Sunday, December 25, 2011

ബ്ളോഗര്‍ അല അബ്ദല്‍ ഫതാഹ് ഉടന്‍ ജയില്‍ മോചിതനാകും

അലായും ഭാര്യ മനാലും




ഈജിപ്തിലെ വിപ്ളവമുന്നളി പോരാളികളിലൊരാളായ ബ്ളോഗര്‍ അലാ

അബദല്‍ ഫതാഹ് ഉടന്‍ ജയില്‍ മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ

ബന്ധുക്കള്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറ 30 നാണ് അലാ അറസ്റ്റിലായത്.

തഹരീര്‍ ചത്വരത്തിലെ പ്രക്ഷോഭങ്ങള്‍ക്കിടയിലായിരുന്നു പട്ടാളം അലായെ

അറസ്റ്റു ചെയ്തത്. പട്ടാളത്തിനു നേരെ ആക്രമണത്തിന് പ്രേരണ

നല്‍കിയെന്നതായിരുന്നു കുറ്റം. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേര്‍

അലായെ സ്വതന്ത്രനാക്കണമെന്ന ആവശ്യവുമായി രംഗത്തു വന്നിരുന്നു.

അലായുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ലോകമാകെയുള്ള പ്രതിഷേധ സമരക്കാര്‍

ഒരുദിവസം റാലി സംഘടിപ്പിച്ചിരുന്നു.

അലാ ഉടന്‍ മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ സഹോദരിയും

ആക്ടിവിസ്റ്റുമായ മോന സൈഫ് ആണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ജയില്‍ മോചിതനായാല്‍ അലാ ആദ്യം തന്റെ വീട്ടിലേക്കാകും പോകുക.

അവിടെ അലായുടെ ആദ്യ സന്തതിയെ ഒരു നോക്കുകാണുകയാണ് പ്രധാനം.

സുരക്ഷാ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഖാലിദിന്റെ പേരാണ് മകന്

നല്‍കിയിരിക്കുന്നത്. ഖാലിദിന്റെ വധത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭ

സമരങ്ങളാണ് ഈജിപ്തിലെ പ്രസിഡണ്ട് ഹുസ്നി മുബാറക്കിനെ

പുറത്താക്കുന്നതില്‍ എത്തിയത്. സഹപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ

മനാല്‍ ബാഹേ അല്‍ദിന്‍ ഹസനാണ് അലായുടെ പ്രിയതമ. അലാ

അറസ്റ്റിലായതിനു ശേഷം ഡിസംബര്‍ 11നാണ് ഖാലിദ് ജനിച്ചത്. ജയിലില്‍ നിന്ന്

തന്റെ മകന്റെ പിറവി സമയത്ത് അവളുടെ അടുത്തില്ലാതായതിന്റെ

വേദനകള്‍ അലാ എഴുതിയിട്ടുണ്ട്.


"How can I bear not being next to Manal [his wife] at this time? How can I bear waiting for news, waiting to hear if they're okay or not? How can I bear not seeing his face, not seeing his mother's face when she sees his?"


ആദ്യ മകനെ കാണാന്‍ അലാ ഉടന്‍ ജയിലില്‍ നിന്ന് പുറത്തുവരുമെന്ന്

ആശിക്കാം.  മനാലിനെയും മകന്‍ ഖാലിദിനെയും കാണാന്‍ അലാ അബ്ദല്‍

ഫതാഹിന് ഉടനെ ഭാഗ്യമുണ്ടാകുമെന്ന്  നമുക്ക് പ്രത്യാശിക്കാം.







No comments:

Post a Comment