Sunday, December 25, 2011

പാക്കിസ്ഥാനിലും മാറ്റത്തിന്റെ ദിനങ്ങള്‍ ആസന്നം




പാക്കിസ്താനികളും മാറ്റം കൊതിക്കുന്നു. അക്രമാസക്തമായ രാഷ്ട്രീയവും

ബോബ്-ഭീകരാക്രമണരാഷ്ട്രീയവും അവര്‍ക്കു മടുത്തിരിക്കുന്നു.

അഴിമതിക്കും അക്രമത്തിനും എതിരെ പാക്കിസതാനിലും ജനങ്ങള്‍

സംഘടിക്കുകയാണ് എന്നു വേണം പുതിയ മാറ്റങ്ങളില്‍ നിന്ന് മനസിലാക്കാന്‍.

ഞായറാഴ് കറാച്ചിയില്‍ നടന്ന പാക്കിസതാന്‍ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ

റാലിയില്‍ അണിനിരന്ന ഒരു ലക്ഷത്തോളം ജനങ്ങള്‍ ഇതിന്റെ

സൂചനയാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. പാക്ക് ക്രിക്കറ്റര്‍

ഇമ്രാന്‍ഖാന്‍ സ്ഥാപിച്ച  പാര്‍ട്ടിയായാണ് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി.

നീതിയാണ് അതിന്റെ പ്രധാനമുദ്രാവക്യം. ഇന്‍സാഫ് എന്ന പേര് അതിന്റെ

തെളിവാണ്.


2013 ലാണ് പാക്കിസഥാനില്‍ പൊതു തെരഞ്ഞെടുപ്പു നടക്കേണ്ടത്. കഴിഞ്ഞ

രണ്ടുമൂന്നു റാലികളില്‍ ഇതുതന്നെയാണ് പാക്കിസ്ഥാനിലെ വിവിധ

പ്രവിശ്യകളിലെ ജനങ്ങളുടെ പ്രതികരണം.


പാക്കിസ്ഥാനെ ഒരു ഇസ്ലാമിക ക്ഷേമരാഷ്ട്രമാക്കുകയാണ് തന്റെ

ലക്ഷ്യമെന്നാണ് ഇമ്രാന്‍ഖാന്റെ പ്രഖ്യാപനം. പാക്കിസ്ഥാനിലെ പ്രമുഖ

രാഷ്ട്രീയ പാര്‍ട്ടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞ

സാഹചര്യത്തിലാണ്  ഇന്‍സാഫ് പാര്‍ട്ടിയിലുള്ള ജനങ്ങളുടെ പ്രതീക്ഷ

തീവ്രമായിരിക്കുന്നത്.


പാക്കിസ്ഥാനിലെ അമേരിക്കന്‍ ഇടപെടലുകളെ കടുത്ത ഭാഷയില്‍

വിമര്‍ശിക്കുന്ന ഇമ്രാന് ജനങ്ങളുടെ പിന്തുണയുമുണ്ട്. വരും ദിവസങ്ങളില്യ്‍

പാക്കിസ്ഥാനില്‍ നാം കാണാന്‍ പോകുന്ന മുല്ലപ്പൂ വിപ്ളവം

ഇതായിരിക്കുമെന്നു വേണം കരുതാന്‍.





1 comment:

  1. എന്ത് മുല്ലപ്പൂ വിപ്ലവമാണ് ..ഭരണകര്‍ത്താക്കളുടെ കെടുകാര്യസ്ഥത ഉണ്ടെന്നുളത് ശരി തന്നെ ...അതിനേക്കാള്‍ ഭയാനകമല്ലേ പണവും ,ആയുധവും ,മയക്കുമരുന്നുകളും നല്‍കി ഒരു വിഭാഗം വിമതരെ ഉപയോഗിച്ചു ആഭ്യന്തര ലഹയുണ്ടാക്കി ഭരണ കര്‍ത്താക്കളെയും ,ജനങ്ങളെയും കൊലപ്പെടുത്തുന്നതും രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തുന്നതും ...അമേരിക്കയില്‍ നടന്ന കുത്തക വിരുദ്ധ സമരക്കാര്‍ക്ക് പഴച്ചാറു നല്‍കി സല്കരിക്കുക ആയിരുന്നില്ല ,മൃഗീയമായി അവരെ ആക്രമിച്ചു ഓടിക്കുകയായിരുന്നു ..അവിടെ ഒരു മനുഷ്യാവകാശ ലങ്ഘനവും ഒരു പത്രക്കാരനും ,ചാനല് കാരനും കണ്ടില്ല ..വിടുവേല ചെയ്യുന്നവരല്ലേ ...കാണില്ല ..ലോകത്തെ അക്രമകാരികളുടെ പരിചയായി മാധ്യമങ്ങള്‍ നിലകൊള്ളുന്നത് ആശാസ്യമല്ല ..വിപ്ലവ സമങ്ങളെ ലോകം എന്നും ആദരിക്കും ,വിപ്ലവ കാരികളെയും ...വെറും ഒറ്റുകാരെയല്ലെന്നു ഓര്‍ക്കുക ...അവര്‍ ചരിത്രത്തിന്റെ എച്ചില്‍ തൊട്ടിയിലേക്ക്എറിയപ്പെടും ......

    ReplyDelete