Saturday, December 31, 2011

വ്യാജസിലിക്കോണ്‍ മുലകള്‍ വെച്ച ലക്ഷക്കണക്കിന് സ്ത്രീകള്‍ അങ്കലാപ്പില്‍


                                            

സൌന്ദര്യവും വലുപ്പവും മുഴുപ്പും കൂട്ടാന്‍ വ്യാജ സിലിക്കോണ്‍ മുലകള്‍

ഓപറേഷനിലൂടെ വെച്ചു പിടിപ്പിച്ച ലക്ഷക്കണക്കിന് സ്ത്രീകള്‍ അങ്കലാപ്പില്‍.

ഫ്രാന്‍സിലെ 30000 സ്ത്രീകള്‍ ഇത്തരം വിലകുറഞ്ഞ വ്യാജ സിലിക്കോണ്‍

ഉപയോഗിച്ച് നിര്‍മിച്ച മുലകള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ടെന്നും അവ ഉടനെ

നീക്കം ചെയ്യണമെന്നും ഫ്രാന്‍സിലെ ആരോഗ്യമന്ത്രി സേവ്യര്‍ ബര്‍ട്രാന്‍ഡ് 

കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടതോടെയാണ് വിഷയം വന്‍ ആരോഗ്യ

പ്രശ്നവും വിവാദവുമായി തീര്‍ന്നത്. കഴിഞ്ഞ ഒരു വര്‍ഷം മുമ്പു തന്നെ

ആരോപണങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിലെ പി.ഐ.പി കമ്പനി അടച്ചു

പൂട്ടിയിരുന്നു. വ്യാജ മുലകള്‍ നീക്കം ചെയ്യാന്‍ ആവശ്യമായ തുക സര്‍ക്കാര്‍

നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരക്കാരില്‍ എട്ടു പേര്‍ക്ക്

കാന്‍സര്‍ രോഗം ബാധിച്ചതായും ഇതില്‍ ഒരാളുടെ കാന്‍സര്‍ ശരീരത്തിന്റെ

പ്രതിരോധശേഷി തകര്‍ക്കുന്ന അപൂര്‍വ കാന്‍സറാണെന്നും മന്ത്രി

പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബ്രിട്ടനിലെ ആരോഗ്യ വകുപ്പ് ഇക്കാര്യം

അംഗീകരിച്ചിട്ടില്ല. സിലിക്കോണ്‍ മുലകള്‍ കാന്‍സര്‍ ഉണ്ടാക്കുന്നതായി

ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്നാണ് ബ്രിട്ടന്‍ അധികാരികളുടെ നിലപാട്.

എന്നാല്‍ ഈ ശാസ്ത്രീയത പ്രസ്താവനകളൊന്നും സ്ത്രീകളുടെ അങ്കലാപ്പ്

മാറ്റാന്‍ പര്യാപ്തമായിട്ടില്ല.

ദക്ഷിണ ഫ്രാന്‍സിലെ പി.ഐ.പി കമ്പനി ഒരുവര്‍ഷം ഒരു ലക്ഷം സിലികോണ്‍

മുലകള്‍ ഉണ്ടാക്കിയിരുന്നതായാണ് കണക്ക്. ഇതില്‍ 20 ശതമാനം മാത്രമാണ്

ഫ്രാന്‍സില്‍ ഉപയോഗിച്ചത്. ബാക്കി 80 ശതമാനവും

കയറ്റിഅയക്കുകയായിരുന്നു. ബ്രിട്ടനെ കൂടാതെ  അര്‍ജന്റീന, ബ്രസീല്‍,

കൊളംബിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു പ്രധാന

കയറ്റുമതി. അമേരിക്കയില്‍ ഏതാണ്ട് 1.70 ലക്ഷം പേരെങ്കിലും സിലികോണ്‍

മുലവെച്ചവരായുണ്ട്. മെഡിക്കല്‍ സിലികോണിനുപകരം

വ്യവസായികാവശ്യത്തിനു ഉപയോഗിക്കുന്ന വില കുറഞ്ഞ ഇനം

സിലിക്കോണാണ് ഈ കമ്പനി ഉപയോഗിച്ചതെന്ന് കണ്ടെത്തിയതോടെ ഏതാണ്ട്

ഒരു കൊല്ലം മുമ്പാണ് പ്രശ്നം വിവാദമായത്. ഫ്രാന്‍സില്‍ രണ്ടായിരത്തോളം

സ്ത്രീകള്‍ ഇതിനെതിരെ പൊലീസില്‍ കേസ് കൊടുത്തിട്ടുണ്ട്.

വ്യാജസിലിക്കോണ്‍ മുലകള്‍ വെച്ചവരില്‍ ഏതാണ്ട് 20 ശതമാനം ബ്രസ്റ്റ്

കാന്‍സറിനെ തുടര്‍ന്ന് മുലകള്‍ നീക്കം ചെയ്യേണ്ടി വന്നവരാണ്.

2 comments: