ്

ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന കമ്മിറ്റിയുടെ തലവന്‍ ഡോ. ജാവേദ്

അക്രം പറഞ്ഞത്. കാല്‍ ലക്ഷത്തോളം രോഗികള്‍ക്ക് ഇത്തരം മരുന്നു വിതരണം

ചെയ്തു കഴിഞ്ഞതായാണ് വിവരം. അതിനാല്‍ മരണസംഖ്യ ഇനിയും

കൂടാനാണ് സാധ്യത. മരുന്നു കഴിച്ചവരുടെ മജ്ജയില്‍ ഘനലോഹങ്ങള്‍

സാന്ദ്രീകരിച്ച് പ്രതിരോധ ശേഷി നഷ്ടപ്പെട്ടതാകാം അപകടകാരണമായതെന്ന്

കരുതുന്നു. മൌക്കിലൌടെയും ചെവിയിലൂടെയും രക്തം വരുന്ന

ലക്ഷണവുമായി നിരവധി ഹൃദ്രോഗികള്‍ ആശുപത്രികളില്‍

എത്തിയതോടെയാണ് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങയത്.


No comments:

Post a Comment