Monday, January 30, 2012

ഇനി തിരുമുടി ജലവുംഞാന്‍ നേരില്‍ കണ്ടിട്ടില്ല. കണ്ടവരില്‍ ഒരാള്‍ പറഞ്ഞതാണ്. തിങ്കളാഴ്ച 

പുലരും മുമ്പേ കാരന്തൂര്‍ മര്‍കസില്‍ നീണ്ട ക്യൂ  ആയിരുന്നൂത്രേ. തിരു കേശം 

കാണുക മാത്രമല്ല തിരു കേശം തൊട്ട വെള്ളം വിതരണവും നടന്നുവത്രേ. രാത്രി 

ബസ്സിനു വരുമ്പോള്‍ നിരവധി പേരുടെ കയ്യില്‍ ഇളം  പച്ച   നിറമുള്ള 

അടപ്പോട്   കൂടിയ വെള്ളം നിറച്ച കുപ്പിയും കാണുകയുണ്ടായി. 


തിരു മുടി കഴുകിയ വെള്ള മാണത്രേ വിതരണം  ചെയ്യ്തത്. ശരിയോ തെറ്റോ. 

ആര്കറിയാം. 

കാര്യം സത്യമെങ്കില്‍ നാളെ ഇതൊരു വലിയ വിശ്വാസ പ്രശ്നമാകും. ആസന്ന 

മരണനായ മനുഷ്യന് നാവില്‍ തൊട്ടുകൊടുക്കാന്‍ തിരു ജലമായി വീടിനുള്ളില്‍


ഇത് സംരക്ഷിക്കപ്പെടും. ഒരുപക്ഷെ നാളെ വിശുദ്ധ ജലത്തിന് വിലയുമിടാം. 

ചിലപ്പോള്‍ സംസം ജലം പോലെയോ അതിലും പവിത്രമായതോ ആയി ഇത് 

കണക്കാക്കാം. 

ഇനിയെന്തെല്ലാം കാണേണ്ടിവരും എന്ന് ആര്കറിയാം. എ.പിഅബൂബക്കര്‍ മുസല്ല്യാര്‍ പറഞ്ഞത് ഇങ്ങിനെ:

------------------------------------------------------------------------------------------------------------
പ്രവാചകന്‍െറ ജീവിതവും തിരുശേഷിപ്പുകളും 

പവിത്രമാണെന്നാണ് ഇസ്ലാമിക ലോകത്തിന്‍െറ വിശ്വാസം. 

നബിയുടെ കാലത്തുതന്നെ തിരുകേശം 

അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. 

അതില്‍നിന്ന് പുണ്യം നുകരാന്‍ പ്രവാചകന്‍ കല്‍പിക്കുകയും 

ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.


കോഴിക്കോട്ട് നിര്‍മിക്കുന്ന ശഅ്റെ മുബാറക് മസ്ജിദ് 

കേരളത്തിന്‍െറ ചരിത്ര വികാസത്തില്‍ പുതിയ മുന്നേറ്റത്തിന് 

കളമൊരുക്കുമെന്നും കാന്തപുരം പറഞ്ഞു. 25,000 പേര്‍ക്ക് 

ഒരേസമയം നമസ്കരിക്കാവുന്ന പള്ളിക്ക് 40 കോടി രൂപയാണ് 

ചെലവ്--
-------------------------------------------------------------------------------------------------------------

ശരിയാണ്. വിശ്വാസം . അതല്ലേ ആളും അര്‍ത്ഥവും എല്ലാം..


1 comment:

 1. സനദ്‌ ആണെന്നും പറഞ്ഞു ഖസറജിയെക്കൊന്ടു അയാളുടെ വപ്പാടെ വപ്പാടെ വപ്പാടെ വാപ്പക്കു വിളിപ്പിച്ചു മര്ക്സില്‍ തിങ്ങി ക്കൂടിയ പതിനായിരങ്ങളെ പറ്റിച്ചത് പോലെ ഇനിയും പറ്റിക്കാ മെന്നാണോ നിങ്ങളുടെ വിചാരം.??  വിഷയം മാറ്റി നബി(സ)യുടെ പേരില്‍ കളവു കെട്ടിപ്പറഞ്ഞുണ്ടാക്കി നാടകം കളിച്ചു മുസ്ലിം ഉമ്മത്തിനെ മൊത്തം വഞ്ചിച്ച കാന്തപുരം എന്ന പെരും കള്ളനെ ജാമ്യത്തിലെടുക്കാന്‍ നോക്കണ്ട.  നബി(സ)യെ അപമാനിച്ചവരെ അല്ലാഹു വെറുതെ വിടുകയില്ല. ഈ ലോകത്തും പരലോകത്തും അല്ലാഹു അവരെ പിടികൂടും. അപമാനിക്കും . അതാണ്‌ നമ്മള്‍ കണ്ടത്‌. ... ..ബുദ്ധിയുള്ളവര്ക്ക്ി ദൃഷ്ടാന്തങ്ങള്‍ എമ്പാടും കിട്ടിക്കഴിഞ്ഞു ...  അല്ലാഹു മുഖം കെടുത്തിയ , നാറിപ്പുഴുത്ത് മുഖം കോടിയ അയാളെ പേറിയാല്‍ അയാളെ പേറിയവനും നാറും.  ഈ വ്യാജമുടി ഒന്ന് സ്ഥിരപ്പെടുത്താന്‍ കാന്തപുരം ഇപ്പോള്‍ എത്ര കളവു പറഞ്ഞു..?

  അതെങ്കിലും ഒന്ന് മനസ്സിലാക്കിക്കൂടെ സഹോദരാ ..

  ആദ്യം പറഞ്ഞത്‌ : സനദ്‌ മുത്തസിലായ ഖസറജിയുടെ കുടുംബം പരമ്പരയായി സൂക്ഷിച്ചത്‌ .

  അത് മാറ്റി പ്പറഞ്ഞു. നസബ യാണ് സനദ്‌ അല്ല.  ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ പേരോട്‌ പറഞ്ഞു.

  നബി(സ) ഖസറജിയോടു സ്വപ്നത്തില്‍ വന്നു പറഞ്ഞതാണ് .. കാന്തപുരത്തിന് മുടി കൊടുക്കാന്‍ .. അത് പറയുമ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു. .. സനദ്‌ വായിച്ചു കൊണ്ട് ഇതാ മുടി കൈമാറുന്നു (നീക്കം ചെയ്യുന്നു എന്നാണ് പറഞ്ഞത്‌))) ))  പിന്നെ അതൊക്കെ മാറ്റി.. സനദ്‌ പോയി നസബ ആയി .... അതും പോയി... പലതായി.. പിന്നെ പറഞ്ഞു  സനദ്‌ കുറ്റ്യാടിയില്‍ ഉണ്ട് ഉസ്താദ്‌ വയസ്സനാണ് .. ബുദ്ധിമുട്ടിക്കണ്ട. ഇങ്ങോട്ട് പോരെ ഉസ്താദ്‌ ന്റെ മക്കളായ ആയിരക്കണക്കിന് സഖാഫിമാരുണ്ട് സനദ്‌ കാട്ടി കൊടുക്കാന്‍.. .... .. മുടിയുടെ സനദ്‌ .. അടി രേഖ .. അടിയാധാരം ..!!!  പിന്നെ കേട്ടത്, കുറ്റ്യാടിയില്‍ ഇല്ല , അബൂധാബിയിലാണ് സനദ്‌ എന്നാണ്‌.  അന്ന് ഖസറജി തന്നത് , സഖാഫികള്ക്കും ഫൈസികള്ക്കും ദാരിമികള്ക്കു മൊക്കെ പട്ടിക്കാട് നിന്നും നല്കുാന്ന കടലാസ്

  പോലത്തെ ഒരു സാധനം ആണത്രേ ഇത്. പിന്നീട് അതും തിരുത്തി.  പിന്നെ പത്ര സമ്മേളനത്തില്‍ പേരോട്‌ പറഞ്ഞു ഇതു പറമ്പ് കച്ചോടം നടത്തുമ്പോള്‍ കൊടുക്കുന്ന പോലെ ഉള്ള ഒരു സാധനം ആണ് . ഇതിന്റെ അടിയാധാരം അബൂദാബിയില്‍ ഖസറജിയുടെ ഉണ്ട് . അവിടെ പോയി നോക്കിയാല്‍ ഒറിജിനല്‍ അടിയാധാരം കിട്ടും. (സത്യത്തില്‍ ഇതൊരു പറമ്പ്‌ കച്ചോടം തന്നെ ആണ് -നൂറു കണക്കിന് ഏക്കര്‍ ഭൂമിയില്‍ കാന്തപുരവും അയാളുടെ കുറെ സില്ബടന്തികളും അഴിമതി വീരന്മാരായ രാഷ്ട്രീയക്കാരും കള്ളക്കച്ചവടക്കാരും കൂടി നടത്തുന്ന റിയല്‍ എസ്റ്റേറ്റ്‌ കച്ചോടം !! നോളെജ് സിറ്റി )  പിന്നെ പേരോട്‌ വീണ്ടും മാറ്റിപ്പറഞ്ഞു ;  ലോകത്തൊരിടത്തും സനദ്‌ ഉള്ള മുടി ഇല്ല. എല്ലാം കാന്തപ്പന്‍ മുസ്ലിയാര്ക്ക്ണ കിട്ടിയ പോലെ ഉള്ള വ്യാജ സനദ്‌ മാത്രം ഉള്ള മുടികളാണ്..  അതിനിടെ പകര അഹ്സനി എന്ന മുസ്ലിയാര്‍ പല സ്വപ്നങ്ങളും കണ്ടു പലതും പറഞ്ഞു ..

  റൌളയില്‍ കാന്തപ്പന്‍ ടിക്കറ്റ് വില്ക്കു ന്നു.. നബി(സ) കാന്തപ്പനെ അടുത്തിരുത്തി മാടി വിളിക്കുന്നു. അജ്മീര്‍ ക്വാജ ലോകത്തെ ഔലിയാക്കന്മാരുടെ മുശാവറ യില്‍ കാന്തപ്പനെ നേടും തൂണ്‍ ആക്കുന്നു.. സ്വപ്നം കണ്ടു കണ്ടു ... ഒടുവില്‍ ...കാന്തപുരത്തിനോട് ചോദിക്കാതെ ഇനി ഈ ലോകത്ത്‌ അല്ലാഹു ഒന്നും ചെയ്യുകയില്ലാ എന്ന് വരെ ആ പടുജാഹില്‍ പറഞ്ഞു.  ന ഊദ് ബില്ലാഹ് ...  എന്റെ റബ്ബേ ഇനി എന്തൊക്കെ സ്വപ്നമാണ് ഈ പെരുംകള്ളന്മാബര്‍ കണ്ടു പറയുക..!!!

  അയാളുടെ കുഫ്രുകളില്‍ അള്ളാഹു നമ്മെ കാക്കട്ടെ ..

  ReplyDelete