Saturday, December 31, 2011

പ്രവാചകനെകുറിച്ച് കാര്‍ട്ടൂണ്‍: ഈജിപ്തില്‍ വര്‍ഗീയ സംഘര്‍ഷം


                    വര്‍ഗീയ സംഘര്‍ഷമുണ്ടായ പ്രദേശങ്ങളില്‍ സൈന്യം പട്രോളിങ് നടത്തുന്നു 



കൃസ്ത്യന്‍ വിദ്യാര്‍ഥി പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതുമായി ബന്ധപ്പെട്ട

സംഘര്‍ഷം വര്‍ഗീയ കലാപമായി വളര്‍ന്നു. ഈജിപ്തിലെ അസ്യുട്

പ്രവിശ്യയിലാണ് പ്രശ്നം കലാപത്തിന്റെ സ്വഭാവമാര്‍ജിച്ചത്.

പ്രവാചകനെകുറിച്ചുള്ള കാര്‍ട്ടൂണ്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത

വിദ്യാര്‍ഥിയുടെ വീടും പിതാവിന്റെ കടയും ആക്രമിക്കാന്‍

ശ്രമിച്ചതോടെയാണ് പ്രശ്നം ആളിക്കത്തിയത്. നിരവധി കൃസ്ത്യന്‍ വീടുകള്‍

കത്തിച്ചതായും അഞ്ച് പൊലീസ് ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റതായും പൊലീസ്

അറിയിച്ചു.  വിദ്യാര്‍ഥിയുടെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പെടുത്തി.

വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് ഗവര്‍ണര്‍ അബ്ദുല്‍റഹീം

ബോറി പറഞ്ഞു. വിദ്യാര്‍ഥിയുടെ പിതാവിന്റെ തൊട്ടടുത്ത ഗ്രാമത്തിലെ  കട

ഒരുവിഭാഗം കത്തിച്ചതോടെ തൊട്ടടുത്ത വീട്ടുകാരുമായി സംഘട്ടനമുണ്ടായി.

സംഘര്‍ഷം തടയാനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും കൃസ്ത്യന്‍

പള്ളിയുമായി ബന്ധപ്പെട്ടവരുടെയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച

സലഫിമുസ്ലിം വിഭാഗം നേതാക്കളുടെയും അടിയന്തിര യോഗം വിളിച്ചതായി

അബ്ദുല്‍ റഹീം പറഞ്ഞു. പുതുവര്‍ഷാഘോഷം പ്രമാണിച്ച് കൃസ്ത്യന്‍

പള്ളികള്‍ക്കുള്ള സൈനിക സുരക്ഷ വര്‍ധിപ്പിച്ചതായി സൈനിക തലവന്‍

ഹുസൈന്‍ താന്തവി അറിയിച്ചു.

ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ തടയാന്‍ പാര്‍ട്ടി

പ്രവര്‍ത്തകരോട് ഈജിപ്തിലെ പ്രമുഖ സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡ്

നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം

പുതുവല്‍സരാഘോഷത്തിനിടെ അലക്സാന്‍ഡ്രിയയിലെ ഒരു കൃസ്ത്യന്‍

പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയുണ്ടായി.


1 comment: