Thursday, December 22, 2011

നാം ഇന്ത്യക്കാര്‍ വെറും ഗിനിപ്പന്നികളോ? ഇന്‍ഡോറില്‍ 233 മനോരോഗികളില്‍ മരുന്നു പരീക്ഷണം




നാം ഇന്ത്യക്കാര്‍ വീണ്ടും വീണ്ടും ഗിനിപ്പന്നികളെ പോലെ ബഹുരാഷ്ട്ര ഔഷധ

കമ്പനികളുടെ പരീക്ഷണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ഇതാ

മധ്യപ്രദേശിലെ മഹാത്മാ ഗാന്ധി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ 233

മനോരോഗികളെ വിവിധ മരുന്നുകളുടെ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച

വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പരീക്ഷണങ്ങള്‍ക്ക്

വിധേയരായ രോഗികളുടെ ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ഈ

ക്രിമിനല്‍ ക്രൂരതക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തയാറായത്. ഇതില്‍ 80

രോഗികളില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നതായി

റിപ്പോര്‍ട്ടുകളുണ്ട്. ലൈംഗിക ശേഷിക്കുറവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്ക്

ഉപയോഗിക്കുന്ന Depoxetine എന്ന മരുന്നിന്റെ പ്രയേജന ക്ഷമത

പരീക്ഷിക്കാനും ഈ പാവങ്ങളെ ഉപയോഗിച്ചതായാണ് വിവരം. 42

പേരിലാണ് ഈ പരീക്ഷണം നടന്നത്.  ഇന്‍ഡോര്‍ മഹാത്മാ മെഡിക്കല്‍ കോളജ്

മനോരോഗ ചികിത്സാ വിഭാഗത്തിലെ ഡോക്ടറമാറ ഒരു സ്വകാര്യ

ക്ളിനിക്കിന്റെ സൌകര്യങ്ങള്‍ ഉപയോഗിച്ചാണ് ഈ പരീക്ഷണം 2008 മുതല്‍

നടത്തി വന്നത്.  നിയമ വിരുദ്ധമായി മനുഷ്യരില്‍ ഇത്തരം പരീക്ഷണം

നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ

ശിക്ഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നു. എന്നാല്‍

ഇന്ത്യയില്‍ ഇന്നേവരെ നടന്ന ഒരു മരുന്നു പരീക്ഷണത്തിലും അതിന്റെ

നേതൃത്വം വഹിച്ചവരായ ഡോക്ടര്‍മാര്‍ ശിക്ഷിച്ചതായി അറിവില്ല.

വൈദ്യ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. ആനന്ദ് റായ് ആണ് ഈ

മനുഷ്യവിരുദ്ധ പരീക്ഷണക്കുറ്റം ദേശീയ മനുഷ്യാവകാശ കമീഷന്റെയും

അസംബ്ളിയുടെയും ശ്രദ്ധയില്‍ കൊണ്ടു വന്നത്.


അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ മനുഷ്യരില്‍ നടത്തുന്ന മരുന്ന

പരീക്ഷണങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. വലിയ സാമ്പത്തിക ചിലവും

വരും. ഇന്ത്യയില്‍ ഇതൊന്നും അത്ര കര്‍ശനമല്ല. അതാണ് വിദേശ

ഔഷധക്കമ്പനികള്‍ക്ക് ഇന്ത്യ പ്രിയപ്പെട്ട നാടാകുന്നത്. ഇവിടെ നിയമങ്ങള്‍

കറശനമല്ല. ചിലവും കുറവ്. ഇന്ത്യക്കാരായ മനുഷ്യരുടെ വിലയെന്താണ്?

എനിക്കും നിങ്ങള്‍ക്കും എന്തു വില വരും?  ഒരു വിലയുമില്ല എന്നാണ് ഔഷധ

പരീക്ഷണങ്ങള്‍ക്കിറങ്ങുന്ന ഡോക്ടറമാര്‍ കരുതിയിരിക്കുന്നത്. അവര്‍

ഇന്ത്യക്കാരായ ഡോക്ടര്‍മാരായാല്‍ വില വീണ്ടും കുറയും. നാം ശരിക്കും

ഗിനിപ്പന്നികളല്ലാതെ മറ്റെന്ത്?




No comments:

Post a Comment