Tuesday, December 20, 2011

പട്ടാളത്തിന്റെ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തം




വനിത പ്രക്ഷോഭകാരികളെ ആക്രമിക്കുകയും ലൈംഗികമായി

പീഢിപ്പിക്കുകയും ചെയ്യുന്ന സൈനികരുടെയും പൊലീസിന്റെയും കിരാത

നടപടികള്‍ക്കെതിരെ ചൊവ്വാഴ്ച ഈജിപ്തിലെ സ്ത്രീകള്‍ തെരുവിലിറങ്ങി.

ആയിരക്കണക്കിന് സ്ത്രീകള്‍ തഹരീര്‍ ചത്വരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച്

നടത്തി. ഇന്ന് ഈജിപ്തിലെ വനിത പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്

സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രാര്‍ഥനക്കു ശേഷം പത്തുലക്ഷം പേര്‍

പങ്കെടുക്കുന്ന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന് വിവിധ സമരസംഘടനകള്‍

തീരുമാനിച്ചിട്ടുണ്ട്.

പ്രതിഷേധക്കാരെ നേരിടുന്നതിനിടയില്‍ ഒരു വനിതയുടെ വസ്ത്രങ്ങള്‍

അഴിക്കുയും അടിവസ്ത്രം മാത്രം കാണിച്ച് തെരുവില്‍ വലിച്ചിഴയ്ക്കുകയും

വയറിലും ശിരസ്സിലും ചവിട്ടുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍

ഈജിപ്തിലാകെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംഭവത്തില്‍

സൈനിക നേതൃത്വം അഗാധമായ ദു:ഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച്

അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഇന്നലെ സൈന്യം

വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എന്നാല്‍ മുമ്പ് നടന്ന പലസംഭവങ്ങളിലയും

സൈനിക നേതൃത്വം വാഗ്ദാനം ചെയ്ത അന്വേഷണങ്ങള്‍ ഇതുവരെ നടന്നിട്ടില്ല.

ഒരു സൈനികനും ശിക്ഷിക്കപ്പെട്ടിട്ടുമില്ല. അതിനാല്‍ സൈനിക

നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ ജനങ്ങള്‍ തയാറല്ല. സൈനിക

കൌണ്‍സില്‍ അധികാരം ജനകീയ കൌണ്‍സിലിന്

കൈമാറണമെഗന്നാവശ്യപ്പെട്ടാണ് പുതിയ സമരം ആരംഭിച്ചിരിക്കുന്നത്.

ടുണീഷ്യക്കു ശേഷം മുല്ലപ്പൂ വിപ്ളവത്തിലൂടെ ഭരണാധികാരി ഹുസ്നി

മുബാറക്കിനെ താഴെയിറക്കിയ ഈജിപ്ത് ജനത വിപ്ളവ വാര്‍ഷികം

ആചരിക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധികള്‍.

ഇതിനിടെ സൈനിക കൌണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്ന് നടക്കുകയാണ്.

ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളും മറ്റു

മനുഷ്യാവകാശ സംഘടനകളും സൈനിക കൌണ്‍സിലിന്റെ സ്ത്രീവിരുദ്ധ

നടപടികള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ

മുന്‍നിരയിലുള്ളവരടക്കം നിരവധി സ്ത്രീകളെ സൈനികരും പൊലീസും

തടവിലിടുകയും തടവില്‍ മര്‍ദിക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും

ബലമായി കന്യകാത്വ പരിശോധന നടത്തുകയും ചെയ്ത നിരവധി

സംഭവങ്ങള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഈ സംഭവങ്ങള്‍

പുറത്തുവന്നിട്ടും സൈനിക കൌണ്‍സിലില്‍ ഇതിനെതിരെ യാതൊരു

നടപടിയുമെടുത്തിട്ടില്ല.

No comments:

Post a Comment