Tuesday, December 27, 2011

കന്യകാത്വപരിശോധനക്ക് കോടതി വിലക്ക്

                                                                                 samira


ഈജിപ്ത് പട്ടാളം പ്രക്ഷോഭകാരികളായ വനിതകളെ കന്യകാത്വ

പരിശോധനക്ക് വിധേയരാക്കിയത് നിയമവിരുദ്ധവും സ്ത്രീകളുടെ

മനുഷ്യാവകാശത്തിന്റെ ലംഘനവുമാണെന്ന് ഈജിപ്ത് കോടതി വിധിച്ചു.

ചൊവ്വാഴ്ചയാണ് ഈജിപ്തിലെ വിപ്ളവ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരുന്ന

ഈ വിധി വന്നത്.  ഈജിപ്തിന്റെ ഭരണം സൈനിക കൌണ്‍സിലിന്റെ

നിയന്ത്രണത്തിലിരിക്കെയാണ് ഈ വിധി.


കഴിഞ്ഞ മാര്‍ച്ച് 9 ന് തെഹരീര്‍ സ്ക്വയറിലെ സമരങ്ങള്‍ക്കിടയിലാണ്

ആക്ടിവിസ്റ്റായ സമീറാ ഇബ്രാഹിം(25) അടക്കം ഇരുപത് സ്ത്രീകളെ പട്ടാളം

കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഏഴൂ സ്ത്രീകളെ പട്ടാളക്കാരുടെ മുന്നില്‍ വെച്ച്

പുരുഷ പട്ടാള ഡോക്ടര്‍ കന്യകാത്വ പരിശോധനക്ക് വിധേയരാക്കി.

ഇതിനെതിരെ സമീറ നല്‍കിയ പരാതിയിലാണ് കോടതി വിധി.


പിന്നീട് ഇവരെ വിട്ടയക്കുകയും പട്ടാളമേധാവികളുടെ നിര്‍ദ്ദേശ പ്രകാരം

ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി. മനുഷ്യാവകാശ


പ്രവര്‍ത്തകയായ സമീറ മാത്രമാണ് കന്യകാത്വ പരിശോധനക്കെതിരെ

പട്ടാളമേധാവികളുടെ പേരില്‍ കേസ് കൊടുക്കാന്‍ തയാറായത്.


പട്ടാളത്തിന്റെ കന്യകാത്വ പരിശോധന ഉടന്‍ നിര്‍ത്തി വെക്കാുനും കോടതി

നിര്‍ദ്ദേശിച്ചിട്ടുണ്ട്.



'വിധിയില്‍ താന്‍ സന്തോഷവതിയാണെന്നും പട്ടാളത്തിനെതിരായ ഒന്നാം ഘട്ട

വിജയം മാത്രമാണിതെന്നും രണ്ടാം ഘട്ടവും ദൈവാനുഗ്രഹത്താല്‍ വൈകാതെ

ഉണ്ടാകുമെന്നും' സാമിറ പറഞ്ഞു.


സൈനിക ജയിലിനകത്തെ കന്യകാത്വ പരിശോധന നിര്‍ത്താന്‍

ഉത്തരവിടുന്നതായി വിധി പ്രഖ്യാപിച്ചു കൊണ്ട് ജഡ്ജി അലി ഫക്രി

പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കന്യകാത്വ പരിശോധന നടത്താന്‍

തീരുമാനിച്ചിട്ടില്ലെന്നും അത് സൈനിക നടപടിയല്ലെന്നും അതിനാല്‍ അത്

തടയേണ്ട ആവശ്യം ഉദിക്കുന്നില്ലെന്നും സൈനിക നീതിന്യായ അതോറിറ്റി

ജനറല്‍ ആദല്‍ മുര്‍സി പറഞ്ഞു. സൈനിക നേതൃത്വം വിധിയുടെ ഗൌരവമോ

പ്രശ്നത്തിന്റെ ഗൌരവമോ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ്

ഈ പ്രതികരണം.


മാര്‍ച്ചിനു ശേഷവും ബലമായി കന്യകാത്വം പരിശോധിക്കുക എന്നനടപടി

പലതവണ ആവര്‍ത്തിക്കപ്പെട്ടു. കഴിഞ്ഞ മാസം പത്രപ്രവര്‍ത്തകകൂടിയായ

മോന എല്‍താ ഹാവിയെ പട്ടാളം കസ്റ്റഡിയിലെടുക്കുയും ലൈംഗികമായി

പീഡിപ്പിക്കുകയും കന്യകാത്വ പരിശോധനക്ക് വിധേയയാക്കുകയും

ചെയ്തിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം

ശക്തമാവുകയുണ്ടായി.

(http://bhoomivaathukkal.blogspot.com/search?updatedmax=20111127T02:04:0008:00&maxresults=7)


തന്നെ  ലൈംഗികമായി മാത്രമല്ല ശാരീരികമായും പീഢിപ്പിച്ചതായി ജയിലിനു

പുറത്തു വന്ന മോന എഴുതുകയുണ്ടായി. പട്ടാളക്കാരുടെ മര്‍ദ്ദന ഫലമായി

ഇരു കൈകളിലെയും എല്ലിന് ക്ഷതം സംഭവിച്ചിരുന്നു.
(http://www.facebook.com/l.php?u=http%3A%2F%2Fwww.guardian.co.uk%2Fworld%2F2011%2Fdec%2F23%2Fmonaeltahawyassaultegyptianforces&h=7AQEQLSLgAQFaCNfG6CD7PsYFzlsJUQhhT0lrPuknOo5Q)



                            പട്ടാളത്തിന്റെ മര്‍ദ്ദനത്തില്ഇരുകൈകള്‍ക്കും പരിക്കേറ്റ                             പത്രപ്രവര്‍ത്തകയും ബ്ളോഗറുമായ എല്‍താഹാവി
.

1 comment:

  1. really informatic. sir, plz follow my blog also, for some other intersting topics.
    mhdshafeekh.blogspot.com

    ReplyDelete