Sunday, January 1, 2012

നാം ഗിനിപ്പന്നികളോ?-2. ആദിവാസി കുഞ്ഞുങ്ങളിലും മരുന്നു പരീക്ഷണം


                           മരുന്നു പരീക്ഷണം നടക്കുന്ന ഭോപാലിലെ ആദിവാസി കുഞ്ഞുങ്ങള്‍



ആദിവാസി കുഞ്ഞുങ്ങളില്‍ നിയമവിരുദ്ധമായി മരുന്നു പരീക്ഷണം.

മനോരോഗികളായ 233 പേരില്‍ നിയമ വിരുദ്ധമായി വിദേശ ഔഷധ കമ്പനി

ലൈംഗിക രോഗ മരുന്നു പരീക്ഷണം നടത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍

പുറത്തു വന്നതിനു പിന്നാലെയാണ് പുതിയ പരീക്ഷണ വിവരങ്ങള്‍

പുറത്തുവന്നത്.
(http://bhoomivaathukkal.blogspot.com/2011/12/233.html)

ക്ഷയ രോഗമുള്ളവരും പോഷകാഹാരകുറവ് അനുഭവിക്കുന്നവരുമായ

ആദിവാസി കുഞ്ഞുങ്ങളിലാണ് ഫുഡ് സപ്ലിമെന്‍ഡ് എന്ന നിലയില്‍

ആയുര്‍വേദ മരുന്ന് പരീക്ഷിക്കുന്നത്. മനോരോഗികളില്‍ ലൈംഗിക മരുന്ന്

പരീക്ഷിച്ച മധ്യപ്രദേശില്‍ നിന്നു തന്നെയാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്തയും. 20

ക്ഷയരോഗികളായ കുഞ്ഞുങ്ങളിലാണ് ഭോപാലില്‍ മരുന്നു പരീക്ഷണം.

സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി നൂറിലധികം കുഞ്ഞുങ്ങളില്‍

ഇതേ മരുന്നു പരീക്ഷണം നടയ്തതുന്നതായാണ് വിവരം. എട്ട് മാസം മുതല്‍

രണ്ടര വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് പരീക്ഷണം.

ക്ഷയരോഗത്തിനുള്ള അലോപ്പതി മരുന്നുകളോടൊപ്പമാണ് ബൊന്നിസാന്‍

(bonnisan) എന്ന ഈ ആയുര്‍വേദ മരുന്നും നല്‍കുന്നത്. മധ്യപ്രദേശിലെ

നൈന്‍പുരിലുള്ള ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടേതാണ് മരുന്ന്. മരുന്നു

പരീക്ഷണം നടത്തുന്നതിനു മുമ്പ് പ്രാദേശികമായി രൂപം നല്‍കിയ ഒരു

എത്തിക്സ് കമ്മിറ്റി പരീക്ഷണം നടത്താന്‍ അനുമതി നല്‍കണമെന്നും അവരുടെ

നിരീക്ഷണമുണ്ടാകണമെന്നുമാണ് നിയമം. എന്നാല്‍ ആ നിയമം ഇവിടെ

പാലിച്ചിട്ടില്ല. സെന്‍ട്രല്‍ ഡ്രഗ സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ

അനുമതിയും വാങ്ങിയിരിക്കണം. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍

കൌണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള ക്ളിനിക്കല്‍ ട്രയല്‍ രജിസ്ട്രിയില്‍

രജിസ്റ്റര്‍ ചെയ്യുകയും വേണം.


മരുന്നു പരീക്ഷണങ്ങള്‍ക്ക് പരീക്ഷണ മൃഗങ്ങളെ പോലെ ഇന്ത്യയില്‍ മനുഷ്യരെ

ഉപയോഗിക്കുന്നതിന്റെ നിരവധി വിവരങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്.

എന്നാല്‍ ഇതില്‍ കുറ്റക്കാരായവരാരും ശിക്ഷിക്കപ്പെടുന്നില്ല. ഇന്ത്യയില്‍

നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതയാണ് കാരണം.

മനോരോഗികളില്‍ ലൈംഗിക മരുന്നു പരീക്ഷണം നടത്തിയ ഇന്‍ഡോറിലെ

മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളജിലെ 12 ഡോക്ടര്‍മാര്‍ക്ക് മധ്യപ്രദേശ്

സര്‍ക്കാര്‍ ഇന്നലെ വിധിച്ച ശിക്ഷ കേവലം അയ്യായിരം രൂപ ഫൈന്‍ ആണ്.

പരമാവധി 50000 രൂപവരെ ശിക്ഷ നല്‍കാവുന്ന കുറ്റത്തിനാണിത്.

എണ്‍പതോളം രോഗികളില്‍ ഗുരുതരമായ പാര്‍ശ്വ ഫലങ്ങള്‍ക്ക് കാരണമായ

ഈ പരീക്ഷണത്തില്‍ ഈ മനുഷ്യര്‍ക്ക് സര്‍ക്കാര്‍ ഒരു വിലയും കണ്ടില്ല.

നിയമവിരുദ്ധമായി മരുന്നു പരീക്ഷണം നടത്തിയതിന് ഈ ഡോക്ടര്‍മാര്‍ക്ക്

ശിക്ഷയില്ല. പകരം ഈ വിവരം അധികൃതരില്‍ നിന്ന് മറച്ചു വെച്ചു എന്ന

കുറ്റത്തിനാണ് അയ്യായിരം രൂപ ശിക്ഷ വിധിച്ചിരിക്കുന്നത്.

 ഇന്ത്യയില്‍ പരീക്ഷണ മൃഗങ്ങളാകുന്ന പാവം മനുഷ്യര്‍ക്ക് സര്‍ക്കാര്‍

ഒരുവിലയും കല്‍പിക്കുന്നില്ല എന്നര്‍ഥം.

1 comment:

  1. കുത്തകകെള്‍ക്ക് ഏതെറ്റം വരെയും നക്കികൊടുക്കുവാന്‍ തെയ്യാറുള്ള
    നമ്മുടെ ഹിജഡയായ അവരോടുപമ്മിക്കുവ്വാന്‍ പോലും പറ്റാത്ത ഭരണവര്‍ഗം രാജ്യം ഭരിക്കുമ്പോള്‍ മണ്ണിന്റെ മക്കളായ ആദിവാസി
    കുഞ്ഞുങ്ങള്‍ മാത്രമല്ല നമ്മളില്‍ എല്ലാവരിലും ഗിനിപന്നിക്ക് സമാന മായ പരീക്ഷണം നടത്തുവാന്‍ അവര്‍ക്ക് രണ്ട്ടാമത് ഒന്ന് ആ ലോചിക്കേണ്ടി വരില്ല കോടതികള്‍ പോലും പലതും കണ്ടില്ലാന്നു അ റിഞ്ഞില്ലന്നു നടിച്ചാലും തെറ്റ്ദരിക്കേണ്ട

    ReplyDelete