Tuesday, December 27, 2011

യാഥാസ്ഥിക വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ നിലപാട് ഇസ്രായേലിന് അപമാനം

                                            
                                                   നാമയും മാതാവ് ഹദസ്സയും



സ്ത്രീകളെ മാത്രമല്ല കൊച്ചു പെണ്‍കുട്ടികളെ പോലും സമൂഹത്തില്‍ നിന്ന്

അഥവാ പൊതുസ്ഥലത്തു നിന്ന് അകറ്റി നിര്‍ത്തണമെന്ന് വാദിക്കുന്ന തീവ്ര

യാഥാസ്ഥിക വിഭാഗം ഇസ്രായേലിനെ നാണംകെടുത്തുന്നു. ഏതാണ്ട് 77 ലക്ഷം

ജനസംഖ്യയുള്ള ഇസ്രായേലില്‍ കേവലം പത്തു ശതമാനം മാത്രമുള്ള

തീവ്രയാഥാസ്ഥിതിക വിഭാഗത്തില്‍ ചെറിയൊരു വിഭാഗം മാത്രമാണ് ഈ

സ്ത്രീവിരുദ്ധ നിലപാടുമായി ഒരു രാജ്യത്തിനു മാത്രമല്ല മനുഷ്യകുലത്തിനു

തന്നെ അപമാനം സൃഷ്ടിക്കുന്നത്.

പുരുഷന്മാരോടൊപ്പം സ്ത്രീകള്‍ ബസില്‍ യാത്ര ചെയ്യരുത് എന്ന

ആവശ്യവുമായി ഈ വിഭാഗം ഏറെനാളായി ചിലപ്രദേശങ്ങളില്‍ പ്രശ്നം

സൃഷ്ടിക്കുന്നുണ്ട്. പരസ്യ ബോര്‍ഡുകളിലും മറ്റും സ്ത്രീകളുടെ ചിത്രം

ചേര്‍ക്കരുതെന്നും നൃത്തം സംഗീതം തുടങ-ി്യ പൊതുപരിപാടികളില്‍

സ്ത്രീകള്‍ പങ്കെടുക്കരുതെന്നുമൊക്കെയാണ് ഇവരുടെ ആവശ്യം.

എട്ടുവയസുകാരിയായ നാമ മര്‍ഗൊലീസെ എന്ന പെണ്‍കുട്ടിയുടെയും

കുടുംബത്തിന്റെയും കണ്ണീരിന്റെ കഥ ഇസ്രയേലിലെ ഒരുവിഭാഗം

മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെ സംഭവത്തിന്റെ ഗൌരവം അധികാരികളും

അറിഞ്ഞു. സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴൂം ഈ അതിതീവ്രവാദ

പുരുഷന്മാര്‍ അവളെ തെറിവിളിക്കുകയും കാര്‍ക്കിച്ചു തുപ്പുകയും മാത്രമല്ല

വേശ്യയെന്നും 'നാസി' എന്നും വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ

ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാമയുടെ മാതാവ് ഹദസ്സയുടെ

അനുഭവവവും ഇതുതന്നെ. 

ഈ ചെറുവിഭാഗത്തിന്റെ ( ഹരേദി വിഭാഗം) തീവ്രവാദ ഉപദ്രവങ്ങളില്‍

നിന്ന് ഭൂരിപക്ഷം വരുന്ന ഇസ്രായേലികളെ രക്ഷിക്കാന്‍ രാഷ്ട്രം ഒന്നിച്ചു

നില്‍ക്കണമെന്ന് ഇസ്രായേല്‍ പ്രസിഡണ്ട് പരസ്യമായി പ്രസ്താവിക്കുന്നതു

വരെയെത്തി പ്രശ്നത്തിന്റെ ഗൌരവം. ലോകത്തിനു മുമ്പില്‍ ഇസ്രയേലിന്റെ

മാനക്കേട് ഇല്ലാതാക്കണമെന്ന് മറ്റു നേതാക്കളും ആവശ്യപ്പെട്ടിരിക്കയാണ്.

എന്നാല്‍ ഈ തീവ്രവാ വിഭാഗത്തെ തൊട്ടുകളിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക്

ധൈര്യം പോര. പത്തു ശതമാനം വോട്ട് വലിയ ശക്തിയാണല്ലോ!

ബൈത്ത് ശമേഷിലെ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ കഥ പ്രക്ഷേപണം

ചെയ്തതിന്റെ രണ്ടാം നാള്‍ ഇവിടെ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ

സംഘത്തെ ഈ ഹരേദികള്‍ അടിച്ചോടിച്ചു. റിപ്പോര്‍ട്ടര്‍ക്ക് പരിക്കു പറ്റി.

ക്യാമറ അവര്‍ പിടിച്ചെടുത്തു. വാഹനത്തിനു നേരെ കല്ലെറിഞ്ഞു.
   

No comments:

Post a Comment