Wednesday, December 14, 2011

സ്വിസ്ബാങ്ക് നിക്ഷേപകരായ ഇന്ത്യന്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതെന്തിന്?




സ്വിസ്ബാങ്ക് നിക്ഷേപകരായ ഇന്ത്യന്‍ കള്ളപ്പണക്കാരെ

സംരക്ഷിക്കുന്നതെന്തിന്?

രാജ്യത്തെ പ്രമുഖര്‍ സ്വിസ് ബാങ്ക് അടക്കമുള്ള വിദേശ ബാങ്കുകളില്‍ കോടികള്‍

രഹസ്യമായി നിക്ഷേപിച്ചിരിക്കുന്നു എന്നത് പുതിയ അറിവല്ല. എന്നാല്‍

അഴിമതിക്കെതിരെ ലോകമാസകലം പ്രക്ഷോഭങ്ങള്‍ വളര്‍ന്നു വരുന്ന

ഒരുകാലത്ത് പരമോന്നത ഇന്ത്യന്‍ നീതി പീഠത്തിന്റെ ശക്തമായ ഇടപെടലിനെ

തുടര്‍ന്ന് കുറെ പേരുടെ അക്കൌണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യ

നിര്‍ബന്ധിതമായി. ഇപ്പോള്‍ 782 വിദേശ അക്കൌണ്ടുകളുടെ

വിശദാംശങ്ങളാണ് കിട്ടിയിരിക്കുന്നത്. ഇവരുടെ പേരു വിവരങ്ങളും

അക്കൌണ്ടിലെ മൊത്തം തുകയും വെളിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

തയാറാകുന്നില്ല. പ്രതിപക്ഷ നേതാവ് ലോകസഭയില്‍ ഈ

ആവശ്യമുന്നയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങുന്നില്ല. ഇതാരെ രക്ഷിക്കാനെന്നത്

പകല്‍പോലെ .വ്യക്തം.

ഇത്രയും അക്കൌണ്ടുകളിലായി 25 ലക്ഷം കോടി രൂപയുടെ നിയമവിരുദ്ധ

നിക്ഷേപമുണ്ടെന്നാണ് കരുതുന്നത്. ബാക്കി അക്കൌണ്ട് വിവരങ്ങള്‍ കൂടി

കിട്ടിയാല്‍ അത് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ബജറ്റിനുമുകളില്‍

നില്‍ക്കും.

വിദേശ ബാങ്കുകളിലെ രഹസ്യ അക്കൌണ്ടുകളില്‍ നിക്ഷേപിക്കാന്‍

ഇവര്‍ക്കെവിടുന്ന് ഇത്രയും പണം കിട്ടി? ഇതാണ് പ്രശ്നത്തിലെ ഗുരുതരമായ

ഒരു ചോദ്യം. വിവരങ്ങള്‍ കിട്ടിയതു പ്രകാരം അത് നികുതി വകുപ്പിന്

കൈമാറിയിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ ന്യായം. അപ്പോള്‍ ഇത്രയും

തുകയുടെ  നികുതിയടച്ചാല്‍ പ്രശ്നം എല്ലാം തീരും. പക്ഷെ ഇവര്‍ക്ക് ഇത്രയും

പണം എവിടെ നിന്നുണ്ടായി എന്നതിനുള്ള അന്വേഷണവും

ശിക്ഷയുമൊന്നുമുണ്ടാകില്ല. കോടികളുടെ കള്ളപ്പണം വെള്ളപ്പണമായി

അവതരിക്കലാകും .ഫലം.  തകര്‍ന്നുകൊണ്ടിരിക്കുന്ന രൂപയുടെ വിനിമയ

മൂല്യവും മറ്റും കണക്കിലെടുക്കുമ്പോഴേ സര്‍ക്കാരിന്റെ ഈ നിലപാടിന്റെ

അപകടം മനിസിലാവൂ.

സര്‍ക്കാര്‍ പുറത്തുകൊണ്ടു വന്നില്ലെങ്കിലും അടുത്ത വര്‍ഷം ഇത്തരം

നിയമവിരുദ്ധ അക്കൌണ്ടുകള്‍ പറുത്തുകൊണ്ടു വരുമെന്ന് വിക്കിലീക്സ്

തലവന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുവരെ നാം കാത്തിരിക്കേണ്ടി വരും. കാരണം

ഈ കള്ളപ്പണക്കാരില്‍ അധികവും രാഷ്ട്രീയക്കാരും അവരുടെ പ്രിയങ്കരരായ

ബിസിനസ് ഭീമമന്മാരുമാണ്.

No comments:

Post a Comment