Wednesday, December 28, 2011

ബോസ്നിയയില്‍ സംയുക്ത സര്‍ക്കാരിന് ധാരണ




14 മാസമായി സര്‍ക്കാര്‍ നിലവിലില്ലാത്ത ബോസ്നിയയില്‍ മുസ്ലിം, സെര്‍ബ്,

ക്രോട്ട് വിഭാഗങ്ങള്‍ ചേര്‍ന്ന് ഒരു സംയുക്ത സര്‍ക്കാര്‍ രൂപവല്‍കരിക്കാന്‍

മൂന്ന് വിഭാഗങ്ങളുടെയും നേതാക്കള്‍ ധാരണയിലെത്തി. 2010 ഒക്ടോബറില്‍

നടന്ന തെരഞ്ഞെടുപ്പനു ശേഷമാണ് ഇവിടെ സര്‍ക്കാരില്ലതായത്. ഒരു

ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട തൊണ്ണൂറുകളിലെ യുദ്ധത്തിനു ശേഷം

പരസ്പരഐക്യം സ്ഥാപിച്ചെടുക്കാനാവാതെ അനിശ്ചിതാവസ്ഥയില്‍

കഴിയുകയായിരുന്നു രാജ്യം. യുദ്ധാനന്തരം ബോസ്നിയ രണ്ട്  അര്‍ധ

സ്വയംഭരണാധികാര റിപ്പബ്ലിക്കുകളായി രൂപം കൊണ്ടു. സെര്‍ബുകള്‍ക്ക്

ഭൂരിപക്ഷമുള്ള ഒരു റിപ്പബ്ലിക്കും (srpska), ബോസ്നിയ ഹെര്‍സഗോവ്നയും.

യൂറോപ്യന്‍ യൂനിയന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ ഒടുവിലാണ്

പുതിയ ധാരണയിലെത്തിയത്. ഇതനുസരിച്ച് ബോസ്നിയക്കായി ഒരു

സംയുക്ത ബജറ്റിന് രൂപം നല്‍കണം. പ്രധാനമന്ത്രി ഒരു ബോസ്നിയന്‍ ക്രോട്ട്

വംശജനായിരിക്കും. വിദേശകാര്യ മന്ത്രി ബോസ്നിയന്‍ മുസ്ലിമും. മാസങ്ങള്‍

നീണ്ട മാധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതതരമൊരു ധാരണ രൂപപ്പെട്ടത്.

രാജ്യത്ത് ഒരു സെന്‍സസ് നടത്താനും അതനുസരിച്ച് സര്‍ക്കാര്‍ സഹായങ്ങള്‍

വിഭജിച്ചു നല്‍കാനും ധാരണയായിട്ടുണ്ട്. പുതിയ കേന്ദ്രീകൃത ബോസ്നിയന്‍

സര്‍ക്കാര്‍ അടുത്തമാസം നിലവില്‍ വരുമെന്നാണ് കരുതുന്നത്.

വംശീയമായ പോരാട്ടങ്ങളും യുദ്ധസമാനമായ അവസ്ഥകളും മറികടന്ന്

വംശീയമായ ഐക്യത്തിലേക്ക് ബോസ്നിയ വികസിക്കുമോ എന്ന് കാലം

തന്നെ തെളിയിക്കണം. വംശീയ അധികാര മത്സരങ്ങളുടെ അവസ്ഥ അതാണ്.

ബോസ്നിയയില്‍ യൂറോപ്യന്‍ യൂനിയന്റെയും നാറ്റോ ശക്തികളുടെയും

താല്‍പര്യം കൂടി അറിഞ്ഞു വേണം ഇക്കാര്യത്തില്‍ ഒരു

അനുമാനത്തിലെത്താന്‍.

for ref:  http://news.bbc.co.uk/2/hi/europe/country_profiles/1066886.stm

No comments:

Post a Comment