Wednesday, December 14, 2011

മദ്രസയില്‍ ചങ്ങലക്കിട്ട കുട്ടികളടക്കം 54 പേരെ മോചിപ്പിച്ചു










കറാച്ചി നഗരത്തിലെ ഒരു മദ്രസയില്‍ 54 വിദ്യാര്‍ഥികളെ ചങ്ങലക്കിട്ട നിലയില്‍ കണ്ടെത്തി. മൃഗങ്ങളെ പോലെ ജീവിച്ചുവന്ന കുട്ടികളടക്കമുള്ളവരെ പൊലീസ് മോചിപ്പിച്ചു. ചങ്ങലയിലുരഞ്ഞ് പൊട്ടിപ്പഴുത്തതിന്റെയും മര്‍ദ്ദനങ്ങളുടെയും പാടുകളുമായാണ് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. മദ്രസയിലെ പ്രധാനാധ്യാപകനെ പിടികൂടാനായിട്ടില്ല. അയാള്‍ രക്ഷപ്പെട്ടു. മിക്ക ദവസവും ഭക്ഷണം പോലും കിട്ടിയിരുന്നില്ലെന്ന് അന്തേവാസികള്‍ പൊലീസിനോട് പറഞ്ഞു. 15നും 45 നും ഇടയ്ക്ക് പ്രായമുള്ളവരായിരുന്നു ഇവിടെ തടവിലാക്കപ്പെട്ടവര്‍. ബെല്‍ട്ടുകൊണ്ടും വടികൊണ്ടും മര്‍ദ്ദിച്ചിരുന്നുവെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. ഇവരില്‍ ചിലര്‍ മയക്കുമരുന്നിന് അടിമകളാണെന്നും അത് മാറിക്കിട്ടാനാണ് ഇവിടെ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ചിലരെ മാസം മുവ്വായിരം രൂപവരെ ഫീസ് നല്‍കി ബന്ധുക്കള്‍ ഇവിടെ ഏല്‍പിക്കയായിരുന്നു.
ഔദ്യോഗിക വിവരങ്ങള്‍ എന്തുതന്നെയായാലും 15 വയസിനു താഴെയുള്ള ഈ കുഞ്ഞുങ്ങള്‍ മയക്കുമരുന്നിന് അടിമകളാണെന്ന് കരുതാനാവില്ല.
നമ്മുടെ നാട്ടിലുമുണ്ടല്ലോ ഇത്തരം സ്ഥാപനങ്ങള്‍. മനോരോഗം മാറ്റാനും അപസ്മാര ചികിത്സയ്ക്കും സ്വത്ത് തട്ടിയെടുക്കാനുമൊക്കെയായി ഇത്തരം മതചികിത്സാ കേന്ദ്രങ്ങളില്‍ തള്ളുന്നവര്‍ ഇതാ നമ്മുടെ കേരളത്തിലും വിരളമല്ല.

 

1 comment:

  1. sambathinte peril utavareyum udayavareyum vare enth cheyyanum manushyan praptharayirikkunnu;mathathinte melangi aninja oru vibhagham naradhamanmar ivarkkothasha cheyyukayum cheyyunnu..karunayullavanod prarthikkam ivarude mel karuna choriyuvan...........................

    ReplyDelete