Wednesday, December 21, 2011

റഷ്യയിലെ അഴിമതിവിരുദ്ധ ബ്ളോഗര്‍ ജയില്‍മോചിതനായി. ശനിയാഴ്ച സംയുക്ത പ്രതിഷേധറാലി


                                                                               -Alexie Navalny

റഷ്യയില്‍ പുടിന്‍ ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുകയും

ഡിസംബര്‍ നാലിനു നടന്ന തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങള്‍ക്കെതിരെ

പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത അഴിമതിവിരുദ്ധ

ബ്ളോഗര്‍ അലക്സി നവല്‍നി -Alexie Navalny- ജയില്‍ മോചിതനായി.

ഡിസംബര്‍ 5 ന് മോസ്കോയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍

പങ്കെടുത്തതിനാണ് നവല്‍നിയടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ഡിസംബര്‍ 21 നാണ് അദ്ദേഹം ജയില്‍ മോചിതനായത്. അടുത്ത മാര്‍ച്ച്  നാലിന്

നടക്കാന്‍ പോകുന്ന റഷ്യന്‍ പ്രിഡണ്ട് തെരഞ്ഞെടുപ്പില്‍ അധികാരം

പിടിച്ചടക്കാന്‍ ശ്രമിക്കുന്ന വഞ്ചകനും കള്ളനുമായ പുടിനെ

പരാജയപ്പെടുത്താന്‍ റഷ്യക്കാര്‍ ഐക്യപ്പെടണമെന്ന് ജയില്‍ മോചിതനായ

ശേഷം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനങ്ങളോട്

ആവശ്യപ്പെട്ടു. പുടിന്റെ 12 കൊല്ലത്തെ ഭരണത്തിനെതിരെ റഷ്യയില്‍

ജനങ്ങളെ, പ്രത്യേകിച്ചും യുവാക്കളെ സംഘടിപ്പിക്കുന്നതില്‍ വിജയിച്ച

നവല്‍നി പുടിനെ വിശേഷിപ്പിച്ചത് 'swindler and thief' എന്നാണ്. ഈ

പ്രയോഗത്തിന് റഷ്യയില്‍ നല്ല സ്വീകരണം ലഭിക്കുകയും ചെയ്തു. നാം

പുടിനെതിരെ വോട്ട് ചെയ്യണം. അദ്ദേഹം വീണ്ടും പ്രസിഡണ്ടായാലും

നിയമപ്രകാരമുള്ള പ്രസിഡണ്ടാവില്ല, പകരം പാരമ്പര്യത്തിന്റെ പേരില്‍

കിട്ടുന്ന സിംഹാസനം മാത്രമായിരിക്കുമതെന്നും നവല്‍നി പറയുന്നു.

                                                                                                   -Alexie Navalny    

35 കാരനായ അലക്സി നവല്‍നി റഷ്യയിലെ അറിയപ്പെടുന്ന ബ്ളോഗറാണ്.

ഇപ്പോള്‍ പ്രതിപക്ഷ നിരയിലെ പ്രമുഖനും. അടുത്ത ശനിയാഴ്ച റഷ്യയില്‍

സംയുക്ത പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

മോസ്കോവില്‍  അരലക്ഷം പേര്‍ വരെ പങ്കെടുക്കുന്ന പ്രകടനത്തിന്

ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.
               

No comments:

Post a Comment