Wednesday, December 21, 2011

ഇന്ത്യയില്‍ ദിവസം നാലിലധികം പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു





ഇന്ത്യയില്‍ ദിവസം നാലിലധികം മനുഷ്യര്‍ പൊലിസ് കസ്റ്റഡിയിലോ

ജുഡീഷ്യല്‍ കസ്റ്റഡിയിലോ ദാരുണമായി കൊല്ലപ്പെടുന്നു. കഴിഞ്ഞ ഒരു

ദശാബ്ദത്തിനിടയില്‍ ഇന്ത്യയില്‍ ഇങ്ങിനെ നടന്ന കസ്റ്റഡി മരണങ്ങള്‍ 14231

ആണെന്ന് ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സെന്റര്‍ ഫോര്‍

ഹ്യുമാന്‍ റൈറ്റ്സ് (എ.സി.എച്ച്.ആര്‍) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2001 മുതല്‍ 2010 വരെയുള്ള കണക്കാണിത്. 2010 സെപ്തംബര്‍ വരെ ഒമ്പതു

മാസത്തിനിടയില്‍1500 ല്‍ അധികം  പേരാണ് കസ്റ്റഡിയില്‍ മരിച്ചത്. ഇതില്‍ 331

പേര്‍ കൊല്ലപ്പെട്ടത് ഉത്തര്‍ പ്രദേശിലാണ്.  ആന്ധ്ര, ബീഹാര്‍, മഹാരാഷ്ട്ര

സംസ്ഥാനങ്ങളില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. രാജ്യതലസ്ഥാനമായ

ന്യൂദല്‍ഹിയല്‍ 24 പേരാണ് കസ്റ്റഡിയില്‍ മരിച്ചത്. 

കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നവരിലധികം കടുത്ത പീഢനങ്ങള്‍ക്കിരകളായാണ്

മരിക്കുന്നത്. എന്നാല്‍ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഇത് ഹൃദയസ്തംഭനം

മുതലുള്ള നിരവധി രോഗങ്ങള്‍ കാരണമോ പൊലീസിനെയോ ജയില്‍

ഉദ്യോഗസ്ഥരെയോ ആക്രമിച്ചതിനാലോ സംഭവിച്ചതാണെന്ന

വിശദീകരണമാണ് നല്‍കാറ്. നിരവധി കസ്റ്റഡി മരണങ്ങള്‍ നടക്കുന്ന ജമ്മു-

കശ്മീരില്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ ആറ് കസ്റ്റഡി മരണങ്ങള്‍

മാത്രമാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ കമീഷനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ജമ്മു-കശ്മീര്‍

മുഖ്യമന്ത്രി ഇക്കൊല്ലം പറഞ്ഞത് 1990 മുതല്‍ 341 പേര്‍ കസ്റ്റഡിയില്‍ മരിച്ചു

എന്നാണ്.

മരിച്ചവരില്‍  1504  പേര്‍ പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. 12727 പേര്‍

മരിച്ചത് ജുഡീഷ്യല്‍ കസ്റ്റഡിയിലും. ഇത്രയും കടുത്ത മനുഷ്യാവകാശ ലംഘനം

നിരന്തരം നടക്കുമ്പോഴും സര്‍ക്കാരോ മനുഷ്യാവകാശ കമീഷന്‍ പോലുള്ള

സര്‍ക്കാര്‍ ഏജന്‍സികളോ ഇതില്‍ കാര്യഗൌരവത്തോടെ ഇടപെടുകയോ ഇത്

തടയാന്‍ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. കസ്റ്റഡിയിലെ പീഢന

മരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി തയാറാക്കിയ 'പ്രിവന്‍ഷന്‍ ഓഫ്

ടോര്‍ച്ചര്‍ ബില്‍- 2010' ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇതിന് ആര്‍ക്കും

താല്‍പര്യവുമില്ല.

2 comments:

  1. gud article. but tis difficult 2 read white letters in d black surface. cud u change d layout?

    ReplyDelete
  2. ഇന്ത്യയില്‍ ദിവസം നാലിലധികം പേര്‍ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നു ...terrible !

    ReplyDelete