Saturday, December 24, 2011

ബ്ളോഗറമാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരാനിരിക്കുന്നത് പീഢനകാലം


പാക്കിനിലെ പത്രപ്രവര്‍ത്തകന്‍ സൈദ് സലിം ഷഹസാദിന്റെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടു പോകുന്നു.


ആഗോളവല്‍കരണം ലോകത്ത് സൃഷ്ടിച്ച മനുഷ്യവിരുദ്ധമായ

 ലാഭക്കൊതിയുടെ സംസ്കാരത്തോടൊപ്പം അതിന്റെ സംഘാടകര്‍ പോലും

 ഓര്‍ക്കാതെ വന്നുപെട്ട മാറ്റമാണ് സ്വാതന്ത്യ്രത്തിനും നീതിക്കും വേണ്ടിയുള്ള
 
ദാഹവും അതിനു വേണ്ടിയുള്ള ജനകീയ പോരാട്ടങ്ങളും. ടുണീഷ്യയില്‍

തുടങ്ങി ഈജിപ്ത്, സിറിയ, ലിബിയ, യമന്‍.... അമേരിക്കയിലും ബ്രിട്ടനിലും

ഫ്രാന്‍സിലുമെല്ലാം മാറ്റങ്ങളുടെ ഈ കൊടുങ്കാറ്റ് ആരംഭിക്കുകയോ,
 
ഭരണകൂടത്തെ ഇളക്കിമറിക്കുകയോ, പിഴുതെറിയുകയോ ചെയ്തിരിക്കുന്നു.

 ഇന്നത് ഗ്രീസടക്കമുള്ള യൂറോപ്പിനെ മാത്രമല്ല കമ്യൂണിറ്റ് രാജ്യങ്ങളായ

 ചൈനയിലും റഷ്യയിലുമെല്ലാം അതിന്റെ ചലനങ്ങള്‍

സൃഷ്ടിച്ചുകൊണൃണ്ടിരിക്കുന്നു. ചൈനയിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ നടന്ന

പഴയ വിപ്ളവത്തെ ലോകത്തെത്തിച്ചത് ഫാക്സ് എന്ന യന്ത്രമായിരുന്നു

എങ്കില്‍ ഇന്നതിന്റെ സ്ഥാനം അതിവിദഗ്ധമായി സോഷ്യല്‍ മീഡിയകള്‍

നിര്‍വഹിക്കുന്നു. ഇന്ന് സ്വാതന്ത്യ്രന്നും നീതിക്കും വേണ്ടി നടക്കുന്ന എല്ലാ

സമരമുന്നേറ്റങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്നത് ബ്ളോഗുകളും ഗൂഗിള്‍ ,

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളും ചുരുക്കം ചില

മാധ്യമങമാണ്. അതുകൊണ്ടു തന്നെ ഇവ ഭരണകൂടങ്ങളുടെ

ശത്രുവായിമാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണങ്ങളും

സെന്‍സര്‍ഷിപ്പും നടപ്പാക്കാന്‍ ശ്രമിക്കയാകണ് പല ഭരണകൂടങ്ങളും. കഴിഞ്ഞ

ആഴ്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായ സെന്‍ണസര്‍ഷിപ്പ്

നീക്കം ഇതിന്റെ ഭാഗം തന്നെയാണ്. നേരത്തെ ബ്രിട്ടനില്‍ ഇത്തരമൊരു

നീക്കമുണ്ടായിരുന്നുവെങ്കിലും വിജയിച്ചില്ല. ലിബിയയിലും സിറിയയിലും

ബഹറൈനിലും ഗ്രീസിലും ചൈനയിലും റഷ്യയിലും മറ്റും ജയിലിലടക്കപ്പെട്ട

നൂറുകണക്കിന് ബ്ളോഗര്‍മാരും

സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും പത്രവ്രര്‍ത്തകരുമെല്ലാം ഈ

സമരമുന്നേറ്റങ്ങളുടെ പേരിലാണ് അതാത് ഭരണകൂടങ്ങളാല്‍

ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.

 ചില കണക്കുകള്‍ കാണുക:

ഇക്കൊല്ലം 66 പത്രപ്രവര്‍ത്തകര്‍ ലോകത്ത് കൊല്ലപ്പെട്ടിരിക്കുന്നു.

നൂറുകണക്കിന് ബ്ളോഗര്‍മാര്‍ ജയിലില്‍ കഴിയുന്നു. പീഢനങ്ങള്‍

സഹിക്കേണ്ടി വരുന്നവര്‍ ഇതിലും അധികം. കൊല്ലപ്പെട്ടവരില്‍ നിരവധി

പത്രപ്രവര്‍ത്തകര്‍ അറബ് റവലൂഷന്റെ ഭാഗമായാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

പത്തുപേര്‍. അറബ്വസന്തവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍ നടക്കുന്ന

മിഡില്‍ഈസ്റ്റില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. 1044 പത്രപ്രവര്‍ത്തകരെയാണ്

ഇക്കൊല്ലം ജയിലിലടച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ ഏതാണ്ട് ഇരട്ടിയാണിത്.

കഴിഞ്ഞ വര്‍ഷം 57 പത്രപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2007 ലെ ഇറാഖ്

യുദ്ധം നടന്ന കാലത്താണ് ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്- 87.


റഷ്യയിലെ ഭരണാധിപന്‍ പുടിനെതിരെ തെരഞ്ഞെടുപ്പ് അഴിമതിയാരോപിച്ച്

പ്രകടനം നടത്തിയ ബ്ളോഗര്‍ അലക്സി നവല്‍നി ജയില്‍മോചിതനായിട്ട് രണ്ടു

ദിവസമായതേയുള്ളു. ചൈനയിലെ ബ്ളോഗറും എഴുത്തുകാരനുമായ ചെന്‍

വീ ജയില്‍ ശിക്ഷ വിധിച്ചത് വ്യാഴാഴ്ചയാണ്. ഈജിപ്തിലെ ബ്ളോഗര്‍

നബീല്‍ രണ്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട് ഇപ്പോള്‍ ജയിലിലാണ്.

ഇവിടെ തന്നെ അല അബ്ദുല്‍ ഫതാഹ് അടക്കം നിരവധി ബ്ളോഗര്‍മാര്‍

ഇപ്പോള്‍ ജയിലിലാണ്. സിറിയയില്‍ തടവിലായിരുന്നു ബ്ളോഗര്‍ റസാന്‍

ഗസ്സാവി മോചിതയായാത് കഴിഞ്ഞ ആഴ്ചയാണ്. ചിലിയിലും ഗ്രീസിലും

യമനിലുമെല്ലാം നിരവധി ബ്ളേവഗര്‍മാര്‍ ജയിലിലാണ്. വനിതാ

ബ്ളോഗര്‍മാരെ ഭരണകൂടവും പൊലീസും പട്ടാളവും കിരാത പീഢനങ്ങള്‍ക്ക്

ഇരകളാക്കുകയാണ്. സമരത്തിനിറങ്ങുന്ന വനിതകളുടെ ലൈംഗിക

പീഠനങ്ങള്‍ക്കിരയാക്കുക, നിര്‍ബന്ധ കന്യകാത്വ പരിശോധന നടത്തുക

തുടങ്ങിയവ  സ്ഥിരം കലാപരിപാടിയായി മാറിയിരിക്കയാണ്. ഇതില്‍

ഏറ്റവും കുപ്രസിദ്ധമായിട്ടുള്ളത് ഈജിപ്തിലെ പട്ടാള ഭരണകൂകൂടവുമാണ്.

ലോകം ബ്ളോഗര്‍മാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും (എന്നെ പേലെ സുരക്ഷിത

പത്രപ്രവര്‍ത്തനം നടത്തുന്നവരല്ല) ഏറ്റവും അപകടം പിടിച്ച ഇടമായി

മാറിയിരിക്കുന്നു. അതോടൊപ്പം ലോകഭരണാധികാരികള്‍ ഏറ്റവും ഭയക്കുന്ന

വിഭാഗമായും ഇവര്‍ മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഭരണകൂട

ഭീകരതക്ക് ഏറ്റവും കൂടുതല്‍ ഇരയാവുക ഇവര്‍ തന്നെയായിരിക്കും.

                                                                                  
                                                                                          ബ്ളോഗര്‍ അല അബ്ദുല്‍ ഫതാഹ്  

                                                                                               ബ്ളോഗര്‍ അലക്സി നവല്‍നി   

ബ്ളോഗര്‍ റസാന്‍ ഗസ്സാവി

ബ്ളോഗറമാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരാനിരിക്കുന്നത് പീഢനകാലം

No comments:

Post a Comment