Tuesday, January 31, 2012

ഇസ്രായേല്‍-ഫലസ്ഥീന്‍ ദമ്പതികള്‍ മകളെ ഒമ്പതുവര്‍ഷം പൂട്ടിയിട്ടു

                                             
                                                  Baraa melheem_daughter


ഒമ്പതുകൊല്ലം മകളെ കുളിമുറിയിലോ മറ്റു ചെറുമുറികളിലോ പൂട്ടിയിട്ട അറബ്-ഇസ്രായേല്‍ ദമ്പതികള്‍ക്കെതിരെ തെല്‍അവീവ് അറ്റോണി ഓഫീസര്‍ കേസെടുത്തു. മകളെ തന്റെ 11_ ാം വയസുമുതലാണ് ഇവര്‍ പൂട്ടിയിട്ടു വളര്‍ത്താന്‍ തുടിംംയത്. വളര്‍ത്തമ്മയ്ക്കും പിതാവിനുമെതിരെയാണ് കേസെടുത്തത്. രാത്രിയില്‍ മാത്രമാണ് പെണ്‍കുട്ടിയെ സ്വതന്ത്രയാക്കിയത്. അതുതന്നെ വീടുവ3ത്തിയാക്കാനും പാത്രം കഴുകാനും അലക്കാനും മാത്രം. പിതാവ് മകളെ ക്രൂരമായി മര്‍ദിക്കാറുമുണ്ടായിരുന്നു. മകളെ ആത്മഹത്യ ചെയ്യന്‍ പിതാവ് പലതവണ പ്രേരിപ്പിച്ചതായും കുറ്റ പത്രത്തില്‍ പറയുന്നുണ്ട്. മകള്‍ ലൈംഗികമായി വഴിതെറ്റിപ്പോകുമോ എന്നു ഭയന്നാണത്രെ പിതാവ് അവളെ അടച്ചിട്ടത്. ഫലസ്തീനിലെ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ അടുത്താണ് പെണ്‍കുട്ടി ആദ്യമെത്തിയത്. പിതാവ് നേരത്തെ തന്നെ വിവാഹമോചനം ചെയ്ത സ്ത്രീയായിരുന്നു അവളുടെ യഥാര്‍ഥ മാതാവ്. വെസ്റ്റ്ബാംകില്‍ താമസിക്കുന്ന അവരുടെ അടുത്ത് മകളെ എത്തിക്കുകയാണ് ഇവര്‍ ചെയ്തത്. വളര്‍ത്തമ്മയെ ഇസ്രായേലില്‍ അറസ്റ്റ് ചെയ്തു.
ലൈംഗികമായി വഴിതെറ്റിപ്പോകുമോ എന്ന ഭയമാണ് മകളെ പൂട്ടിയിടാന്‍ കാരണമെന്ന പിതാവിന്റെ വാദം വിശ്വാസയോഗ്യമല്ല. പൊലീസ് അന്വേഷണം നടത്തി വരുന്നു.




1 comment:

  1. എന്തൊരു ലോകമാണിത് മൊയ്തുക്ക. വിസ്വസിക്കാന്‍ പോലും തോന്നാത്ത തരത്തിലേക്കാണ്‍ നമ്മുടെ ബന്ധങ്ങള്‍ പോകുന്നത് എന്ന് തോന്നുന്നു. അല്പം വൈകി എങ്കിലും പറയാതെ പോകാന്‍ വയ്യ

    ReplyDelete