Monday, December 26, 2011

റഷ്യന്‍ എഴുത്തുകാരന്‍ ഉദാല്‍സൊവിന് വീണ്ടും ജയില്‍ ശിക്ഷ





റഷ്യന്‍ പ്രതിപക്ഷ നേതാവ് സെര്‍ജി ഉദാല്‍സൊവിന് വീണ്ടും ജയില്‍ ശിക്ഷ.

ഇപ്പോള്‍ പത്ത് ദിവസത്തേക്കാണ് ശിക്ഷ. ഇതിനെതിരെ പ്രതിപക്ഷ

സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. പുടിന്റെ തെരഞ്ഞെടുപ്പ്

ക്രമക്കേടുകള്‍ക്കെതിരെ രണ്ടാം ഘട്ട പ്രതിഷേധ പ്രകടനം കഴിഞ്ഞ

ഞായറാഴ്ചയാണ് നടന്നത്. ഉദാല്‍സൊവിന്റെ ശിക്ഷക്കെതിരെ വീണ്ടും

പ്രതിഷേധപ്രകടനം നടത്താനൊരുങ്ങുകയാണ് റഷ്യക്കാര്‍. റഷ്യന്‍

ബ്ളോഗര്‍മാര്‍ ഇതിനെതിരെ കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു. ജയില്‍

മോചനം ആവശ്യപ്പെട്ട് ഇതിനകം ഫേസ്ബുക്കില്‍ 1500 ല്‍ അധികം പേര്‍

സൈനപ്ചെയ്തു കഴിഞ്ഞു.  കഴിഞ്ഞ ഞായറാഴ്ച ജഡ്ജി ഓല്‍ഗാ

ബൊറോവ്കോവയാണ് പത്തു ദിവസത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

ഒരുമാസത്തെ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ഉടനെയാണ് വീണ്ടും

ജയില്‍ ശിക്ഷ. കഴിഞ്ഞ തവണ ജയിലില്‍ തുടര്‍ച്ചയായി നിരാഹാര സമരം

നടത്തിയതിനെ തുടര്‍ന്നാണ് ഉദാല്‍സൊവിനെ മോചിപ്പിച്ചത്. ഇക്കൊല്ലത്തെ

അദ്ദേഹത്തിന്റെ 14 ാമത് അറസ്റ്റും ശിക്ഷയുമാണിത്. തെരഞ്ഞെടുപ്പ് കമീഷന്‍

ഓഫീസിനു മുമ്പില്‍ ഒറ്റയാള്‍ പിക്കറ്റിങ് നടത്തിയപ്പോള്‍ അറസ്റ്റ്

ചെയ്യാനെത്തിയ പൊലീസിനെ അനുസരിച്ചില്ല എന്നതായിരുന്നു ജഡ്ജി

ബൊറോവ്കോവ കണ്ട കുറ്റം. ശിക്ഷ വിധിക്കുമ്പോള്‍ കോടതിക്ക് അകത്തും

പുറത്തും നൂറുകണക്കിന് പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു. '

ബൊറോവ്കോവ ചെകുത്താന്റെ ജോലിക്കാരി' യാണെന്ന് മുദ്രാവാക്യം

വിളിച്ചായിരുന്നു അവരുടെ പ്രതിഷേധം. പ്രതിഷേധക്കാരില്‍ ഒരാളായ

പരിസ്ഥിതി പ്രവര്‍ത്തകന്‍ യാരോസ്ലാവ് നികിതെന്‍കൊവിനെ പൊലീസ്

അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിനും കോടതി പത്തു ദിവസത്തെ ശിക്ഷ വിധിച്ചു.

അനുമതിയില്ലാതെ റാലി നടത്തിയതിനായിരുന്നു ശിക്ഷ. പ്രമുഖ ബ്ളോഗറും

പ്രതിപക്ഷ നേതാവുമായ അലക്സീ നവല്‍നിയും നൂറുകണക്കിനു

പ്രവര്‍ത്തകരും അറസ്റ്റില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച തന്നെ പ്രകടനം

നടത്തുകയുമുണ്ടായി.


 

1 comment:

  1. താങ്കളുടെ ബ്ലോഗ് എല്ലാദിവസവും ഞാന്‍ വായിക്കാറുണ്ട്
    ആനുകാലിക വിഷയങ്ങളെക്കുറിച്ച പല പുതിയ അറിവുകളും അതില്‍ നിന്നും
    ലഭിക്കാറുണ്ട്
    ആശംസകള്‍

    ReplyDelete