Saturday, December 24, 2011

റഷയില്‍ ചുകന്ന മുല്ലപ്പൂ വിപ്ലവം ആരംഭിച്ചു


                                            റഷയില്‍ ചുകന്ന മുല്ലപ്പൂ വിപ്ലവം ആരംഭിച്ചു





1991 ല്‍ സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം ഇത്രയും വലിയ ജനകീയ

പ്രക്ഷോഭം റഷ്യയില്‍ നടക്കുന്നത് ഇതാദ്യം. റഷ്യന്‍ ഭരണകക്ഷിക്കെതിരെ

നടക്കുന്ന അതിശക്തമായ സമരം. മോസ്കൊ അടക്കം റഷ്യയില്‍ 95 ഇടങ്ങളില്‍

ഇത്തരം പ്രതിഷധ സമരങ്ങള്‍ ഇന്നലെ നടന്നതായാണ് വിവരം. വ്ളാദ്മീര്‍

പുടിനെതിരെ രൂപം കൊണ്ട ഈ സമരം ഡിസംബര്‍ നാലിന്  നടന്ന

തെരഞ്ഞെടുപ്പിലെ  കൃത്രിമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച സമരങ്ങളെക്കാള്‍

ജനാപങ്കാളിത്തത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്നു. മോസ്കൊയില്‍ അരലക്ഷം

പേരുടെ പ്രകടനം നടത്താനാണ് അധികൃതര്‍ അനുമതി നല്‍കിയിരുന്നത്.

എന്നാല്‍ മുക്കാല്‍ ലക്ഷത്തിലധകം പേറ പ്രതിഷേധത്തില്‍ പങ്കെടുത്തു

എന്നാണ് വിവിരം. പുടിന്റെ ഭൂരിപക്ഷത്തിന് കനത്ത ഇടിവു തട്ടിയ ഈ

തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമങ്ങള്‍ നടന്നതായി ആരോപണം

ഉയര്‍ന്നിരുന്നു. ഇതിനെതിരെ നടന്ന ഒന്നാംഘട്ട സമരതത്തിന്റെ തുടര്‍ച്ചയാണ്

ഇന്നലെ നടന്ന രണ്ടാം ഘട്ട സമരം. ഒന്നാം ഘട്ടത്തില്‍ നിരവധി നേതാക്കളെ

അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുേ. എന്നാല്‍ ഇതൊന്നും പുടിനെതിരായ

ജനവികാരത്തിന് കുറവൊന്നുമുണ്ടാക്കിയില്ല. പകരം അത് അതിശക്തമായി


രാജ്യത്തുടനീളം അലയടിക്കുകയാണ്. റഷ്യയില്‍ പുതിയ , ചുകന്ന ഒരു മുല്ലപ്പൂ

വിപ്ലവം അരങ്ങത്തുണരുകയാണ്. പ്രസിഡണ്ട് മെദ്വദേവ് നിയമിച്ച

തെരഞ്ഞെടുപ്പു കൃത്രിമം അനേഷിക്കാനുള്ള സമിതി ഡിസംബര്‍ നാലിന് നടന്ന

തെരഞ്ഞെടുപ്പു മാറ്റി നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കയാണ്.

പുടിന്‍ ഇത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പു

പരിഷ്കാരങ്ങള്‍ പുടിന്‍ അംഗീകരിച്ചിട്ടുണ്ട്. ഏതായാലും റഷ്യയില്‍

ചുകന്നൊരു മുല്ലപ്പൂ വിപ്ലവം നടന്നു തുടങ്ങിയിരിക്കുന്നു. ഇതിന്റെ

ഫലപ്രാപ്തി എന്തായിരിക്കുമെന്ന് കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും.
-

No comments:

Post a Comment