Sunday, December 25, 2011

ബ്ളോഗര്‍ അലാ ജയില്‍ മോചിതനായി. മകനെ കണ്ടു


അലാ അബ്ദല്‍ ഫതാഹ് മകനെയും ഭാര്യയെയും മൂന്നു മാസത്തെ ജയില്‍ വാസത്തിനു ശേഷം കണ്ടപ്പോള്‍


ബ്ളോഗര്‍ അലാ അബ്ദല്‍ ഫതാഹ് ജയില്‍ മോചിതനായി.

സഹപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ

ഭാര്യ മനാല്‍ ഹസനെയും താന്‍ ജയിലില്‍ കിടക്കുമ്പോള്‍ ജനിച്ച മകനെയും

കണ്‍കുളിര്‍ക്കെ കണ്ടു. ജയില്‍ മോചിതനായ ഉടനെ അലാ പോയത് തന്റെ

കുഞ്ഞിനെ കാണാനാണ്. കഴിഞ്ഞ ഒക്ടോബറിലാണ് അലായെ ഈജിപ്തിലെ

സൈനിക ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പട്ടാളത്തെ ആക്രമിക്കാന്‍

തന്റെ ബ്ളോഗെഴുത്തിലൂടെ ജനങ്ങളെ പ്രേരിപ്പിച്ചു എന്നതായിരുന്നു

ചുമത്തിയ കുറ്റം. ഡിസംബറില്‍ ഇങ്ങിനെ തടവിലായ 27 പ്രക്ഷോഭകരെ

സൈന്യം മോചിപ്പിച്ചിട്ടുണ്ട്.




No comments:

Post a Comment